അഞ്ചാമത് ഇന്ത്യ - ഖത്തർ ഫോറിൻ ഓഫിസിൽ കൺസൾട്ടേഷൻ മീറ്റിങ്ങിനായ് ദോഹയിൽ എത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (സിപിവി ആൻഡ് ഒഐഎ) അരുൺ കുമാർ ചാറ്റർജി ഖത്തർ തൊഴിൽ മന്ത്രലായ അധികൃതരുമായി കൂടിക്കാഴ്ച നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ അഞ്ചാമത് ഇന്ത്യ - ഖത്തർ ഫോറിൻ ഓഫിസിൽ കൺസൾട്ടേഷൻ മീറ്റിങ്ങിനായ് ദോഹയിൽ എത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (സിപിവി ആൻഡ് ഒഐഎ) അരുൺ കുമാർ ചാറ്റർജി ഖത്തർ തൊഴിൽ മന്ത്രലായ അധികൃതരുമായി  കൂടിക്കാഴ്ച  നടത്തി. ഖത്തർ തൊഴിൽ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഷെയ്ഖ നജ്‌വ ബിൻത് അബ്ദുൽറഹ്മാൻ അൽ താനിയുമായിമായാണ് അരുൺ കുമാർ ചാറ്റർജി ചർച്ച നടത്തിയത്.  

ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള  മാനവശേഷി, തൊഴിൽ, നൈപുണ്യ മേഖലകളിലെ സഹകരണത്തെ കുറിച്ചാണ് ചർച്ച നടന്നത്. തൊഴിൽ മേഖലയിൽ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള സഹകരണം വർധിപ്പിക്കണമെന്നും തീരുമാനിച്ചു. ഇന്ത്യൻ തൊഴിലാളികൾക്കും പ്രഫഷനലുകൾക്കും ഖത്തർ നൽകുന്ന പരിചരണത്തിനും പിന്തുണയ്ക്കും അദ്ദേഹം ഖത്തറിന് നന്ദി പറഞ്ഞു. എട്ടര ലക്ഷത്തോളം ഇന്ത്യക്കാരാണ്, ഖത്തറിൽ വിവിധ  മേഖലയിൽ ജോലി ചെയ്യുന്നത്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

ഖത്തർ വാണിജ്യ വ്യവസായ  ഉദോഗസ്ഥരുമായും അരുൺ കുമാർ ചാറ്റർജി ചർച്ച നടത്തി. മന്ത്രാലയ അണ്ടർസെക്രട്ടറി മുഹമ്മദ് ബിൻ ഹസൻ അൽ മാൽക്കിയുമായാണ് ചർച്ച നടത്തിയത്. ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധം ഇരുപക്ഷവും അവലോകനം ചെയ്യുകയും അവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു. കൂടി കഴ്ചകളിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ എംബസ്സിയിലെ  മുതിർന്ന ഉദ്യോഗസ്ഥർ, ഖത്തർ മന്ത്രലയത്തിലെ  മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

English Summary:

5th India Qatar Foreign Office Consultations.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT