റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഡിസംബർ 5 മുതൽ ജിദ്ദയിൽ
രണ്ട് വർഷമായി റിറ്റ്‌സ് കാൾട്ടൺ ഹോട്ടലിൽ നടന്ന റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഡിസംബർ 5 മുതൽ 14 വരെ ജിദ്ദയിൽ. 'സിനിമയ്ക്ക് പുതിയ വീടുണ്ട്' എന്ന പ്രമേയത്തിലുള്ള ഈ വർഷത്തെ പതിപ്പിൽ സൗദി അറേബ്യയുടെ സിനിമ വ്യവസായത്തിന്റെ വളർച്ചയെ എടുത്തുകാട്ടുന്ന ആറ് സൗദി ഫീച്ചർ ഫിലിമുകളും 27 ഷോർട്ട് ഫിലിമുകളും ഉൾപ്പെടുന്നു.

ജിദ്ദ ∙ രണ്ട് വർഷമായി റിറ്റ്‌സ് കാൾട്ടൺ ഹോട്ടലിൽ നടന്ന റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഡിസംബർ 5 മുതൽ 14 വരെ ജിദ്ദയിൽ. 'സിനിമയ്ക്ക് പുതിയ വീടുണ്ട്' എന്ന പ്രമേയത്തിലുള്ള ഈ വർഷത്തെ പതിപ്പിൽ സൗദി അറേബ്യയുടെ സിനിമ വ്യവസായത്തിന്റെ വളർച്ചയെ എടുത്തുകാട്ടുന്ന ആറ് സൗദി ഫീച്ചർ ഫിലിമുകളും 27 ഷോർട്ട് ഫിലിമുകളും ഉൾപ്പെടുന്നു.
സിനിമയിലെ സ്ത്രീകളുടെ സർഗാത്മകതയും സാംസ്കാരിക വൈവിധ്യവും ആഘോഷിക്കുന്നതിനുള്ള പ്രതിബദ്ധത അടിവരയിടുന്ന 19 രാജ്യങ്ങളിൽ നിന്നുള്ള 38 വനിത സംവിധായകരുടെ സൃഷ്ടികളും മേളയിൽ ഉൾപ്പെടുത്തും. ഈ പതിപ്പ് ലോകോത്തര സിനിമകൾ അവതരിപ്പിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത സ്ഥിരീകരിക്കുന്നതാണെന്ന് റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിന്റെ സിഇഒ മുഹമ്മദ് അസിരി പറഞ്ഞു.
മധ്യപൂർവ ദേശത്തെയും നോർത്ത് ആഫ്രിക്കയിലും ഉടനീളം 48 രാജ്യാന്തര പ്രീമിയറുകളും അധിക റീജനൽ പ്രീമിയറുകളും പ്രദർശിപ്പിച്ച 50% സിനിമകളും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാല് വർഷം മുൻപ് ആരംഭിച്ചത് മുതൽ ചലച്ചിത്ര പ്രവർത്തകരിൽ ഫെസ്റ്റിവലിന്റെ സ്വാധീനം അസിരി എടുത്തുപറഞ്ഞു. സൗദി അറേബ്യ, അറബ് ലോകം, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 170-ലധികം ചലച്ചിത്ര പ്രവർത്തകരെ പിന്തുണച്ചിട്ടുണ്ട്. 80-ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് കഴിഞ്ഞ വർഷം ചലച്ചിത്ര സമർപ്പണങ്ങൾ 1,891 ആയിരുന്നത് ഈ വർഷം 2,006 ആയി ഉയർന്നു.