ഫിലിം ഫെസ്റ്റിവലിൽ സൗദി സിനിമകളുടെ സാന്നിധ്യം
റിയാദ് ∙ കനേഡിയൻ നഗരമായ ടൊറന്റോയിൽ ഈ മാസം 15 വരെ നടക്കുന്ന രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ സൗദി സിനിമകളുടെ സാന്നിദ്ധ്യം ശ്രദ്ധയാകർഷിക്കുന്നതായി പ്രദേശീക അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റിയാദ് ∙ കനേഡിയൻ നഗരമായ ടൊറന്റോയിൽ ഈ മാസം 15 വരെ നടക്കുന്ന രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ സൗദി സിനിമകളുടെ സാന്നിധ്യം ശ്രദ്ധയാകർഷിക്കുന്നതായി പ്രദേശീക അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന മേളയ്ക്ക് ഈ മാസം 5 നാണ് തിരശ്ശീല ഉയർന്നത്. ലോകമെങ്ങുമുള്ള ചലച്ചിത്ര പ്രവർത്തകരുടെയും നിരൂപകരുടെയും പങ്കാളിത്തം കൊണ്ട് ഏറെ പ്രശസ്തമായ ചലച്ചിത്രമേളകളിലൊന്നാണ് ടൊറന്റോ ഫിലിം ഫെസ്റ്റിവൽ.
സൗദിയുടെ ഏറ്റവും പ്രധാനപ്പെട്ട സിനിമാ പ്രോജക്ടുകളും സംരംഭങ്ങളും പ്രദർശിപ്പിക്കുന്ന ഒരു പ്രത്യേക പവലിയന്റെ രൂപത്തിലാണ് സൗദി ഫിലിം കമ്മീഷന്റെ പങ്കാളിത്തം ഈ മേളയിലുളളത്. സന്ദർശകർക്ക് ഈ മേഖലയിലെ രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചും സിനിമാ മേഖലയിലെ സർഗ്ഗാത്മകതയെക്കുറിച്ചും അറിയാൻ ഇതിലൂടെ അവസരമൊരുക്കുന്നത് കൂടാതെ അതോറിറ്റിയിൽ നിന്നുള്ള പ്രതിനിധി സംഘവും, അതുപോലെ സൗദി ചലച്ചിത്ര പ്രവർത്തകരുടെ സംഘവും പവലിയനിലുണ്ട്. രാജ്യത്തെ ചലച്ചിത്ര മേഖലയെ പിന്തുണയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളെയാണ് അതോറിറ്റിയുടെ പവലിയൻ പ്രതിഫലിപ്പിക്കുന്നത്.
രാജ്യാന്തര സിനിമാ വേദികളിൽ സൗദി സിനിമയുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനും സൗദിയിലെ പ്രതിഭകളെ പിന്തുണയ്ക്കുന്നതിനും ആഗോള തലത്തിൽ ചലച്ചിത്ര വ്യവസായത്തിന്റെ വികസനത്തിന് സംഭാവന നൽകുന്നതിനുമുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ടൊറന്റോ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ഫിലിം കമ്മീഷന്റെ പങ്കാളിത്തം.