ദുബായിലെ മുന്‍നിര പ്രോപര്‍ടി ദാതാവായ കോണ്‍ഡോര്‍ ഡവലപേഴ്‌സ് ദുബായ് ജുമൈറ വില്ലേജ് ട്രയാങ്കിളിൽ (ജെവിടി) അവരുടെ നാലാമത്തെ റസിഡന്‍ഷ്യല്‍ പ്രൊജക്ടായ 'കോണ്‍ഡോര്‍ സൊണാറ്റ് റസിഡന്‍സസിന്‍റെ ശിലാസ്ഥാപനം നടത്തി.

ദുബായിലെ മുന്‍നിര പ്രോപര്‍ടി ദാതാവായ കോണ്‍ഡോര്‍ ഡവലപേഴ്‌സ് ദുബായ് ജുമൈറ വില്ലേജ് ട്രയാങ്കിളിൽ (ജെവിടി) അവരുടെ നാലാമത്തെ റസിഡന്‍ഷ്യല്‍ പ്രൊജക്ടായ 'കോണ്‍ഡോര്‍ സൊണാറ്റ് റസിഡന്‍സസിന്‍റെ ശിലാസ്ഥാപനം നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായിലെ മുന്‍നിര പ്രോപര്‍ടി ദാതാവായ കോണ്‍ഡോര്‍ ഡവലപേഴ്‌സ് ദുബായ് ജുമൈറ വില്ലേജ് ട്രയാങ്കിളിൽ (ജെവിടി) അവരുടെ നാലാമത്തെ റസിഡന്‍ഷ്യല്‍ പ്രൊജക്ടായ 'കോണ്‍ഡോര്‍ സൊണാറ്റ് റസിഡന്‍സസിന്‍റെ ശിലാസ്ഥാപനം നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായിലെ മുന്‍നിര പ്രോപര്‍ടി ദാതാവായ കോണ്‍ഡോര്‍ ഡവലപേഴ്‌സ് ദുബായ് ജുമൈറ വില്ലേജ് ട്രയാങ്കിളിൽ (ജെവിടി) അവരുടെ നാലാമത്തെ റസിഡന്‍ഷ്യല്‍ പ്രൊജക്ടായ 'കോണ്‍ഡോര്‍ സൊണാറ്റ് റസിഡന്‍സസിന്‍റെ ശിലാസ്ഥാപനം നടത്തി. ഭാവിയില്‍ ഗ്രൂപ്പിന്‍റെ റിയല്‍റ്റി നിക്ഷേപ മൂല്യമുയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പോര്‍ട്‌ഫോളിയോ വികസന തന്ത്രത്തിന്‍റെ ഭാഗമായ പദ്ധതിയാണിത്.

396,764 ചതുശ്ര അടി വിസ്തീര്‍ണത്തിലുള്ള കോണ്‍ഡോര്‍ സൊണാറ്റ് റസിഡന്‍സസില്‍ സ്റ്റുഡിയോ, 1, 2, 3 ബെഡ് റൂമുകളിലായി 213 പ്രീമിയം അപാര്‍ട്‌മെന്‍റുകളാണുണ്ടാവുക. ദുബായ് ഐലന്‍ഡ്, അല്‍ മജാന്‍, ദുബായ് സ്‌പോര്‍ട്‌സ് സിറ്റി എന്നിവയടക്കമുള്ള പ്രധാന സ്ഥലങ്ങളിലാണ് ഭാവി പദ്ധതികള്‍ വരുന്നത്. 

