കരിപ്പൂർ ∙ ഹജ് തീർഥാടകരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പു പൂർത്തിയായപ്പോൾ കേരളത്തിലെ കാത്തിരിപ്പു പട്ടികയിലുള്ളത് 6046 പേർ. 20,636 അപേക്ഷകരുള്ള കേരളത്തിൽ 14,590 പേർക്ക് ആദ്യഘട്ടത്തിൽ തന്നെ അവസരം ലഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിപ്പൂർ ∙ ഹജ് തീർഥാടകരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പു പൂർത്തിയായപ്പോൾ കേരളത്തിലെ കാത്തിരിപ്പു പട്ടികയിലുള്ളത് 6046 പേർ. 20,636 അപേക്ഷകരുള്ള കേരളത്തിൽ 14,590 പേർക്ക് ആദ്യഘട്ടത്തിൽ തന്നെ അവസരം ലഭിച്ചു. മറ്റു സംസ്ഥാനങ്ങളിൽ റദ്ദാക്കുന്നവർക്കു പകരമായും മറ്റും ആയിരത്തോളം സീറ്റുകൾകൂടി കേരളം പ്രതീക്ഷിക്കുന്നുണ്ട്.

കേരളത്തിൽ അവസരം ലഭിച്ചവരിൽതന്നെ ഏതാനും പേർ റദ്ദാക്കാനുള്ള സാധ്യതയുമുണ്ട്. മുൻവർഷങ്ങളിൽ അവസരം ലഭിച്ചവരിൽ കേരളത്തിൽ മാത്രം ആയിരത്തോളം പേർ റദ്ദാക്കിയിട്ടുണ്ട്. അതുകൂടി കണക്കിലെടുക്കുമ്പോൾ, കേരളത്തിലെ കാത്തിരിപ്പു പട്ടിക ഇനിയും ചുരുങ്ങും.

ADVERTISEMENT

2024ലെ ഹജ് തീർഥാടനത്തിന് ആദ്യഘട്ടം 16,776 സീറ്റുകള്‍ കേരളത്തിനു ലഭിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ റദ്ദാക്കലിനെത്തുടർന്ന് ആയിരത്തിലേറെ സീറ്റുകളും ലഭിച്ചിരുന്നു. 2025ലെ ഹജ് തീർഥാടനത്തിന് സ്വകാര്യ സംഘങ്ങൾക്കുള്ള ക്വോട്ടയിൽ 10% വർധനയുണ്ട്. അതോടെ ഹജ് കമ്മിറ്റിക്കുള്ള 80% സീറ്റുകൾ 70% ആയി കുറഞ്ഞു. അതാണ് ഇത്തവണ സീറ്റുകളിലെ ചെറിയ കുറവിനു കാരണം. 1.75 ലക്ഷം ഹജ് സീറ്റുകളാണ് ഇന്ത്യയ്ക്ക് സൗദി അറേബ്യ അനുവദിക്കുന്നത്. കഴിഞ്ഞതവണ ഹജ് കമ്മിറ്റിക്കുള്ള 80% ക്വോട്ട അനുസരിച്ച് 1.40 ലക്ഷം സീറ്റുകൾ സംസ്ഥാനങ്ങൾക്കു വീതിച്ചിരുന്നു. 70% ആയി കുറഞ്ഞതോടെ, ഹജ് കമ്മിറ്റി മുഖേന വിവിധ സംസ്ഥാനങ്ങൾക്കു വീതിക്കാനുള്ള സീറ്റുകൾ 1,22,518 ആയി.

കേരളത്തിന് ലഭിച്ച സീറ്റുകൾ ഇങ്ങനെ: 65 വയസ്സിനു മുകളിലുള്ള ജനറൽ വിഭാഗത്തിൽ – 3462, സ്ത്രീകൾ മാത്രമുള്ള 65 വയസ്സിനു മുകളിലുള്ളവർ – 512, മെഹ്റം (ആൺതുണ) ഇല്ലാത്ത 45 വയസ്സിനു മുകളിലുള്ള സ്ത്രീകളുടെ വിഭാഗം – 2311. (ഈ വിഭാഗങ്ങൾക്കെല്ലാം നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചു). ജനറൽ വിഭാഗത്തിലെ 14,351 അപേക്ഷകരിൽ നറുക്കെടുപ്പിലൂടെ 8305 പേർക്കും അവസരം ലഭിച്ചു. ഇനി കാത്തിരിപ്പു പട്ടികയിൽ –6046.

ADVERTISEMENT

∙ പരിശീലകരിൽനിന്ന് വിവരങ്ങളറിയാം
ഹജ് കമ്മിറ്റി മുഖേനയുള്ള അടുത്ത ഹജ് യാത്രയ്ക്കു തിരഞ്ഞെടുത്ത തീർഥാടകർക്ക് വിവരങ്ങൾ കൈമാറുന്നതിന് ഹജ് കമ്മിറ്റി ചുമതലപ്പെടുത്തിയ ജില്ലാ പരിശീലകരുടെ വാട്സാപ് നമ്പരുകൾ: മലപ്പുറം (യു.മുഹമ്മദ് റഊഫ്) 9656206178, തൃശൂർ (ഡോ.സുനിൽ ഫഹദ്) 9447136313, പാലക്കാട് (കെ.പി.ജാഫർ) 9400815202, കോഴിക്കോട് (നൗഫൽ മങ്ങാട്) 8606586268, വയനാട് (കെ.ജമാലുദ്ദീൻ) 9961083361, കണ്ണൂർ (എം.ടി.നിസാർ) 8281586137 കാസർകോട്

English Summary:

14,590 selected for Hajj from Kerala