യുഎഇ പൊതുമാപ്പ് നീട്ടുന്നതിന് മുൻപ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ചു.

യുഎഇ പൊതുമാപ്പ് നീട്ടുന്നതിന് മുൻപ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎഇ പൊതുമാപ്പ് നീട്ടുന്നതിന് മുൻപ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇ പൊതുമാപ്പ് നീട്ടുന്നതിന് മുൻപ്  ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ചു. അത്തരം ആളുകൾ 14 ദിവസം കൊണ്ട് രാജ്യത്തിൽ നിന്ന് പുറത്തുപോകണമെന്നായിരുന്നു മുൻകാല നിയമം. എന്നാൽ  ഡിസംബർ 31മുൻപ് അവർ രാജ്യം വിട്ടാൽ മതി. സിസ്റ്റത്തിൽ അവരുടെ ഔട്ട് പാസ് കാലാവധി നീട്ടിനൽകിയിട്ടുണ്ട്. അതിനായി രാജ്യം വിടാൻ രേഖപ്പെടുത്തിയ തീയതി അടങ്ങിയ പേപ്പർ വീണ്ടും മാറ്റേണ്ടതില്ല.

എന്നാൽ നിലവിൽ എക്സിറ്റ് പെർമിറ്റിന്‍റെ കാലാവധി ഡിസംബർ 31 വരെ  ഉണ്ടെങ്കിലും ഏറ്റവും വേഗത്തിൽ ആളുകൾ രാജ്യം വിടണം. അടുത്തമാസം വരെ കാത്തിരുന്നാൽ ടിക്കറ്റ് നിരക്ക് ഉയരും. പൊതുമാപ്പ് ലഭിച്ചാലും അവർക്ക് നാട്ടിലേക്ക് പോകാനാവാത്ത സാഹചര്യം ഉണ്ടാകുമെന്ന് ദുബായ് ജിഡിആർഎഫ്എ അമർ കസ്റ്റമർ ഹാപ്പിനെസ്സ് ഡയറക്ടർ ലഫ്റ്റനന്‍റ് സാലിം ബിൻ അലി പറഞ്ഞു. സെപ്റ്റംബർ ഒന്നു മുതൽ  ഒക്ടോബർ 31 വരെയാണ് ആദ്യഘട്ടത്തിൽ  പൊതുമാപ്പ് കാലാവധി ഉണ്ടായിരുന്നത്.

ADVERTISEMENT

എന്നാൽ  ഒക്ടോബർ അവസാനത്തിൽ പൊതുമാപ്പ് കേന്ദ്രങ്ങളിൽ  അനുഭവപ്പെട്ട വലിയ തിരക്ക് പരിഗണിച്ചാണ് അധികൃതർ വീണ്ടും പൊതുമാപ്പിന്‍റെ സമയപരിധി ഡിസംബർ 31 വരെ നീട്ടിയത്.ഇനിയും വീസ ലംഘകർ അവരുടെ സ്റ്റാറ്റസ് ശരിയാക്കിയിട്ടില്ലെങ്കിൽ  വേഗത്തിൽ പുതിയ വീസയിലേക്ക് മാറി താമസം നിയമവിധേയമാക്കുകയോ അല്ലെങ്കിൽ രാജ്യം വിടുകയോ ചെയ്യണമെന്ന്  ലഫ് : കേണൽ സാലിം ബിൻ അലി ഓർമിപ്പിച്ചു.

ലഫ് : കേണൽ സാലിം ബിൻ അലി. Image Credit: GDRFA

ഡിസംബർ 31ന് ശേഷം ഇക്കാര്യത്തിൽ ഒരു ആനുകൂല്യവും പ്രതീക്ഷിക്കേണ്ടതില്ല. നിയമ ലംഘകാരായി ആളുകൾ വീണ്ടും ഇവിടെ തുടർന്നാൽ അത്തരം ആളുകൾക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും അവരെ ജോലിക്ക് വയ്ക്കുന്നത് വലിയ കുറ്റമാണെന്നും ദുബായ് ജി ഡി ആർ എഫ് എ മുന്നറിയിപ്പ് നൽകി. അതിനിടയില്‍ ഔട്ട് പാസ് ലഭിച്ചവർക്ക്  ജോലി ലഭിച്ചാല്‍ പുതിയ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ  അത് സ്വയമേവ റദ്ദാക്കപ്പെടും.

ADVERTISEMENT

സ്റ്റാറ്റസ് ശരിയാക്കാന്‍ സമയപരിധിയുടെ അവസാന മണിക്കൂറുകള്‍ വരെ കാത്തിരിക്കരുത്. ഈ അവസരം അവസാനത്തേതായിരിക്കും. പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം പരിശോധന കര്‍ശനമാക്കുമെന്ന് ജി ഡി ആര്‍ എഫ് എയിലെ നിയമലംഘകരുടെയും വിദേശികളുടെയും ഫോളോ-അപ്പ് വിഭാഗം അന്വേഷണ കാര്യ- ഡപ്യൂട്ടി അസിസ്റ്റന്‍റ് ഡയറക്ടര്‍ കേണല്‍ അബ്ദുല്ല അതീഖ് പറഞ്ഞു . ഡിസംബര്‍ 31ന് അവസാനിക്കുന്ന പൊതുമാപ്പില്‍ നിലവില്‍ ലഭ്യമായ അവസരം ആളുകൾ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

English Summary:

Individuals with outpasses got extra time to exit the country before the amnesty period was extended