ADVERTISEMENT

കോണ്‍ഡോര്‍ സൊണാറ്റ് റസിഡന്‍സസ് വെല്‍നസ് സൗകര്യങ്ങളോടെയാണ് നടപ്പാക്കുന്നത്. കൂടാതെ ജെവിടി കമ്യൂണിറ്റിയില്‍ ആഡംബരത്തിന് മാറ്റുകൂട്ടുന്ന വികസനമായിരിക്കും ഇത്. വിദേശ നിക്ഷേപകരുടെ വരവ്, 2030നകം വരാനിരിക്കുന്ന മെട്രോ സ്റ്റേഷന്‍ ഉള്‍പ്പെടെ നടപ്പാക്കാനിരിക്കുന്ന പ്രധാന സംരംഭക വികസനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതീക്ഷിക്കുന്ന ഉയര്‍ന്ന മൂല്യം (റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്‍റ് -ആര്‍ഒഐ) ജെവിടിയില്‍ നിക്ഷേപം ഉറപ്പ് നല്‍കുന്നുവെന്ന് കോണ്‍ഡോര്‍ ഡെവലപേഴ്‌സ് ചെയര്‍മാനും സിഇഒയുമായ വിദ്യാധരന്‍ ശിവപ്രസാദ് പറഞ്ഞു.  ഉയര്‍ന്ന മൂല്യമുള്ള വസതികള്‍ ആഗ്രഹിക്കുന്ന ഉന്നത നിക്ഷേപകര്‍ക്ക് കോണ്‍ഡോര്‍ മികച്ച തിരഞ്ഞെടുപ്പാണ്. ദുബായ് ഐലന്‍ഡ്, അല്‍ മജാന്‍, ദുബായ് സ്‌പോര്‍ട്‌സ് സിറ്റി എന്നിവയടക്കമുള്ള ശ്രദ്ധേയ ഇടങ്ങളിലാണ് ഭാവി പദ്ധതികള്‍ വരുന്നത്.

480 ചതുശ്ര അടിയിലുള്ള 48 സ്റ്റുഡിയോ ഫ്‌ളാറ്റുകൾ, 866 ചതുരശ്ര അടിയിലുള്ള 134 വണ്‍ ബെഡ് റൂമുകൾ, 1,333 ചതുരശ്ര അടിയിലുള്ള 28 ടൂ ബെഡ് റൂമുകൾ, 2040 ചതുരശ്ര അടിയിലുള്ള 3 ത്രീ ബെഡ് റൂമുകൾ എന്നിവ ഇവിടെയുണ്ടാകും. 710000 മുതലാണ് നിരക്ക്. ജുമൈറ വില്ലേജ് സര്‍ക്കിളിലെ (ജെവിസി) രണ്ടു റസിഡന്‍ഷ്യല്‍ പ്രൊജക്ടുകളായ കോണ്‍ഡോര്‍ കാസില്‍, കോണ്‍ഡോര്‍ കോണ്‍സെപ്റ്റ് 7 എന്നിവയ്ക്ക് നിക്ഷേപകരില്‍ നിന്നും അഭൂതപൂര്‍വ പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് സൊണാറ്റ് റസിഡന്‍സസിന്‍റെ സമാരംഭം. ദുബായ് മറീനയിലെ കോണ്‍ഡോറിന്‍റെ ഫ്‌ളാഗ്ഷിപ് പ്രൊജക്ടായ കോണ്‍ഡോര്‍ മറീന സ്റ്റാര്‍ ഇതിനകം വിറ്റു തീര്‍ന്നിരിക്കുന്നു.

ADVERTISEMENT

5 പോഡിയങ്ങള്‍ക്കും റൂഫിനും പുറമെ, കോണ്‍ഡോര്‍ സൊണാറ്റ് റസിഡന്‍സസിന് 31 നിലകളാണുണ്ടാവുക. 3,220 ചതുരശ്ര അടിയിലേറെയുള്ള റീടെയില്‍ ഏരിയയും 18,500 ചതുരശ്ര അടിയില്‍ ഓപണ്‍ കബാനാസ്, സണ്‍ ലോഞ്ചുകള്‍, ഗ്രീന്‍ ജോഗിങ് നടവഴികള്‍, ലീഷര്‍, റിക്രിയേഷന്‍ ഏരിയകള്‍ എന്നിവയുമുണ്ടാകും. വീടുകള്‍ വാങ്ങുന്നവര്‍ക്കും നിക്ഷേപകര്‍ക്കും വേണ്ടി കോണ്‍ഡോര്‍ ഡവലപേഴ്‌സ് ദുബായിലെ ഏറ്റവും സജീവമായ പ്രോപര്‍ടി വിപണിയില്‍ മികച്ച ആര്‍ഒഐയും മൂല്യനിര്‍ണയവും ഉറപ്പാക്കി താമസ, വാണിജ്യ പ്രോപര്‍ടികളില്‍ താങ്ങാനാകുന്നതും എന്നാല്‍ ആഡംബരവുമായ അസറ്റ് ക്ലാസ് വാഗ്ദാനം ചെയ്യുന്നു. ശിലാസ്ഥാപനത്തിന്‍റെ ആഘോഷ ഭാഗമായി എല്ലാ യൂണിറ്റുകളിലും 4% ഡിഎല്‍ഡി ഒഴിവാക്കിക്കൊടുക്കുന്നതാണ്.

