മസ്‌കത്ത് ∙ ഒമാന്‍ ആതിഥേയത്വം വഹിക്കുന്ന എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് 2024 ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം. ആമിറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ വൈകുന്നേരം 5.30നാണ് ഇന്ത്യ എ -പാകിസ്ഥാന്‍ എ ടീമുകളുടെ മത്സരം. ടൂര്‍ണമെന്റിലെ രണ്ടാം ദിനമായ ഇന്ന് ഉച്ചക്ക് ഒരു മണിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഒമാന്‍ ആതിഥേയത്വം വഹിക്കുന്ന എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് 2024 ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം. ആമിറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ വൈകുന്നേരം 5.30നാണ് ഇന്ത്യ എ -പാകിസ്ഥാന്‍ എ ടീമുകളുടെ മത്സരം. ടൂര്‍ണമെന്റിലെ രണ്ടാം ദിനമായ ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ആതിഥേയരായ ഒമാന്‍ യു എ ഇയിയെയും നേരിടും. 

ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഹോങ്കോംഗിനെതിരെ ബംഗ്ലാദേശ് എ ടീം ജയം സ്വന്തമാക്കി. പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ വിജയം. ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹോങ്കോംഗ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. 61 പന്തില്‍ 85 റണ്‍സെടുത്ത ബാബര്‍ ഹയാത്തിന്റെ വെടിക്കെട്ട് ബാറ്റിങ് ആണ് ഹോങ്കോങ്ങിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ബംഗ്ലാദേശിന് വേണ്ടി നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത റിപോണ്‍ മണ്‍ഡോള്‍ മികച്ച ബൗളിങ് പുറത്തെടുത്തു.

ADVERTISEMENT

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 18.2 ഓവറില്‍ ലക്ഷ്യം കണ്ടു. 24 പന്തില്‍ 45 റണ്‍സെടുത്ത അക്ബര്‍ അലിയും 29 റണ്‍സ് നേടിയ തൗഹീദ് ഹ്രിദോയിയും 28 റണ്‍സെടുത്ത പര്‍വേഷ് ഹുസൈന്‍ ഇമാനുമാണ് ടീമിന് വിജയം എളുപ്പമാക്കിയത്. ഹോങ്കോങ്ങിന്റെ ഇഹ്‌സാന്‍ ഖാന്‍ നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

English Summary:

Emerging Teams Asia Cup