ഇളവ് തീരാൻ ദിവസങ്ങൾ മാത്രം; പിഴ അടയ്ക്കാത്തവരെ കാത്തിരിക്കുന്നത് ‘വിലക്ക്’, മുന്നറിയിപ്പുമായി ഖത്തർ
ഇങ്ങനെ പിഴയുള്ളവർക്ക് മെട്രാഷ് ഉപയോഗിച്ചും ഓൺലൈൻ വഴിയും പിഴ അടയ്ക്കാവുന്നതാണ്.
ഇങ്ങനെ പിഴയുള്ളവർക്ക് മെട്രാഷ് ഉപയോഗിച്ചും ഓൺലൈൻ വഴിയും പിഴ അടയ്ക്കാവുന്നതാണ്.
ഇങ്ങനെ പിഴയുള്ളവർക്ക് മെട്രാഷ് ഉപയോഗിച്ചും ഓൺലൈൻ വഴിയും പിഴ അടയ്ക്കാവുന്നതാണ്.
ദോഹ∙ ഖത്തറിൽ ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പിഴ അടയ്ക്കാനുള്ളവർക്കുള്ള ഇളവ് ഇനി ഒരാഴ്ച കൂടി. നിയമലംഘനങ്ങൾക്കുള്ള പിഴയിൽ അൻപത് ശതമാനം ഇളവ് ഈ വർഷം ജൂൺ മുതൽ ഓഗസ്റ്റ് 31 വരെയായിരുന്നു ഖത്തർ ട്രാഫിക് വിഭാഗം പ്രഖ്യാപിച്ചിരുന്നത്. സ്വദേശികൾ, ഖത്തർ റസിഡൻസ്, സന്ദർശകർ, ജിസിസി രാജ്യങ്ങളിലെ പൗരന്മാർ എന്നിവരല്ലാം ഈ പിഴയിളവിന് അർഹരാണ്.
മൂന്നു വർഷത്തിൽ കൂടാത്ത കാലയളവിനുള്ളിൽ രേഖപ്പെടുത്തിയ നിയമലംഘങ്ങൾക്കും ഈ ഇളവ് ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മെട്രാഷ് ആപ്പിലും ട്രാഫിക് വിഭാഗത്തിന്‍റെ വെബ്സൈറ്റിലും പരിശോധിച്ചാൽ വാഹനങ്ങളുടെ പിഴ കണ്ടെത്താൻ സാധിക്കും. ഇങ്ങനെ പിഴയുള്ളവർക്ക് മെട്രാഷ് ഉപയോഗിച്ചും ഓൺലൈൻ വഴിയും പിഴ അടയ്ക്കാവുന്നതാണ്.
സെപ്റ്റംബർ ഒന്ന് മുതൽ ട്രാഫിക് പിഴയുള്ളവർക്ക് യാത്ര വിലക്കേർപ്പെടുത്തി ഖത്തർ ആഭ്യന്തര മന്ത്രാലയം മാസങ്ങൾക്ക് മുൻപ് ഉത്തരവിറക്കിയിരുന്നു. ഗതാഗത നിയമം ലംഘിച്ചതിന്‍റെ പേരിൽ പിഴയുള്ളവർ യാത്രക്ക് മുൻപായി അടച്ചിരിക്കണമെന്നും, പിഴ അടയ്ക്കാത്തവർക്ക് രാജ്യത്ത് നിന്നും പുറത്തേക്ക് യാത്ര പോവാൻ കഴിയില്ലെന്നും ഖത്തർ ആഭ്യന്തര മന്ത്രലായം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു . എയർപോർട്ട് മാർഗവും റോഡ് മാർഗവും യാത്രചെയ്യുന്നവർക്ക് മാത്രമല്ല കടൽമാർഗം യാത്ര ചെയ്യുന്നവർക്കും ഇത് ബാധകമായിരിക്കും .
സാധാരണ ഗതിയിൽ ട്രാഫിക് പിഴകൾ ഏതെങ്കിലും ഘട്ടങ്ങളിൽ ഒന്നിച്ചാണ് അടക്കൽ പതിവ് ട്രാഫിക് പേയുടെ പേരിൽ യാത്രാ വിലക്കുണ്ടായിരുന്നില്ല . എന്നാൽ ഇനിമുതൽ യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ ട്രാഫിക് പിഴയുണ്ടോ പരിശോധിച്ച്, പിഴയുണ്ടെങ്കിൽ അത് അടച്ച് മാത്രമേ രാജ്യത്തുനിന്നും പുറത്തു പോകാൻ സാധിക്കുകയുള്ളൂ . എന്നാൽ ട്രാഫിക് പിഴ ഏതു സമയത്തും മെട്രാഷ് ആപ് വഴിയും ഓൺലൈനായും അടക്കാം എന്നത് കൊണ്ട് കയ്യിൽ പണമുണ്ടെകിൽ യാത്ര മുടങ്ങില്ല എന്നത് ആശ്വാസമാണ് .