ദുബായ് ∙ ഇന്ത്യയിലെ സംഗീത പരിപാടി പ്രഖ്യാപിച്ചതിനു പിന്നാലെ കോൾഡ് പ്ലേ യുഎഇയിലും എത്തുന്നു.

ദുബായ് ∙ ഇന്ത്യയിലെ സംഗീത പരിപാടി പ്രഖ്യാപിച്ചതിനു പിന്നാലെ കോൾഡ് പ്ലേ യുഎഇയിലും എത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഇന്ത്യയിലെ സംഗീത പരിപാടി പ്രഖ്യാപിച്ചതിനു പിന്നാലെ കോൾഡ് പ്ലേ യുഎഇയിലും എത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഇന്ത്യയിലെ സംഗീത പരിപാടി പ്രഖ്യാപിച്ചതിനു പിന്നാലെ കോൾഡ് പ്ലേ യുഎഇയിലും എത്തുന്നു. ഇതു നാലാം തവണയാണ് കോൾഡ് പ്ലേയുടെ സംഗീത പരിപാടിക്കു യുഎഇ വേദിയാകുന്നത്. അബുദാബിയിൽ ജനുവരി 9, 11, 12, 14 തീയതികളിലാണ് പരിപാടി. എല്ലാ ഷോയും സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ. 44,600 പേർക്കാണ് ഒരു ഷോയിൽ പ്രവേശനം.  

ഒരു ദിവസത്തെ പരിപാടിയാണ് ആദ്യം നിശ്ചയിച്ചതെങ്കിലും ടിക്കറ്റിന് ആവശ്യക്കാർ ഏറിയതോടെയാണ് ഒരേ വേദിയിൽ 4 തവണ പരിപാടി അവതരിപ്പിക്കാൻ തീരുമാനിച്ചത്. ആദ്യ 3 ഷോയ്ക്ക് ടിക്കറ്റ് വിൽപന തുടങ്ങിയപ്പോൾ തന്നെ തീർന്നു. 7 മണിക്കൂർ വരെ വരിയിൽ കാത്തുനിന്നു നിരാശരായി ആരാധകർ മടങ്ങി. 

ADVERTISEMENT

നാലാമത്തെ ഷോയുടെ ടിക്കറ്റ് വിൽപ്പനയുടെ ഡേറ്റ് ഉടൻ പ്രഖ്യാപിക്കും.  ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നു മാത്രമേ ടിക്കറ്റുകൾ വാങ്ങാവൂ. കരിഞ്ചന്തയിലെ ടിക്കറ്റുകൾ പ്രവേശ കവാടത്തിൽ സ്വീകരിക്കുമെന്ന് ഉറപ്പില്ലെന്നും സംഘാടകർ അറിയിച്ചു. ടിക്കറ്റ് നേരത്തെ സ്വന്തമാക്കിയവർ 200 ഇരട്ടി വരെ വില കൂട്ടിയാണ് കരിഞ്ചന്തയിൽ ടിക്കറ്റ് വിൽക്കുന്നത്.  

ടിക്കറ്റ് നിരക്ക് 
ഇൻഫിനിറ്റി ടിക്കറ്റിന് 81.78 ദിർഹം, സ്റ്റാൻഡേഡ് സിറ്റിങ്ങിന് 195, ജനറൽ അഡ്മിഷൻ സ്റ്റാൻഡിങ്ങിന് 295, ബ്രോൺസ് 395, സിൽവർ 495, ഗോൾഡ് 595, റൂബി 695, പ്രീമിയം 995, ഡീലക്സ് 1495 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

English Summary:

Coldplay Music Programme at Zayed Sports City Stadium in Abu Dhabi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT