സൗദി ഭരണാധികാരിയുടെയും കിരീടാവകാശിയുടെയും അഭാവത്തിൽ മന്ത്രിസഭ ചേരാം; രാജകൽപ്പന പുറപ്പെടുവിച്ചു
ജിദ്ദ ∙ സൗദി ഭരണാധികാരി സൽമാൻ രാജാവും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവർ ഹാജരായില്ലെങ്കിൽ സൗദി മന്ത്രിസഭ വിളിച്ചുകൂട്ടാൻ അനുവദിക്കുന്ന രാജകൽപ്പന പുറപ്പെടുവിച്ചു.

രാജാവിന്റെയും പ്രധാനമന്ത്രിയുടെയും അഭാവത്തിൽ അബ്ദുൾ അസീസ് രാജാവിന്റെ കൊച്ചുമക്കളിൽനിന്നുള്ള മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന അംഗം അല്ലെങ്കിൽ അദ്ദേഹം നിയോഗിക്കപ്പെട്ട മന്ത്രിമാരുടെ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിക്കാൻ സൽമാൻ രാജാവ് ഉത്തരവിട്ടു.
വ്യാഴാഴ്ച പുറത്തിറക്കിയ രാജകീയ ഉത്തരവിലാണ് രാജാവ് ഇക്കാര്യം വ്യക്തമാക്കിയത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ ശുപാർശ പ്രകാരമാണ് ഉത്തരവ്. ഭരണത്തിന്റെ അടിസ്ഥാന നിയമം പരിശോധിച്ച ശേഷമാണ് രാജാവ് പൊതുതാൽപ്പര്യം മുൻനിർത്തി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഹിജ്‌റ വര്‍ഷം 1414 ല്‍ പുറപ്പെടുവിച്ച രാജകല്‍പന പ്രകാരമുള്ള മന്ത്രിസഭാ നിയമത്തിലെ ഏഴാം വകുപ്പില്‍ ഇളവ് വരുത്തിയാണ് പുതിയ തീരുമാനം. അബ്ദുല്‍ അസീസ് രാജാവിന്റെ പൗത്രന്മാരുടെ കൂട്ടത്തിൽ നിലവിൽ സൗദി മന്ത്രിസഭയിലുളള പ്രായമേറിയ രാജകുമാരൻ സഹമന്ത്രി മന്‍സൂര്‍ ബിന്‍ മിത്അബ് ആണ്. 72 വയസ്സ്. 64 വയസ്സുള്ള ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് രണ്ടാമത്തെയാൾ. സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍ (45), സ്‌പോര്‍ട്‌സ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ (41), ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ (41) നാഷനല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍ (38), പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ (36) എന്നിവരാണ് നിലവിൽ സൗദി മന്ത്രിസഭയിലുള്ളത്.