കുവൈത്ത് ദേശീയ മുത്തുവാരൽ ഉത്സവത്തിന് ഓഗസ്റ്റ് പത്തിന് കൊടിയേറും
യുവാക്കൾക്കിടയിൽ ദേശീയ ഐക്യം വളർത്തുന്നതിനും പൈതൃക മൂല്യങ്ങളും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനുമാണ് ഈ ഉത്സവം സംഘടിപ്പിക്കുന്നത്.

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ 33-ാമത് ദേശീയ മുത്തുവാരൽ ഉത്സവം ( പേൾ ഡൈവിങ് ഫെസ്റ്റിവൽ) ഈ വർഷം ഓഗസ്റ്റ് 10 മുതൽ 15 വരെ നടക്കും. കുവൈത്ത് മറൈൻ സ്പോർട്സ് ക്ലബിന്‍റെ മേൽനോട്ടത്തിലാണ് മറൈൻ ഹെറിറ്റേജ് കമ്മിറ്റി പരിപാടി സംഘടിപ്പിക്കുന്നത്. 15 നും 19 നും പ്രായമുള്ള കുവൈത്ത് യുവാക്കൾ പങ്കെടുക്കുന്ന മത്സരങ്ങളും പരമ്പരാഗത കപ്പൽ യാത്രകളും ഉത്സവത്തിൽ ഉൾപ്പെടും.
ഓഗസ്റ്റ് 10 ന് സാൽമിയയിലെ ക്ലബ് തീരത്ത് നിന്ന് രാവിലെ 8:30 ന് പായക്കപ്പലുകൾ പുറപ്പെടുന്നതോടെയാണ് ഉത്സവം തുടങ്ങുന്നത്. ഓഗസ്റ്റ് 15 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് പരമ്പരാഗത ആഘോഷങ്ങളോടെ മുത്തുവാരൽ സംഘത്തെ സ്വീകരിച്ചു കൊണ്ട് ഉത്സവം സമാപിക്കും. യുവാക്കൾക്കിടയിൽ ദേശീയ ഐക്യം വളർത്തുന്നതിനും പൈതൃക മൂല്യങ്ങളും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനുമാണ് ഈ ഉത്സവം സംഘടിപ്പിക്കുന്നത്.
പരിപാടിക്കുള്ള ഉദാരമായ പിന്തുണക്ക് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദിന് അൽഫഹദ് കൃതജ്ഞത അറിയിച്ചു. അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദിന്‍റെ സ്ഥാനാരോഹണത്തിനു ശേഷമുള്ള ആദ്യത്തെ ഫെസ്റ്റിവൽ ആണ് ഇത്തവണത്തേത്.