ഒമാന് നാഷനൽ പ്രവാസി സാഹിത്യോത്സവ് നാളെ ഹൈലിൽ
പ്രവാസി മലയാളികളുടെ കലാ, സാഹിത്യ അഭിരുചികളെ കണ്ടെത്താനും അവയുടെ പരിപോഷണത്തിനുമായി കലാലയം സാംസ്‌കാരിക വേദി ഒമാൻ നാഷനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന പതിനാലാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് നാളെ ഹൈലിൽ നടക്കും.

മസ്‌കത്ത് ∙ പ്രവാസി മലയാളികളുടെ കലാ, സാഹിത്യ അഭിരുചികളെ കണ്ടെത്താനും അവയുടെ പരിപോഷണത്തിനുമായി കലാലയം സാംസ്‌കാരിക വേദി ഒമാൻ നാഷനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന പതിനാലാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് നാളെ ഹൈലിൽ നടക്കും. രാവിലെ 8.30 മുതൽ പ്രിൻസ് പാലസിൽ കലാ മമാങ്കത്തിന് തുടക്കം കുറിക്കും.
സാഹിത്യോത്സവിന്റെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക സമ്മേളനം വൈകീട്ട് ഏഴ് മണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്യും. ഐ പി ബി ഡയറക്ടർ എം മജീദ് അരിയല്ലൂർ സാഹിത്യ പ്രഭാഷണം നടത്തും. സിദ്ദീഖ് ഹസൻ (മലയാളം വിങ്കോ കൺവീനർ), അഡ്വ. മധുസൂദനൻ (കോളമിസ്റ്റ്), നിസാർ സഖാഫി (ഐ സി എഫ് ഇന്റർനാഷനൽ) റാസിഖ് ഹാജി (ഐ സി എഫ് ഒമാൻ), നിഷാദ് അഹ്‌സനി (ആർ എസ് സി ഗ്ലോബൽ), അബ്ദുൾ ജബ്ബാർ ഹാജി (കെ വി ഗ്രൂപ്പ്) മമ്മൂട്ടി (എം ഡി മക്ക ഗ്രൂപ്പ്) തുടങ്ങി മറ്റ് ഒമാനിലെ മത സാമൂഹിക സാസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ സംബന്ധിക്കും.
യൂണിറ്റ്, സെക്ടർ മത്സരങ്ങളിൽ ജേതാക്കളായി സോൺ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മുന്നൂറോളം പ്രതിഭകളാണ് നാഷനൽ തലത്തില്‍ മാറ്റുരക്കുന്നത്. മസ്‌കത്ത്, ബൗഷർ, സീബ്, ബർക, സുഹാർ, ബുറൈമി, സൂർ, നിസ്‌വ, ഇബ്ര, സലാല, ജഅലാൻ എന്നീ സോണുകളിൽ നിന്ന് നാഷനൽ സാഹിത്യോത്സവിന് മത്സരാർഥികളെത്തും. ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ തുടങ്ങി കാറ്റഗറികളിലായി ആൺ, പെൺ വിഭാഗങ്ങളുടെ 59 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
നാഷനൽ സാഹിത്യോത്സവിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി സ്വാഗതസംഘം ചെയർമാൻ ബി കെ അബ്ദുൾ ലത്തീഫ് ഹാജി, ജനറൽ കൺവീനർ ഹബീബ് അശ്‌റഫ് എന്നിവർ അറിയിച്ചു.