ആരോഗ്യ സേവനങ്ങൾക്കായി അബുദാബിയിൽ പുതിയ ആപ്പ് (Sehatona) പുറത്തിറക്കി. ഡോക്ടറെ കാണാൻ ബുക്ക് ചെയ്യുന്നത് മുതൽ ചികിത്സാ വിവരങ്ങൾ, വിവിധ മെഡിക്കൽ പരിശോധന ഫലങ്ങൾ, മരുന്ന് കുറിപ്പടി തുടങ്ങി ചികിത്സയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങൾ ഈ ആപ്പ് വഴി ലഭിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ആരോഗ്യ സേവനങ്ങൾക്കായി അബുദാബിയിൽ പുതിയ ആപ്പ് (Sehatona) പുറത്തിറക്കി. ഡോക്ടറെ കാണാൻ ബുക്ക് ചെയ്യുന്നത് മുതൽ ചികിത്സാ വിവരങ്ങൾ, വിവിധ മെഡിക്കൽ പരിശോധന ഫലങ്ങൾ, മരുന്ന് കുറിപ്പടി തുടങ്ങി ചികിത്സയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങൾ ഈ ആപ്പ് വഴി ലഭിക്കും.

അതിനാൽ മറ്റൊരു ആശുപത്രിയിൽ പോയി തുടർ ചികിത്സ ഉറപ്പാക്കാൻ തടസ്സമുണ്ടാകില്ല.നേരിട്ട് ആശുപത്രിയിൽ എത്തി ഡോക്ടറെ കാണാൻ സാധിക്കാത്തവർക്ക് ആപ്പ് വഴി റിമോട്ട് കൺസൽറ്റേഷനിലൂടെ ആശയവിനിമയം നടത്താം.മുൻപ് ഡോക്ടർമാർക്കും ആശുപത്രികൾക്കും മാത്രം പ്രവേശനമുണ്ടായിരുന്ന മലാഫി പ്ലാറ്റ്ഫോം പൊതുജനങ്ങൾക്കും ലഭ്യമാക്കിയതോടെ ഇതു വഴിയും മെഡിക്കൽ റെക്കോർഡുകൾ കാണാം. ടെസ്റ്റുകൾ, മരുന്നുകൾ, വാക്സിനേഷൻ റെക്കോർഡുകൾ എന്നിവ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും ഫയലുകൾ മലാഫി പ്ലാറ്റ്ഫോമിൽനിന്ന് ലഭ്യമാകും. കൂടാതെ എമിറേറ്റ്സ് ജീനോം പ്രോഗ്രാമിൽ ജനിതക പരിശോധനയ്ക്കു വിധേയരായവർക്കും വിശദറിപ്പോർട്ടുകൾ ഈ ആപ്പിലൂടെ ലഭ്യമാകും.

ADVERTISEMENT

നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകളായതിനാൽ രോഗി നൽകുന്ന വിവരങ്ങളിൽനിന്ന് ആരോഗ്യാവസ്ഥ മനസ്സിലാക്കി മാർഗനിർദേശം നൽകും. അത്യാഹിത വിഭാഗത്തിലേക്കാണെങ്കിൽ അക്കാര്യം നിർദേശിക്കും. രോഗത്തിന്റെ ഗൗരവം അനുസരിച്ച് ബന്ധപ്പെട്ട ഡോക്ടറെ മുൻഗണനാടിസ്ഥാനത്തിൽ കാണാൻ അവസരമൊരുക്കും.

സ്മാർട്ട് വാച്ച് ധരിച്ച ആളുടെ നടത്തവും ഉറക്കവുമെല്ലാം ആപ്പിൽ സ്വമേധയാ രേഖപ്പെടുത്തുന്നതിനാൽ ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള നിർദേശവും ലഭിക്കും. 

ADVERTISEMENT

വൈകാതെ കൂടുതൽ സേവനങ്ങൾ ആപ്പിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. അത്യാധുനിക ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും ലഭ്യമാക്കും. സംശയനിവാരണത്തിനുള്ള സംവിധാനവും വൈകാതെ ഒരുക്കും.

English Summary:

Abu Dhabi announces new app called Sehatona for all healthcare services.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT