ജിദ്ദ ∙ ബഹിരാകാശ പര്യവേക്ഷണത്തിന് സൗദിയും അമേരിക്കയും തമ്മിൽ തന്ത്രപരമായ സഹകരണത്തിന് ധാരണയായി. ബഹിരാകാശ, ഭൗമ ശാസ്ത്രം, എയറോനോട്ടിക്സ്, ബഹിരാകാശ ദൗത്യങ്ങൾ, വിദ്യാഭ്യാസം, പൊതു താൽപ്പര്യമുള്ള മറ്റനേകം മേഖലകളിൽ കരാരിൽ ഒപ്പുവെച്ചു.സൗദി ബഹിരാകാശ ഏജൻസിയുടെ സിഇഒ ഡോ. മുഹമ്മദ് അൽ തമീമിയും യുഎസ് നാഷനൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ ബഹിരാകാശ പര്യവേക്ഷണത്തിന് സൗദിയും അമേരിക്കയും തമ്മിൽ തന്ത്രപരമായ സഹകരണത്തിന് ധാരണയായി. ബഹിരാകാശ, ഭൗമ ശാസ്ത്രം, എയറോനോട്ടിക്സ്, ബഹിരാകാശ ദൗത്യങ്ങൾ, വിദ്യാഭ്യാസം, പൊതു താൽപ്പര്യമുള്ള മറ്റനേകം മേഖലകളിൽ  കരാരിൽ ഒപ്പുവെച്ചു. സൗദി ബഹിരാകാശ ഏജൻസിയുടെ സിഇഒ ഡോ. മുഹമ്മദ് അൽ തമീമിയും യുഎസ് നാഷനൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ (നാസ) ഡയറക്ടർ ബിൽ നെൽസണും കരാറിൽ ഒപ്പുവച്ചു.

ബഹിരാകാശ മേഖലയിലെ സഹകരണവും പുരോഗതിയും വർധിപ്പിക്കുന്ന മറ്റ് നിരവധി പ്രവർത്തനങ്ങൾക്ക് പുറമേ വിമാനങ്ങൾ , ബലൂൺ കാമ്പയ്‌നുകൾ, ശാസ്ത്രീയ ഡാറ്റ കൈമാറ്റം, സംയുക്ത വർക്ക്‌ഷോപ്പുകളിലും മീറ്റിങ്ങുകളിലും പങ്കാളിത്തം എന്നിങ്ങനെ വിവിധ പരിപാടികൾ നടപ്പിലാക്കും.

ADVERTISEMENT

ബഹിരാകാശ, ശാസ്ത്ര പര്യവേക്ഷണ മേഖലകളിൽ സൗദി-അമേരിക്കൻ സഹകരണം വർദ്ധിപ്പിക്കുക, വിവിധ വാണിജ്യ പ്രവർത്തനങ്ങളിൽ സംയുക്ത നിക്ഷേപം വർദ്ധിപ്പിക്കുക, വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനും സംയുക്ത പരിപാടികൾ വികസിപ്പിക്കുന്നതിനും അവർക്കിടയിൽ സഹകരണം സുഗമമാക്കുന്ന സമഗ്രമായ ഒരു നിയമ ചട്ടക്കൂട് സ്ഥാപിക്കുക എന്നിവയാണ് ഇത് പ്രധാനമായും ലക്ഷ്യമിടുന്നത്.

കിരീടാവകാശിയും സുപ്രീം സ്പേസ് കൗൺസിൽ ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാനിൽ നിന്ന് ബഹിരാകാശ മേഖലക്ക് നൽകുന്ന പിന്തുണയുടെയും ശാക്തീകരണത്തിന്റെയും ഭാഗം കൂടിയാണ് തന്ത്രപരമായ ഈ കരാർ. 

ADVERTISEMENT

സുപ്രധാന മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഭാവി ഏകീകരിക്കുന്നതിന് കരാർ സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ തന്ത്രപരമായ പങ്കാളിത്തത്തിലൂടെ പൊതുതാൽപ്പര്യമുള്ള മേഖലകൾ തിരിച്ചറിയുന്നതിനും ഇരുവിഭാഗങ്ങൾക്കുമിടയിൽ സഹകരണം വികസിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് സൗദി ബഹിരാകാശ ഏജൻസിയുടെ സിഇഒ ഡോ. മുഹമ്മദ് അൽ തമീമി പറഞ്ഞു. 

ശാസ്‌ത്രീയവും സാങ്കേതികവുമായ പുരോഗതി കൈവരിക്കുന്നതിനും പ്രാദേശിക, ആഗോള തലങ്ങളിൽ ഈ രംഗത്തെ ഒരു പ്രധാന പങ്കെന്ന നിലയിൽ അതിന്റെ പങ്ക് വർധിപ്പിക്കുന്നതിനും ലഭ്യമായ എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്താനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയം അൽ തമീമി ചൂണ്ടിക്കാട്ടി.

English Summary:

NASA Signs US, Saudi Arabia Agreement for Space Collaboration