റിയാദിൽ നഴ്സിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി
സദാ സന്തോഷവതിയായിരുന്ന ദുർഗ അടുത്തിടെ ഒന്നിനോടും താൽപര്യം കാണിച്ചിരുന്നില്ല.
സദാ സന്തോഷവതിയായിരുന്ന ദുർഗ അടുത്തിടെ ഒന്നിനോടും താൽപര്യം കാണിച്ചിരുന്നില്ല.
സദാ സന്തോഷവതിയായിരുന്ന ദുർഗ അടുത്തിടെ ഒന്നിനോടും താൽപര്യം കാണിച്ചിരുന്നില്ല.
റിയാദ്∙ റിയാദിൽ ഇന്ത്യൻ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. പോണ്ടിച്ചേരി സ്വദേശിയായ ദുർഗ രാമലിംഗം (26) എന്ന യുവതിയാണ് താമസിച്ചിരുന്ന കെട്ടിടത്തിന്‍റെ ആറാം നിലയിൽ നിന്ന് വീണു മരിച്ചത്.
ഒരു വർഷം മുൻപ് റിയാദിലെ ആശുപത്രിയിൽ ജോലിക്കെത്തിയ ദുർഗ, പോണ്ടിച്ചേരിയിലെ മുതലിയാർ പേട്ട് സ്വദേശിയായ രാമലിംഗത്തിന്‍റെയും കവിതയുടെയും മകളാണ്. സഹപ്രവർത്തകരുടെ അഭിപ്രായത്തിൽ, സദാ സന്തോഷവതിയായിരുന്ന ദുർഗ അടുത്തിടെ ഒന്നിനോടും താൽപര്യം കാണിച്ചിരുന്നില്ല. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സംശയിക്കുന്നു. ഇതു സംബന്ധിച്ച വിശദമായ അന്വേഷണം നടന്ന് വരികയാണ്.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ഷുമൈസി ആശുപത്രിയിലേക്ക് മാറ്റി. മരിച്ച യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ആശുപത്രി അധികൃതർ ബന്ധപ്പെട്ടതിനെ തുടർന്ന് ജീവകാരുണ്യ,സാമൂഹികപ്രവർത്തകർ ശിഹാബ് കൊട്ടുക്കാട് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നടപടികൾ പൂർത്തീകരിച്ചു.
മൃതദേഹം കഴിഞ്ഞ ദിവസം റിയാദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പുതുച്ചേരിയിൽ സ്വവസതിയിൽ എത്തിച്ചു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.