അബുദാബി ∙ ബാർബിക്യു പാചകത്തിന് അബുദാബിയിൽ 28 പാർക്കുകളിലെ 253 ഇടങ്ങൾ ഒരുക്കി സിറ്റി മുനിസിപ്പാലിറ്റി.

അബുദാബി ∙ ബാർബിക്യു പാചകത്തിന് അബുദാബിയിൽ 28 പാർക്കുകളിലെ 253 ഇടങ്ങൾ ഒരുക്കി സിറ്റി മുനിസിപ്പാലിറ്റി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ബാർബിക്യു പാചകത്തിന് അബുദാബിയിൽ 28 പാർക്കുകളിലെ 253 ഇടങ്ങൾ ഒരുക്കി സിറ്റി മുനിസിപ്പാലിറ്റി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ബാർബിക്യു പാചകത്തിന് അബുദാബിയിൽ 28 പാർക്കുകളിലെ 253 ഇടങ്ങൾ ഒരുക്കി സിറ്റി മുനിസിപ്പാലിറ്റി. ശൈത്യകാലത്ത് യുഎഇയിലെ പൊതുസ്ഥലങ്ങളിൽ ബാർബിക്യൂ ചെയ്യുന്നത് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നഗരസഭ സൗജന്യ സംവിധാനമൊരുക്കുന്നത്. 

പാർക്കിന്റെ പച്ചപ്പിനോ പരിസ്ഥിതിക്കോ നാശമുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കരുത്. പാചകശേഷം പാഴ്‌വസ്തുക്കൾ നിർദിഷ്ട മാലിന്യപ്പെട്ടിയിൽ നിക്ഷേപിക്കണം. ചാർക്കോൾ വെള്ളം നനച്ചു കെടുത്തി തീ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം അവശിഷ്ടം നീക്കം ചെയ്ത് പരിസരം വൃത്തിയാക്കണം. അനുമതിയുള്ള പാർക്കുകളിൽ മാത്രമേ ബാർബിക്യൂ ചെയ്യാവൂ എന്നും നിയമം ലംഘിച്ചാൽ 500 ദിർഹം പിഴ ചുമത്തുമെന്നും നഗരസഭ ഓർമിപ്പിച്ചു.

ADVERTISEMENT

തണുപ്പ് ആരംഭിച്ചതോടെ വാരാന്ത്യങ്ങളിൽ പാർക്കും ബീച്ചും മറ്റു തുറസ്സായ വിനോദ കേന്ദ്രങ്ങളിലും തിരക്ക് വർധിക്കുന്ന പശ്ചാത്തലത്തിലാണ് എല്ലാവർക്കും വിനോദത്തിന് അവസരം നൽകുംവിധം സൗകര്യങ്ങൾ വിപുലീകരിച്ചതെന്ന് നഗരസഭ അറിയിച്ചു. വിദേശികൾ ഉൾപ്പെടെയുള്ള എല്ലാവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. നിങ്ങളുടെ ബാർബിക്യൂ ആഘോഷമാക്കൂ, ആ സ്ഥലം സംരക്ഷിക്കൂ എന്ന പേരിൽ ബോധവൽക്കരണ ക്യാംപെയ്നും ആരംഭിച്ചു. മസാല പുരട്ടി കൊണ്ടുവരുന്ന വിഭവങ്ങൾ കനലിൽ ചുട്ടെടുക്കാനുള്ള പ്രത്യേക അടുപ്പുകളാണ് പാർക്കുകളിൽ സജ്ജമാക്കിയത്. ഒരു പാർക്കിന്റെ വിവിധ ഇടങ്ങളിൽ ഇത്തരം സൗകര്യങ്ങളുണ്ട്.  

ബാർബിക്യു സൗകര്യമുള്ള ഇടങ്ങൾ 
ഓൾഡ് എയർപോർട്ട് പാർക്ക്, ഫാമിലി പാർക്ക്1-2, ഹെറിറ്റേജ് പാർക്ക്, ഹെറിറ്റേജ് പാർക്ക് 4-5, അൽസാഫ്റാന പാർക്ക്, ഡോൾഫിൻ പാർക്ക്, അൽ നഹ്ദ പാർക്ക്, അറേബ്യൻ ഗൾഫ് പാർക്ക് 1-2, അൽബൂം പാർക്ക്, അൽമസൂൻ പാർക്ക് (അൽ ഖുറം ബീച്ച്), അൽനൊഫാൽ പാർക്ക്. അൽജൂരി പാർക്ക്, അൽഫാൻ പാർക്ക്, അൽഅർജുവാൻ പാർക്ക്, അൽഖാദി പാർക്ക്, അൽബൈറഖ് പാർക്ക്, ബുർജീൽ പാർക്ക്, അൽഷംഖ സ്ക്വയർ, അൽഫനൂസ് പാർക്ക് (ഷംഖ സിറ്റി), റബ്ദാൻ പാർക്ക്, അൽറഹ്ബ സ്ക്വയർ, അൽവത്ബ പാർക്ക്, അൽസലാമിയ പാർക്ക്.

English Summary:

Abu Dhabi City Municipality has prepared 253 barbecue areas in 28 parks