ജെവിടി ഇതിനകം തന്നെ ദുബായുടെ റസിഡന്‍ഷ്യല്‍ കമ്യൂണിറ്റി റിയല്‍റ്റി മേഖലയില്‍ ഉയര്‍ന്ന നിക്ഷേപ ഇടമെന്ന ഖ്യാതി നേടിക്കഴിഞ്ഞു. ദുബായുടെ എല്ലാ പ്രധാന ഭാഗങ്ങളിലേക്കുമുള്ള കണക്റ്റിവിറ്റി, ഏറ്റവും നല്ല അടിസ്ഥാന ഘടകങ്ങളും കമ്യൂണിറ്റി സൗകര്യങ്ങളും തുടങ്ങിയവ ഈ ലൊക്കേഷന് അതീവ പ്രാധാന്യം നേടിക്കൊടുത്തിരിക്കുന്നു. കോണ്‍ഡോര്‍ സൊണാറ്റ് റസിഡന്‍സസിന്‍റെ ലീഷര്‍, റിക്രിയേഷന്‍ സൗകര്യങ്ങളില്‍ റെസ്റ്റ് ഏരിയകള്‍, ഇന്‍ഫിനിറ്റി പൂള്‍, ഔട്ട്‌ഡോര്‍ സിനിമ, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായുള്ള സൗണാ-സ്റ്റീം റൂമുകള്‍, വെല്‍നസ് സാങ്ച്വറി, ലാന്‍ഡ്‌സ്‌കേപ്ഡ് റൂഫ് ടോപ്, ഫിറ്റ്‌നസ് സ്റ്റുഡിയോ, പാഡല്‍ ടെന്നിസ് കോര്‍ട്ട് എന്നിവയുള്‍പ്പെടുന്നു. കുട്ടികള്‍ക്ക് പ്ലേ ഏരിയ, സ്പ്‌ളാഷ് പൂള്‍, മഷ്‌റൂം ഷവര്‍ എന്നിവയുമുണ്ടാകും. നിക്ഷേപകര്‍ക്ക് ഏറ്റവും സൗകര്യപ്രദമായ സ്വഭാവത്തോടെയുള്ളതാണ് ഇവിടമെന്നത് പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. കണക്റ്റിവിറ്റിയുടെയും റിക്രിയേഷനല്‍ സൗകര്യങ്ങളുടെയും അപാര്‍ട്‌മെന്‍റുകളുടെയും വലുപ്പം കണക്കിലെടുക്കുമ്പോള്‍, അപാര്‍ട്‌മെന്‍റുകള്‍ സൗകര്യപ്പെടും വിധം വാടകയ്ക്ക് നല്‍കാനും കമ്യൂണിറ്റിയില്‍ കഴിയുന്നവര്‍ക്ക് തികഞ്ഞ സംതൃപ്തിയോടെ ജീവിക്കാനും പറ്റുന്ന വിധത്തില്‍ കോണ്‍ഡോര്‍ സൊണാറ്റ് റസിഡന്‍സസ് താമസക്കാരെയും നിക്ഷേപകരെയും ഒരുപോലെ ഇഷ്ടപ്പെടുത്തുന്നതാണ്.

English Summary:

Condor Unveils Sonate in JVT