റിയാദ് ∙ വയനാട് ജില്ലയിലെ ചൂരൽമലയിലേയും, മുണ്ടക്കൈയിലേയും അട്ടമലയിലേയും ഉരുൾപൊട്ടലിൽ നഷ്ടമായ ഗ്രാമങ്ങളെ പുനർനിർമ്മിക്കാൻ കേരള സർക്കാർ നടത്തുന്ന പുനരധിവാസ പദ്ധതിക്കായി, കേളി കലാസാംസ്കാരിക വേദി പ്രഖ്യാപിച്ച ഒരു കോടി ഫണ്ടിലേക്ക് ബിരിയാണി ചലഞ്ചുമായി കേളി ഉമ്മുൽഹമാം ഏരിയ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ വയനാട്ടിലെ ഉരുൾപൊട്ടലിൽ തകർന്ന ഗ്രാമങ്ങളെ പുനർനിർമിക്കാൻ കേരള സർക്കാർ നടത്തുന്ന പുനരധിവാസ പദ്ധതിക്കായി, കേളി കലാസാംസ്കാരിക വേദി പ്രഖ്യാപിച്ച ഒരു കോടി ഫണ്ടിലേക്ക്  ബിരിയാണി ചലഞ്ചുമായി കേളി ഉമ്മുൽഹമാം ഏരിയ. 

ഏരിയാ പരിധി കേന്ദ്രീകരിച്ചു നടത്തുന്ന ബിരിയാണി ചലഞ്ച് ഒക്ടോബർ 4ന് നടത്തുമെന്ന് സംഘാടകർ അറിയിച്ചു. കേളിയുടെ വിവിധ ഏരിയകൾ മുഖേനെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി വേറിട്ട പ്രവർത്തനങ്ങളാണ് പ്രവർത്തകൾ സ്വീകരിച്ചിരിക്കുന്നത്. എല്ലാ വ്യക്തികത ആഘോഷങ്ങളും ഫണ്ട് സ്വരൂപണത്തിന്റെ ഭാഗമാക്കി ഭൂരിഭാഗം പ്രവർത്തകരും മാറ്റി. കുട്ടികൾ സമ്പാദ്യ കുടുക്കകളും, സ്വർണ്ണ കമ്മലുകളും മറ്റും ഫണ്ടിലേക്ക് കൈമാറി. 

ADVERTISEMENT

കേളി ഉമ്മുൽ ഹമാം ഏരിയാ കമ്മറ്റി സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിന് ഏരിയാ രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയൽ, ഏരിയ സെക്രട്ടറി നൗഫൽ സിദ്ധീഖ്, പ്രസിഡന്റ് ബിജു ഗോപി, ട്രഷറർ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. 

ബിരിയാണിക്കായുള്ള ബുക്കിങ്ങിന് 0506886997(അബ്ദുൽ കരീം) 0546480445 (അബ്ദുൽ കലാം) 0507079117 (ജയരാജ് എം.പി) എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു

English Summary:

Keli Umm al-Hamam area with biryani challenge