യൂറോപ്യൻ ക്ലബ് ഫുട്ബോൾ: എയർലൈൻ കരാറിൽ ഖത്തർ എയർവെയ്സും യുവേഫയും ഒപ്പുവച്ചു
കാൽപന്ത് കളിയുടെ ആവേശം പകരുന്ന യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ ആകാശ യാത്ര പങ്കാളികളായി ഖത്തർ എയർവെയ്സ്.
കാൽപന്ത് കളിയുടെ ആവേശം പകരുന്ന യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ ആകാശ യാത്ര പങ്കാളികളായി ഖത്തർ എയർവെയ്സ്.
കാൽപന്ത് കളിയുടെ ആവേശം പകരുന്ന യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ ആകാശ യാത്ര പങ്കാളികളായി ഖത്തർ എയർവെയ്സ്.
ദോഹ ∙ കാൽപന്ത് കളിയുടെ ആവേശം പകരുന്ന യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ ആകാശ യാത്ര പങ്കാളികളായി ഖത്തർ എയർവെയ്സ്. 2030 വരെ നീണ്ടു നിൽക്കുന്ന സീസണിലെ എയർലൈൻ പങ്കാളികളാവാനുള്ള കരാറിൽ ഖത്തർ എയർവെയ്സും യുവേഫയും ഒപ്പുവച്ചു. ചാംപ്യൻസ് ലീഗിന്റെ പശ്ചാത്തലത്തിൽ ആരാധകർക്ക് മത്സര ദിനങ്ങളിൽ വേദികളിലെത്തിച്ചേരാൻ 12 ശതമാനം നിരക്കിളവും ഖത്തർ എയർവെയ്സ് പ്രഖ്യാപിച്ചു.
പുതിയ കരാറോടെ യുവേഫയുടെ മറ്റു ചാംപ്യൻഷിപ്പുകളായ യുവേഫ സൂപ്പർകപ്, യൂവേഫ യൂത്ത് ലീഗ്, യുവേഫ ഫുട്സാൽ ചാംപ്യൻസ് ലീഗ് തുടങ്ങിയ ചാംപ്യൻഷിപ്പുകൾക്കും എയർലൈൻ പങ്കാളികളായി ഖത്തർ എയർവേസ് ഉണ്ടാകും. കഴിഞ്ഞ രണ്ട് യൂറോകപ്പുകളുടെയും പങ്കാളിത്തവും ഖത്തർ എയർവേസിനായിരുന്നു.നേരത്തെ തുർക്കിഷ് എയർലൈൻസായിരുന്നു ചാംപ്യൻസ് ലീഗിന്റെ എയർലൈൻ പങ്കാളിയായിരുന്നത്.
യൂറോപ്പുമായി ഖത്തർ എയർവേസിന്റെ വിശാലമായ ബന്ധം ദൃഢമാക്കുന്നതിനൊപ്പം, തങ്ങളുടെ മികവ് പ്രകടിപ്പിക്കുന്നതിന് കൂടിയുള്ള അവസരമാണ് ഈ കാരാറെന്ന് ഖത്തർ എയർവേസ് സി.ഇ.ഒ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. ഈ പങ്കാളിത്തം യൂറോപ്പിലെ വിവിധ മേഖലകളിലേക്ക് ഖത്തർ എയർവേസിന്റെ പ്രചാരം സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.