കാണാതായ വളർത്തുനായയെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതിയുമായി മലയാളി കുടുംബം. വളർത്തുനായയെ കണ്ടെത്തിക്കൊടുക്കുന്നവർക്ക് പണം അടക്കം നൽകാമെന്നാണ് വീട്ടുകാരുടെ വാഗ്ദാനം.

കാണാതായ വളർത്തുനായയെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതിയുമായി മലയാളി കുടുംബം. വളർത്തുനായയെ കണ്ടെത്തിക്കൊടുക്കുന്നവർക്ക് പണം അടക്കം നൽകാമെന്നാണ് വീട്ടുകാരുടെ വാഗ്ദാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙  കാണാതായ വളർത്തുനായയെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതിയുമായി മലയാളി കുടുംബം. വളർത്തുനായയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം നൽകാമെന്നാണ്  വീട്ടുകാരുടെ  വാഗ്ദാനം. കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്ത്യൻ ലേഡീസ് അസോസിയേഷൻ മുൻ പ്രസിഡന്റ്  ശാരദാ അജിത്തിന്റെ വളർത്തുനായ  'ആനി'യെ കാണാതാകുന്നത്.

റഫ് കോലി ഇനത്തിൽപ്പെട്ട ഈ നായ  കഴിഞ്ഞ ആറു വർഷമായി തങ്ങൾക്കൊപ്പമായിരുന്നുവെന്ന് വീട്ടുകാരായ അജിത്തും ശാരദയും പറഞ്ഞു. അടുത്തിടെയാണ് ഇവരുടെ കുടുംബം അദ്‌ലിയയിൽ നിന്ന് ഗുദൈബിയയിലുള്ള വില്ലയിലേക്ക് താമസം മാറിയത്.  'ആനി'ക്ക് അത്ര പരിചിതമല്ലാത്ത ഈ വില്ലയിൽ നിന്ന് പ്രഭാത നടത്തത്തിനായി  അജിത്ത് കൊണ്ടുപോയപ്പോഴായിരുന്നു കാണാതായത്. പ്രധാന റോഡിലേക്ക് ഓടിപ്പോയ ആനി തിരിച്ചുവരാൻ നോക്കിയെങ്കിലും അതിവേഗത്തിൽ വന്ന കാർ ആനിക്ക് മുൻപിൽ വലിയ ശബ്ദത്തോടെ ബ്രേക്കിട്ടതോടെ പേടിച്ചു പോയി. തുടർന്ന് എങ്ങോട്ടെന്നില്ലാതെ ഓടി മറയുകയായിരുന്നുവെന്ന് അജിത്ത് പറഞ്ഞു. പിന്നീട് വീട്ടുകാർ പല വഴിക്ക് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.

ADVERTISEMENT

തുടർന്ന്  ഹൂറ പൊലീസ് സ്റ്റേഷനിൽ ഒരു റിപ്പോർട്ട് (കേസ് നമ്പർ 4920) ഫയൽ ചെയ്തു. ബഹ്‌റൈനിലെ പ്രധാന പെറ്റ് ക്ലിനിക്കുകളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏഴുവയസ്സുള്ള നായയെ മൈക്രോ ചിപ്പ് ചെയ്ത് വന്ധ്യംകരിച്ചെങ്കിലും കാണാതാകുമ്പോൾ കോളർ ധരിച്ചിരുന്നില്ല. ഉയർന്ന താപനില താങ്ങാൻ ശേഷിയില്ലാത്ത ഈ നായ അധികം പുറംസ്‌ഥലങ്ങളിൽ നില്ക്കാൻ സാധ്യത ഇല്ലെന്നും ഇവർ പറഞ്ഞു. തണുത്തതും തണലുള്ളതുമായ ഒരു സ്ഥലത്ത് എവിടെയെങ്കിലും ഒളിച്ചിരിക്കാനാണ് സാധ്യത എന്ന നിഗമനത്തിലാണ് വീട്ടുകാർ. ആനിയെ ആരെങ്കിലും  മോഷ്ടിച്ചിരിക്കാമെന്ന ഭയവും വീട്ടുകാർക്കുണ്ട്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന  നായകളുടെ ഇനത്തിൽപ്പെട്ട 'ആനി' യുടെ തിരോധാനം തങ്ങൾക്ക് വലിയ ആശങ്കയുണ്ടാക്കിയതായും വീട്ടുകാർ പറഞ്ഞു. ആനിയെ കണ്ടെത്തുന്നവർക്ക്  പാരിതോഷികം നൽകാമെന്നും അജിത്തും ശാരദയും പറഞ്ഞു. ആനിയെ കാണുന്നവർ 38872702 എന്ന നമ്പറിൽ വിളിക്കണമെന്ന് ഇവർ അഭ്യർഥിച്ചു.

English Summary:

Malayali family searching for missing pet dog