സഹകരണം ദൃഢമാക്കാൻ യുഎഇ പ്രസിഡന്റ് യുഎസിലേക്ക്
അബുദാബി ∙ ചരിത്ര സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തിങ്കളാഴ്ച യുഎസിൽ എത്തും.

അബുദാബി ∙ ചരിത്ര സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തിങ്കളാഴ്ച യുഎസിൽ എത്തും. യു.എ.ഇ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഷെയ്ഖ് മുഹമ്മദിന്റെ ആദ്യ യുഎസ് സന്ദർശനമാണിത്. ഇരുരാജ്യങ്ങളും തമ്മിൽ 50 വർഷത്തിലേറെ പഴക്കമുള്ള ബന്ധം ഊർജിതമാക്കുകയാണ് ലക്ഷ്യം.
യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഷെയ്ഖ് മുഹമ്മദ് നടത്തുന്ന ചർച്ചയിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിനൊപ്പം സാമ്പത്തികം, നിക്ഷേപം, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബഹിരാകാശം, പുനരുപയോഗ ഊർജം, കാലാവസ്ഥ തുടങ്ങി വിവിധ മേഖലകളിൽ തന്ത്രപ്രധാന പങ്കാളിത്തം വർധിപ്പിക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്യും.
ഗാസ, സുഡാൻ യുദ്ധം ഉൾപ്പെടെ മേഖലാ, രാജ്യാന്തര വിഷയങ്ങളും ചർച്ചയാക്കും. വൈസ് പ്രസിഡന്റ് കമല ഹാരിസ് ഉൾപ്പെടെ ഒട്ടേറെ പ്രമുഖരുമായും ഷെയ്ഖ് മുഹമ്മദും സംഘവും ചർച്ച നടത്തും.