പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറം പത്താം വാർഷികാഘോഷത്തിന്‍റെ ഭാഗമായി 29 ന് വകറ ബർവ വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ സർവീസ് കാർണിവൽ സംഘടിപ്പിക്കുന്നു.

പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറം പത്താം വാർഷികാഘോഷത്തിന്‍റെ ഭാഗമായി 29 ന് വകറ ബർവ വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ സർവീസ് കാർണിവൽ സംഘടിപ്പിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറം പത്താം വാർഷികാഘോഷത്തിന്‍റെ ഭാഗമായി 29 ന് വകറ ബർവ വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ സർവീസ് കാർണിവൽ സംഘടിപ്പിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറം പത്താം വാർഷികാഘോഷത്തിന്‍റെ ഭാഗമായി 29 ന് വകറ ബർവ വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ സർവീസ് കാർണിവൽ സംഘടിപ്പിക്കുന്നു. ഈ കാർണിവലിൽ പ്രവാസികളുടെ വിവിധ ആവശ്യങ്ങൾക്കുള്ള പരിഹാരമായി, സർക്കാർ പദ്ധതികൾ, സാമ്പത്തിക സഹായം, ആരോഗ്യ പരിശോധന തുടങ്ങി നിരവധി സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നു. നോർക്ക അംഗത്വം, പ്രവാസി പെൻഷൻ, ഐസിബിഎഫ് ഇൻഷുറൻസ് തുടങ്ങിയ കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും.

കാർണിവലിൽ  ഇന്ത്യൻ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ  സന്ദീപ് കുമാർ, സാമ്പത്തിക വിദഗ്ദ്ധരായ നിഖിൽ ഗോപാല കൃഷ്‌ണൻ, ഷഫീഖ് സി.പി, ഹാരിസ്  പടിയത്ത്, വിദാഭ്യസ പ്രവർത്തകനും  ഗവേഷകനുമായ എൻ എം ഹുസൈൻ കരിയർ  വിദഗ്ധൻ സുലൈമാൻ ഊരകം, ഹമീദ് വാണിയമ്പലം ഖത്തറിലെ വിവിധ മന്ത്രാലയങ്ങളിൽ  നിന്നുള്ള ഉയർന്ന  ഉദോഗസ്ഥർ, അപെക്സ് ബോഡി പ്രസിഡന്‍റുമാർ വിവിധ സംഘടന  ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം വൈകുന്നേരം 5 .15 ഇന്ത്യൻ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ  സന്ദീപ്  കുമാർ നിർവഹിക്കും.

ADVERTISEMENT

പ്രാഥമിക ആരോഗ്യ പരിശോധന, ഹൃദ്രോഗ വിദഗ്ധരുടെ പഠന ക്ലാസ്, രക്തദാനം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നിക്ഷേപം, സാമ്പത്തിക ആസൂത്രണം എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നടത്തും. വിദ്യാഭാസം, തൊഴിൽ എന്നീ മേഖലകളിൽ വിദഗ്ധരുടെ നിർദ്ദേശങ്ങൾ ലഭ്യമാകും.

സർവീസ്  കാർണിവലിന്‍റെ ഭാഗമായി  നടന്ന എം ഐ എ  ടെസ്റ്റിൽ  പങ്കെടുത്ത  കുട്ടികളുടെ റിസൾട്ട് അസ്സസ്മെന്‍റ്   29 ന് രാവിലെ 8 മണി മുതൽ നടക്കും . ഉച്ചയ്ക്ക് 12.30 ന്  വിവിധ സംഘടന  ഭാരവാഹികളും മുൻകൂട്ടി റജിസ്റ്റർ ചെയ്തവരും പങ്കെടുക്കുന്ന  ഫൈനാൻസ് ആൻഡ്  ഇൻവെസ്റ്റ്മെന്‍റ് പരിപാടിയിൽ  നിഖിൽ  ഗോപാല കൃഷ്‌ണൻ , ഷഫീഖ്  സി.പി , ഹാരിസ്  പടിയത്ത്  എന്നിവർ സംസാരിക്കും. വൈകുന്നേരം 5  മണി മുതൽ നടക്കുന്ന  കരിയർ  ആൻഡ് എജ്യൂക്കേഷൻ  സെഷനിൽ  എൻ . എം  ഹുസൈൻ , സുലൈമാൻ ഊരകം  എന്നിവർ പങ്കെടുക്കും .  രാത്രി 7.30 നു നടക്കുന്ന സമാപന  പരിപാടിയിൽ  അബ്ദുൽ ഹമീദ് വാണിയമ്പലം  മുഖ്യ പ്രഭാഷണം നടത്തും . നിഖിൽ  ഗോപാല കൃഷ്‌ണൻ ,എൻ . എം  ഹുസൈൻ എന്നിവർ സംസാരിക്കും . 

ADVERTISEMENT

മുട്ടിപ്പാട്ട്, ശിങ്കാരി മേളം, മാജിക് ഷോ തുടങ്ങിയ കലാ സാംസ്കാരിക പരിപാടികളും, ഫുഡ് സ്റ്റാൾ, കരകൗശല വസ്തുക്കളുടെ പ്രദർശനം തുടങ്ങിയവയും കാർണിവലിന്‍റെ ഭാഗമായി നടക്കും. താഴ്ന്ന വരുമാനക്കാരായ നൂറ് പേർക്ക് നോർക്ക കാർഡ് സൗജന്യമായി നൽകും. ഖത്തറിലെ ജീവകാരുണ്യ പ്രവർത്തകനായിരുന്ന കെ.സി. അബ്ദുറഹ്മാന്‍റെ പേരിൽ ഒരു പുരസ്കാരം നൽകും. രണ്ട് പ്രവാസികൾക്ക് വീട് നിർമാണത്തിന് സാമ്പത്തിക സഹായം നൽകും. പ്രവാസികൾക്ക് ഉപകരിക്കുന്ന വിവിധ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രവാസി  ഡിജിറ്റൽ ആപ്പിലൂടെ ലഭ്യമാക്കും

പി.എൻ ബാബുരാജൻ  ( സംഘാടക സമിതി മുഖ്യരക്ഷാധികാരി ) , ആർ . ചന്ദ്ര മോഹൻ  ( പ്രസിഡന്‍റ് പ്രവാസി വെൽഫെയർ ) , ഡോ : താജ് ആലുവ  ( മുൻപ്രസിഡന്‍റ്, അഡ്വൈസറി ബോർഡ് ചെയർമാൻ പ്രവാസി വെൽഫെയർ ) , അബ്ദുൽകലാം  ( എക്സിക്യൂട്ടീവ് ഡയറക്ടർ  , റിയാദ  മെഡിക്കൽ സെന്‍റർ  , മജീദ് അലി  ( ജനറൽ കൺവീനർ  സർവീസ് കാർണിവൽ ) .റബീഹ് സമാൻ  ( മീഡിയ സെക്രട്ടറി പ്രവാസി വെൽഫെയർ ) എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

English Summary:

Service Carnival organized by Pravasi Welfare and Cultural Forum on November 29