വിദേശത്തുള്ള ഹജ് തീർഥാടക കാര്യങ്ങളുടെ ഓഫിസുകൾക്കായി നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ
ജിദ്ദ ∙ ഹജ് തീർഥാടനം രാഷ്ട്രീയമോ വിഭാഗീയമോ ആയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം. വിദേശത്തുള്ള ഹജ് തീർഥാടക കാര്യങ്ങളുടെ ഓഫിസുകളുടെ പ്രവർത്തനത്തിനുള്ള കരട് ചട്ടങ്ങളുടെ ഭാഗമാണ് ഈ നിർദ്ദേശം. ഈ ഓഫിസുകളുടെ അംഗീകാരത്തിനുവേണ്ട ആവശ്യകതകളും നിബന്ധനകളും വ്യവസ്ഥകളും

ജിദ്ദ ∙ ഹജ് തീർഥാടനം രാഷ്ട്രീയമോ വിഭാഗീയമോ ആയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം. വിദേശത്തുള്ള ഹജ് തീർഥാടക കാര്യങ്ങളുടെ ഓഫിസുകളുടെ പ്രവർത്തനത്തിനുള്ള കരട് ചട്ടങ്ങളുടെ ഭാഗമാണ് ഈ നിർദ്ദേശം. ഈ ഓഫിസുകളുടെ അംഗീകാരത്തിനുവേണ്ട ആവശ്യകതകളും നിബന്ധനകളും വ്യവസ്ഥകളും മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്.
ലൈസൻസുള്ള ഓഫിസുകൾ അതത് രാജ്യങ്ങളിൽ നിന്ന് വരുന്ന എല്ലാ തീർഥാടകരുടെയും പൂർണ ഉത്തരവാദിത്തം വഹിക്കണമെന്നും ഇത് നിലവിലുള്ള ചട്ടങ്ങളുടെയും നിർദ്ദേശങ്ങളുടെയും ചട്ടക്കൂടിനുള്ളിലാണെന്നും മന്ത്രാലയം ആവർത്തിച്ചു. ഓഫിസ് പാലിക്കേണ്ട നടപടിക്രമങ്ങൾ മന്ത്രാലയം തീരുമാനിക്കും. തീർഥാടകർ രാജ്യത്തേക്ക് എത്തുന്നതിന് മുമ്പ് അവരുടെ വിവരങ്ങൾ രേഖപ്പെടുത്താനും ഏതെങ്കിലും തരത്തിലുള്ള ചിത്രങ്ങൾ, പുസ്തകങ്ങൾ, പതാകകൾ, മുദ്രാവാക്യങ്ങൾ, രാഷ്ട്രീയ പ്രസിദ്ധീകരണങ്ങൾ എന്നിവ കൊണ്ടുപോകുന്നത് തടയാനും ഓഫിസുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പൊതു ക്രമം, പൊതു സുരക്ഷ, പൊതു സമാധാനം അല്ലെങ്കിൽ പൊതുജനാരോഗ്യം എന്നിവയെ തടസ്സപ്പെടുത്തുന്ന ഏതെങ്കിലും രീതികളിലോ ഒത്തുചേരലുകളിലോ തങ്ങളുടെ തീർഥാടകർ ഏർപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഈ ഓഫിസുകൾക്ക് ഉത്തരവാദിത്തമുണ്ട്.