ട്രാഫിക് നവീകരണം പൂർത്തിയായി; ഊദ് മെത്ഹയിലെ യാത്രാ സമയം 40% കുറഞ്ഞു
ദുബായ്∙ ഊദ് മെത്ഹയിലെ പ്രധാന ട്രാഫിക് നവീകരണം പൂർത്തിയാക്കിയ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി(ആർടിഎ) യാത്രാ സമയം 40% കുറച്ചു. ആർടിഎയുടെ 2024 ലെ ക്വിക്ക് ട്രാഫിക് സൊല്യൂഷൻസ് പ്ലാനിന്‍റെ ഭാഗമായാണ് വികസന പ്രവർത്തനങ്ങളുടെ ഒരു പരമ്പര പൂർത്തിയാക്കിയത്. നഗര വികസനവും ജനസംഖ്യാ വളർച്ചയും

ദുബായ്∙ ഊദ് മെത്ഹയിലെ പ്രധാന ട്രാഫിക് നവീകരണം പൂർത്തിയാക്കിയ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി(ആർടിഎ) യാത്രാ സമയം 40% കുറച്ചു. ആർടിഎയുടെ 2024 ലെ ക്വിക്ക് ട്രാഫിക് സൊല്യൂഷൻസ് പ്ലാനിന്‍റെ ഭാഗമായാണ് വികസന പ്രവർത്തനങ്ങളുടെ ഒരു പരമ്പര പൂർത്തിയാക്കിയത്.
നഗര വികസനവും ജനസംഖ്യാ വളർച്ചയും ഉൾക്കൊള്ളുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഈ നവീകരണം ട്രാഫിക് സുഗമമാക്കുകയും എല്ലാ ഉപയോക്താക്കളുടേയും റോഡ് സുരക്ഷ വർധിപ്പിക്കുകയും ചെയ്യുന്നു. ഉമ്മു ഹുറൈർ സ്ട്രീറ്റിൽ നിന്ന് ഊദ് മെത്ഹയിലേക്കുള്ള എൻട്രി, എക്സിറ്റ് പോയിന്‍റുകളുടെ മെച്ചപ്പെടുത്തലുകൾ, ഇൻബൗണ്ട്, ഔട്ട്ബൗണ്ട് ട്രാഫിക്കിനെ മികച്ച രീതിയിൽ ഉൾക്കൊള്ളുന്നതിനായി 317 മീറ്റർ വേഗം കുറച്ചതും കൂട്ടിയതുമായ പാതകളും ഉൾപ്പെടുത്തി. കൂടാതെ, ഉമ്മു ഹുറൈർ സ്ട്രീറ്റിലെ സർവീസ് റോഡ് എക്സിറ്റ് 100 മീറ്റർ നീളത്തിൽ രണ്ടോ മൂന്നോ വരിയായി വികസിപ്പിക്കുകയും റോഡ് ശേഷി 50% വർധിപ്പിക്കുകയും യാത്രാ സമയം 40% കുറയ്ക്കുകയും ചെയ്തു.
ഗതാഗതം സുഗമമാക്കുന്നതിനും ജനസംഖ്യാ വളർച്ചയ്ക്കും ഊദ് മെത്ഹയിലെ ബിസിനസ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനുമായി റോഡ് ലൈറ്റിങ് ഉൾപ്പെടെയുള്ള ദ്രുത വികസനം ആർടിഎ നടപ്പാക്കിയതായി ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ റോഡ്സ് ഡയറക്ടർ ഹമദ് അൽ ഷെഹി പറഞ്ഞു. റസിഡൻഷ്യൽ, കൊമേഴ്‌സ്യൽ, മെഡിക്കൽ, സോഷ്യൽ, കൾച്ചറൽ, സ്‌പോർട്‌സ് സൗകര്യങ്ങളുടെ ഒരു ശ്രേണി ഈ പ്രദേശത്ത് പ്രവർത്തിച്ചുവരുന്നു.
വാഹനങ്ങളുടെ നിര ലഘൂകരിക്കുന്നതിനായി സ്ട്രീറ്റ് നമ്പർ രണ്ടും ഹുറൈർ റൗണ്ട് എബൗട്ടിലേക്ക് വിപുലീകരിച്ചു, റൗണ്ട് എബൗട്ടിന്‍റെ ഉപരിതലം മെച്ചപ്പെടുത്തി. തിരിയുന്ന പാതകളുടെ എണ്ണം രണ്ടിൽ നിന്ന് മൂന്നായി ഉയർത്തി. ഇത് സന്ദർശകർക്ക് പ്രവേശനവും പുറത്തുകടക്കലും സുഗമമാക്കുകയും എല്ലാ ദിശകളിലുമുള്ള ഗതാഗതം മെച്ചപ്പെടുത്തുകയും ചെയ്തു. കൂടാതെ, വാഹനമോടിക്കുന്നവർക്ക്, പ്രത്യേകിച്ച് വാണിജ്യ സ്ഥാപനങ്ങൾ സന്ദർശിക്കുന്നവർക്ക്, അടിസ്ഥാന സൗകര്യങ്ങളിലും റോഡുകളിലും പൊതുജനങ്ങളുടെ സംതൃപ്തി വർധിപ്പിക്കുന്നതിനും ലോകത്തിലെ ഏറ്റവും മികച്ച നഗരം എന്ന ദുബായിയുടെ വീക്ഷണവുമായി ഒത്തുപോകുന്നതിനുമായി പ്രദേശത്തുടനീളം 27 പാർക്കിങ് സ്ഥലങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.