ദുബായ് ∙ 'ഇത്തരത്തിൽ മാനസികവും ശാരീരികവുമായ പ്രയാസത്തോടെയുള്ള യാത്ര എന്റെ പ്രവാസ ജീവിതത്തിൽ ഇതാദ്യമാണ്. വയോധികയും രോഗിയുമായ അമ്മയ്ക്ക് പോലും ഒന്നും കൊണ്ടുപോകാതെയാണ് ഞാൻ നാളെ മടങ്ങുന്നത്'; സങ്കടക്കടൽ ഉള്ളിലൊതുക്കി രമ പറയുന്നു. വർഷങ്ങളോളം ദുബായിൽ വിവിധയിടങ്ങളിൽ വീട്ടുജോലി ചെയ്ത് കുടുംബം പുലർത്തിയ ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ 'ഇത്തരത്തിൽ മാനസികവും ശാരീരികവുമായ പ്രയാസത്തോടെയുള്ള യാത്ര എന്റെ പ്രവാസ ജീവിതത്തിൽ ഇതാദ്യമാണ്. വയോധികയും രോഗിയുമായ അമ്മയ്ക്ക് പോലും ഒന്നും കൊണ്ടുപോകാതെയാണ് ഞാൻ നാളെ മടങ്ങുന്നത്'; സങ്കടക്കടൽ ഉള്ളിലൊതുക്കി രമ പറയുന്നു. വർഷങ്ങളോളം ദുബായിൽ വിവിധയിടങ്ങളിൽ വീട്ടുജോലി ചെയ്ത് കുടുംബം പുലർത്തിയ ഈ 46കാരി ഇരുകാലുകളേയും ബാധിച്ച രോഗത്തെ തുടർന്നാണ് സ്വന്തം നാടായ ആലപ്പുഴ ഹരിപ്പാട്ടിലേയ്ക്ക് മടങ്ങുന്നത്.

∙ സഹോദരിമാരുടെ വിവാഹം നടത്തി; സ്വന്തം ജീവിതം മറന്നു
കത്തിത്തീരുന്ന മെഴുകിതിരിയോട് ഉപമിക്കാറുള്ള പ്രവാസി ജീവിതത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രമ എന്ന നിരാലംബയായ ഈ വനിത. അച്ഛൻ കൂലിപ്പണിക്കാരനായിരുന്നു. അമ്മയും രമയടക്കം മൂന്ന് സഹോദരിമാരും ഒരു സഹോദരനുമടങ്ങുന്നതായിരുന്നു കുടുംബം. രണ്ടാമത്തെ മകളാണ് രമ. ഇവർ പത്താം ക്ലാസിൽ പഠിക്കുമ്പോൾ പിതാവ് മരിച്ചു. പിന്നീട് കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കേണ്ടി വന്ന രമ 2018ൽ ജോലി തേടി യുഎഇയിലെത്തി.

രമയുടെ കാലിന്‍റെ എക്സ്റേ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

കാര്യമായ വിദ്യാഭ്യാസമില്ലാത്തതിനാൽ വീട്ടുജോലിയാണ് ലഭിച്ചത്. അത് സന്തോഷത്തോടെ ചെയ്തു. മൂത്ത സഹോദരിയുടെയും ഇളയ രണ്ട് സഹോദരിമാരുടെയും വിവാഹം ഭംഗിയായി നടത്തിക്കൊടുത്തു. കുറച്ച് കടബാധ്യതകൾ വന്നു. അതെല്ലാം ജോലി ചെയ്തു വീട്ടിക്കൊണ്ടിരിക്കെയാണ് കാലുകൾ രണ്ടും വളയുന്ന മസിൽ ഡിസോർഡർ ബാധിച്ചത്. പ്രമേഹം കൂടിയുണ്ടായിരുന്നതിനാൽ കാൽപാദം എന്തോ തട്ടി മുറിഞ്ഞപ്പോൾ  ഉണങ്ങാതെ പഴുത്തു വ്രണമായി.

