സ്വദേശിവൽക്കരണം; ഖത്തറിന്റെ സാമ്പത്തിക വികസനത്തിന് നിർണായകം
ഖത്തറിന്റെ സാമ്പത്തിക, തൊഴിൽ വൈവിധ്യവൽക്കരണത്തിൽ സ്വകാര്യ മേഖലകളിലെ തൊഴിൽ രംഗത്ത് സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത് നിർണായക പങ്കുവഹിക്കുമെന്ന് ഖത്തർ കരിയർ ഡെവലപ്മെന്റ് സെന്റർ (ക്യൂസിഡിസി) എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല അഹമ്മദ് അൽ മൻസൂരി അഭിപ്രായപ്പെട്ടു.

ദോഹ ∙ ഖത്തറിന്റെ സാമ്പത്തിക, തൊഴിൽ വൈവിധ്യവൽക്കരണത്തിൽ സ്വകാര്യ മേഖലകളിലെ തൊഴിൽ രംഗത്ത് സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത് നിർണായക പങ്കുവഹിക്കുമെന്ന് ഖത്തർ കരിയർ ഡെവലപ്മെന്റ് സെന്റർ (ക്യൂസിഡിസി) എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല അഹമ്മദ് അൽ മൻസൂരി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യ വൽക്കരണത്തിൽ സ്വകാര്യ മേഖലകളിലെ തൊഴിൽ സ്വദേശിവൽക്കരണം വലിയ മാറ്റങ്ങൾ ഉണ്ടാക്കും.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പുതുതായി അംഗീകാരം നൽകിയ 2024ലെ 12-ാം നമ്പർ നിയമമാണ് സ്വകാര്യമേഖലകളിലെ സ്വദേശിവൽക്കരണത്തിന് വഴിയൊരുക്കുന്നത്. ‘സ്വദേശിവൽക്കരണ നിയമം വിപണിയും തൊഴിൽ വൈവിധ്യവും ഉൾകൊണ്ട് സ്വദേശി യുവാക്കൾക്ക് പ്രഫഷനൽ മികവ് വളർത്താനും തൊഴിൽ പരിചയം നേടുന്നതിനും അവസരമൊരുക്കുന്നു. മത്സരാധിഷ്ടിതമായ തൊഴിൽ സാഹചര്യത്തിലൂടെ തങ്ങളുടെ സാങ്കേതിക മികവും, വ്യക്തിഗത മിടുക്കും മെച്ചപ്പെടുത്താൻ സദേശികൾക്ക് സാധ്യമാകും.
രാജ്യത്തെ തൊഴിൽ വൈവിധ്യവൽകരണത്തിൽ നിയമം ചരിത്രപ്രാധാന്യമുള്ള ചുവടുവെപ്പായി മാറുമെന്നും അബ്ദുല്ല അഹമ്മദ് അൽ മൻസൂരി പറഞ്ഞു. രാജ്യത്തെ അഭ്യസ്തവിദ്യരായ യുവാക്കൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനൊപ്പം, സ്വകാര്യ തൊഴിൽ മേഖലകൾ കൂടുതൽ ആകർഷമാക്കപ്പെടുകയും ചെയ്യും.
രാജ്യത്തിന്റെയും മാനവ വിഭവത്തിന്റെയും വളർച്ചയിൽ സ്വകാര്യ സ്ഥാപനങൾക്കും കമ്പനികൾക്കും നിർണായക സംഭാവനകൾ നൽകാൻ കഴിയുമെന്നും ഒരു പ്രാദേശിക അറബ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. തൊഴിൽമേഖലയിലെ ഈ മത്സരാധിഷ്ടിത അന്തരീക്ഷം ദ്രുതഗതിയിലുള്ള മാറ്റങ്ങളെ ഉൾകൊള്ളാൻ പാകമാക്കുന്നതിനൊപ്പം ഭാവിയെ നയിക്കാൻ ശേഷിയുള്ള നേതൃത്വത്തെയും സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.