'മാനവികതയുടെ നന്മയ്‌ക്കായി' എന്ന മുദ്രാവാക്യത്തിന് കീഴിൽ ആഗോള എഐ ഉച്ചകോടിയുടെ മൂന്നാം പതിപ്പ് സെപ്റ്റംബർ 10 മുതൽ 12 വരെ റിയാദിൽ നടക്കും. സൗദി അറേബ്യയിലെ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് ചെയർമാനും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാന്റെ രക്ഷാകർതൃത്തിലാണ് ഉച്ചകോടി നടക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ 'മാനവികതയുടെ നന്മയ്‌ക്കായി' എന്ന മുദ്രാവാക്യത്തിന് കീഴിൽ ആഗോള എഐ ഉച്ചകോടിയുടെ മൂന്നാം പതിപ്പ് സെപ്റ്റംബർ 10 മുതൽ 12 വരെ റിയാദിൽ നടക്കും. സൗദി അറേബ്യയിലെ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് ചെയർമാനും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാന്റെ രക്ഷാകർതൃത്തിലാണ് ഉച്ചകോടി നടക്കുക.

എഐയിലെ നവീകരണം, എഐയുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള വഴിത്തിരിവുകൾ, എഐയിൽ മനുഷ്യന്റെ കഴിവുകളെ ഉത്തേജിപ്പിക്കുന്ന പരിതസ്ഥിതികൾ എന്നിവ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കും. പ്രാദേശിക, ആഗോള തലങ്ങളിൽ എഐയുടെ സ്വാധീനം, മനുഷ്യരും എഐയും തമ്മിലുള്ള പരസ്പര പൂരകമായ ബന്ധം, എഐയിലെ ബിസിനസ് നേതാക്കൾ, ജനറേറ്റീവ് എഐ, എഐ ധാർമ്മികത, സ്മാർട്ട് സിറ്റികൾ, എഐ സാങ്കേതികവിദ്യകളെ പിന്തുണയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ചർച്ചകൾ ഉൾക്കൊള്ളും.

ADVERTISEMENT

സാമ്പത്തിക വളർച്ച, സാമൂഹിക പുരോഗതി, കഴിവ് വികസനം എന്നിവയിൽ എഐയുടെ സാധ്യതകൾ പ്രദർശിപ്പിക്കുകയാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്. എഐ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള മികച്ച വഴികൾ പര്യവേക്ഷണം ചെയ്യുന്നതിന് നൂറ് രാജ്യങ്ങളിൽ നിന്നുള്ള മുന്നൂറിലധികം വിദഗ്ധർ ഒരുമിച്ച് കൂടും.

സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (എസ്ഡിഎഐഎ) ചെയർമാൻ അബ്ദുല്ല അൽ ഗംദി, എഐ സാങ്കേതികവിദ്യകളുടെ നേട്ടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് അവരുടെ ഉൾക്കാഴ്ചകളും ചട്ടക്കൂടുകളും പങ്കിടാൻ ആഗോള എഐ സ്പെഷ്യലിസ്റ്റുകളെയും പോളിസി മേക്കർമാരെയും രാജ്യത്തിലേക്ക് ക്ഷണിച്ചു. 

ADVERTISEMENT

എഐ, ഡേറ്റ അജണ്ടകൾ മുന്നോട്ട് കൊണ്ടുപോകുക, ഡേറ്റാധിഷ്ഠിത സമ്പദ്‌വ്യവസ്ഥകളിൽ രാജ്യത്തിൻ്റെ നേതൃത്വം ഉറപ്പാക്കുക എന്നിങ്ങനെ സൗദി അറേബ്യയുടെ തന്ത്രപരമായ ലക്ഷ്യങ്ങളുമായി ഉച്ചകോടി യോജിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

English Summary:

Riyadh to Host 3rd Global AI Summit, Spotlighting Innovation and AI Ethics

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT