കാൽപന്തുകളിയിലെ താര രാജാക്കൻമാർ ബൂട്ടുകെട്ടുന്ന സ്പാനിഷ് സൂപ്പർ കപ്പിന് അഞ്ചാം തവണയും സൗദി അറേബ്യ വേദിയാകുന്നു.

കാൽപന്തുകളിയിലെ താര രാജാക്കൻമാർ ബൂട്ടുകെട്ടുന്ന സ്പാനിഷ് സൂപ്പർ കപ്പിന് അഞ്ചാം തവണയും സൗദി അറേബ്യ വേദിയാകുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൽപന്തുകളിയിലെ താര രാജാക്കൻമാർ ബൂട്ടുകെട്ടുന്ന സ്പാനിഷ് സൂപ്പർ കപ്പിന് അഞ്ചാം തവണയും സൗദി അറേബ്യ വേദിയാകുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ കാൽപന്തുകളിയിലെ താര രാജാക്കൻമാർ ബൂട്ടുകെട്ടുന്ന സ്പാനിഷ് സൂപ്പർ കപ്പിന്  അഞ്ചാം തവണയും സൗദി അറേബ്യ വേദിയാകുന്നു. അടുത്ത വർഷത്തിന്‍റെ ആരംഭത്തിൽ നടക്കുന്ന സൂപ്പർ കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് രാജ്യം ആതിഥേയത്വം വഹിക്കുമെന്ന് കായിക മന്ത്രാലയം  അറിയിച്ചു.

2025 ജനുവരി 8 നും 12 നും ഇടയിൽ ജിദ്ദ യിലെ കിങ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ റയൽ മാഡ്രിഡ്, ബാഴ്‌സലോണ, അത്‌ലറ്റിക് ബിൽബാവോ, റിയൽ മല്ലോർക്ക എന്നീ പ്രമുഖ ടീമുകളാണ്  കളിക്കുന്നത്. നോക്കൗട്ട് ടൂർണമെന്‍റായിരിക്കും നടക്കുന്നത്. ജനുവരി എട്ടിന് റയൽ മാഡ്രിഡ് റയൽ മല്ലോർക്കയെ നേരിടും, അടുത്ത ദിവസം ബാഴ്‌സലോണ അത്‌ലറ്റിക് ബിൽബാവോയെ നേരിടും. ഓരോ മത്സരത്തിലെയും വിജയികൾ ജനുവരി 12ന് നടക്കുന്ന ഫൈനലിലേക്ക് മുന്നേറും.

ADVERTISEMENT

അത്‌ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ് കിരീടം നേടിയ 2020ൽ ഉൾപ്പെടെ, സ്പാനിഷ് സൂപ്പർ കപ്പിന്‍റെ മുൻവർഷത്തെ ടൂർണ്ണമെന്‍റുകൾക്കൊക്കെ സൗദി അറേബ്യ ആയിരുന്നു ആതിഥേയത്വം വഹിച്ചത്. 2022ൽ റയൽ മാഡ്രിഡ് കിരീടം നേടി രണ്ടാം പതിപ്പ് റിയാദിൽ നടന്നു. ഈ വർഷം ആദ്യം റിയാദിൽ നടന്ന നാലാം പതിപ്പിൽ റയൽ മാഡ്രിഡ് കപ്പ് ഉയർത്തി. റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി ബാഴ്‌സലോണയായിരുന്നു മൂന്നാം പതിപ്പ് ചാംപ്യന്മാരായത്

ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിന്‍റെ ഭാഗമായ സ്പാനിഷ് സൂപ്പർ കപ്പിന്  സൗദി ആതിഥേയത്വം വഹിക്കുന്നത് കായിക മേഖലയെ വളർത്തുക എന്ന സൗദി വിഷൻ 2030 ലക്ഷ്യവുമായി ഇത് ഒത്തുചേരുന്ന വിധം പ്രധാന പ്രാദേശിക, രാജ്യാന്തര പരിപാടികൾ ആകർഷിക്കുന്നതിൽ സൗദി അറേബ്യയുടെ വിജയത്തെ പ്രതിഫലിപ്പിക്കുന്നു. 

English Summary:

Saudi Arabia will host the Spanish Super Cup for the fifth time