ഇതേ തുടർന്ന് ജോലി ചെയ്യാൻ ഒട്ടും വയ്യാതായപ്പോൾ ചികിത്സയ്ക്കായി 2023ൽ നാട്ടിലേയ്ക്ക് പോയി. പന്തളം മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഡോ. സതീഷ് കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു ചികിത്സ. കാലിന് ശസ്ത്രക്രിയക്ക് അടക്കം വലിയ തുക വേണ്ടിവന്നു. പലരിൽ നിന്നും കടം വാങ്ങിയായിരുന്നു ആശുപത്രി ബില്ലടച്ചത്. ഈ കടങ്ങൾ ഇപ്പോഴും വീട്ടാനുണ്ട്. ഇതിനിടെ ഏകസഹാദരൻ അപകടത്തിൽ മരിച്ചത് വലിയ ആഘാതമായി.

ADVERTISEMENT

ജീവിതം വഴിമുട്ടി നിത്യവൃത്തിക്ക് പോലും പണമില്ലാതായി. പ്രായമായ അമ്മയെ ദുരിതത്തിലാക്കാൻ കഴിയാത്തതിനാൽ രോഗം ഇത്തിരി ഭേദമായപ്പോൾ വീണ്ടും ഈ വർഷം മേയിൽ യുഎഇയിൽ തിരിച്ചെത്തി. പക്ഷേ, രോഗം വീണ്ടും മൂർച്ഛിച്ചതോടെ നാട്ടിലേയ്ക്ക് മടങ്ങുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. 

രമ ദുബായിൽ. ചിത്രം: മനോരമ

∙ മനോരമ ഓൺലൈൻ വാർത്ത തുണയായി
യുഎഇയിലെ പ്രമുഖ അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ അഡ്വ.പ്രീത ശ്രീറാം മാധവിന്റെ ഫോൺ നമ്പർ മനോരമ ഓൺലൈനിലെ വാർത്തയിൽ നിന്ന് കണ്ടെത്തി അവരെ ബന്ധപ്പെട്ടതോടെയാണ് രമയ്ക്ക് നാട്ടിലേയ്ക്ക് തിരിച്ചുപോകാനുള്ള വഴി തെളിഞ്ഞത്. തുടർന്ന് അജ്മാനിലെ വിസിസി എന്ന  സംഘടനയുമായി ബന്ധപ്പെട്ട് നാട്ടില്‍ ചികിത്സയ്ക്കുള്ള ശ്രമം നടത്തി. ഇതിന് വിസിസി ഭാരവാഹികളായ ഗിരീഷ്, വിനോദ്, ഹരികൃഷ്ണൻ എന്നിവരും കൂടെനിന്നു. നാളെ ഉച്ചയ്ക്ക് 2 മണിക്ക് കൊച്ചിയിലേയ്ക്കുള്ള വിമാനത്തിലാണ് മടക്കം.

ADVERTISEMENT

എന്നാൽ, ചികിത്സ ലഭിച്ചാലും അടുത്ത ഒരു വർഷത്തേയ്ക്കെങ്കിലും രമയ്ക്ക് ജോലി ചെയ്യാൻ സാധിക്കില്ല. ഇതോടെ 82 വയസ്സുള്ള അമ്മയുടെയും രമയുടെയും ജീവിതം എങ്ങനെ മുന്നോട്ടുപോകും എന്ന ആശങ്ക എല്ലാവർക്കുമുണ്ട്. നിരാലംബരായ ഇവരെ സഹായിക്കേണ്ടത് ഇനിയും കാരുണ്യം വറ്റിയിട്ടില്ലാത്ത സമൂഹമാണ്. 

രമയുടെ മാതാവിന്റെ ഫോൺ: +91 89438 42691.
രമയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ:
NAME: REMA  A 
BANK: FEDERAL BANK
BRANCH : MUTTOM
ACCOUNT NUMBER  : 13100100111676
IFSC : FDRL0001310

English Summary:

46-year-old Rema, who Raised her Family by Working as a Domestic Worker in Various Places in Dubai, is Returning to her Native Place in Alappuzha due to Mental and Physical Difficulties