ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഖത്തർ
ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് എല്ലാവരുടെയും സുരക്ഷയുടെ ഭാഗമാണ്.
ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് എല്ലാവരുടെയും സുരക്ഷയുടെ ഭാഗമാണ്.
ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് എല്ലാവരുടെയും സുരക്ഷയുടെ ഭാഗമാണ്.
ദോഹ ∙ ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം. ഈ നിയമലംഘനം നടത്തുന്നവർക്ക് മൂന്നുവർഷത്തിൽ കൂടാത്ത തടവും 50000 റിയാൽ വരെ പിഴയും ശിക്ഷയായി നൽകുമെന്നും ആഭ്യന്തര മന്ത്രാലയ അധികൃതർ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
ലൈസൻസ് ഇല്ലാതെയുള്ള ഡ്രൈവിങ് കടുത്ത നിയമലംഘനമാണെന്ന് വ്യക്തമാക്കിയ അധികൃതർ, കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് എല്ലാവരുടെയും സുരക്ഷയുടെ ഭാഗമാണ്. ഗതാഗത നിയമത്തിലെ ആർട്ടിക്കൾ 29 അനുസരിച്ച്, ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റിനു കീഴിലെ ലൈസൻസിങ് അതോറിറ്റിയിൽ നിന്ന് ഡ്രൈവിങ് ലൈസൻസ് നേടിയതിന് ശേഷം മാത്രമെ റോഡിൽ വാഹനമോടിക്കാൻ പാടുള്ളൂ.
രാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും ഖത്തർ ഗവൺമെന്റ് അംഗീകരിച്ച ലൈസൻസ് ഉണ്ടെങ്കിൽ വാഹനങ്ങളോടിക്കാം. എന്നാൽ അവർ രാജ്യത്ത് പ്രവേശിച്ച് 15 ദിവസങ്ങൾക്കുള്ളിൽ അത് ലൈസൻസിങ് അതോറിറ്റിക്ക് മുമ്പാകെ സമർപ്പിച്ച്, രാജ്യത്ത് താമസിക്കുന്ന ദിവസങ്ങളിലേക്കോ അല്ലെങ്കിൽ അതോറിറ്റി നിർണയിക്കുന്ന പ്രത്യേക കാലയളവിലേക്കോ അംഗീകാരം നേടിയിരിക്കണം.
ജി.സി.സി പൗരന്മാർക്ക് അവരുടെ രാജ്യങ്ങളിൽനിന്നുള്ള സാധുവായ ലൈസൻസുമായി വാഹനമോടിക്കാവുന്നതാണ്. അതേസമയം, ഇതിന്റെ കാലാവധി കഴിഞ്ഞാൽ ഖത്തരി ലൈസൻസിലേക്ക് മാറിയിരിക്കണം.