വ്യാജ കുറ്റങ്ങള്‍ ചുമത്തി വിദേശികളെ നാടുകടത്താൻ ശ്രമം; കുവൈത്തിൽ പൊലീസുകാരന് 5 വർഷം തടവ്
മദ്യക്കടത്ത് തുടങ്ങിയ വ്യാജ കുറ്റങ്ങള്‍ ചുമത്തി കൈക്കൂലി വാങ്ങാനും, കൈക്കൂലി നല്‍കാത്ത വിദേശികളെ നാടുകടത്താനും ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് ക്രിമിനല്‍ കോടതി അഞ്ച് വർഷം തടവും 2,000 കുവൈത്ത് ദിനാർ പിഴയും വിധിച്ചു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനാണ് ശിക്ഷ.

കുവൈത്ത് സിറ്റി ∙ മദ്യക്കടത്ത് തുടങ്ങിയ വ്യാജ കുറ്റങ്ങള്‍ ചുമത്തി കൈക്കൂലി വാങ്ങാനും, കൈക്കൂലി നല്‍കാത്ത വിദേശികളെ നാടുകടത്താനും ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് ക്രിമിനല്‍ കോടതി അഞ്ച് വർഷം തടവും 2,000 കുവൈത്ത് ദിനാർ പിഴയും വിധിച്ചു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനാണ് ശിക്ഷ.
ഏഷ്യൻ വംശജരായ വിദേശികളെ ലക്ഷ്യം വച്ചുള്ള പ്രവർത്തനമാണ് ഈ ഉദ്യോഗസ്ഥന്‍ നടത്തിയിരുന്നത്. കഴിഞ്ഞ മേയ് മാസം അവസാനമാണ് ഈ ഉദ്യോഗസ്ഥൻ കുടുങ്ങിയത്. ഏഷ്യൻ വംശജരായ വിദേശികൾ മദ്യം കടത്തിയെന്ന് വ്യാജമായി ആരോപിച്ച് കസ്റ്റഡിയിലെടുക്കുകയും, തുടർന്ന് ഭീമമായ തുക കൈക്കൂലി ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്യുന്ന രീതിയിലായിരുന്നു ഈ ഉദ്യോഗസ്ഥൻ പ്രവർത്തിച്ചിരുന്നത്.
ഈ വിവരം പബ്ലിക് പ്രോസിക്യൂഷന്‍റെ ശ്രദ്ധയിൽപ്പെട്ടതോടെ, ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ലൈസൻസിങ് ഡിപ്പാർട്ട്‌മെന്‍റിനെ നിജസ്ഥിതി അന്വേഷിക്കാൻ ചുമതലപ്പെടുത്തി. തുടർന്നുള്ള അന്വേഷണത്തിൽ ഉദ്യോഗസ്ഥന്‍റെ കുറ്റകൃത്യം തെളിഞ്ഞതോടെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ അദ്ദേഹത്തെ അറസ്റ്റ് ചെയുകയായിരുന്നു.