എമിറേറ്റ്സ് റോഡിൽ ട്രക്കുകൾക്ക് സമയനിയന്ത്രണം
ദുബായ്∙ അടുത്തവർഷം(2025) ജനുവരി 1 മുതൽ അൽ അവീർ സ്ട്രീറ്റിനും ഷാർജയ്ക്കും ഇടയിലുള്ള എമിറേറ്റ്സ് റോഡിൽ വൈകിട്ട് 5.30 മുതൽ രാത്രി 8 വരെ ട്രക്കുകൾ നിരോധിക്കും. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് പൊലീസുമാണ് ഇന്ന് നിയന്ത്രണം പ്രഖ്യാപിച്ചത്. ദുബായിലെ പ്രധാന റോഡുകളിൽ ട്രക്ക് ഗതാഗത

ദുബായ്∙ അടുത്തവർഷം(2025) ജനുവരി 1 മുതൽ അൽ അവീർ സ്ട്രീറ്റിനും ഷാർജയ്ക്കും ഇടയിലുള്ള എമിറേറ്റ്സ് റോഡിൽ വൈകിട്ട് 5.30 മുതൽ രാത്രി 8 വരെ ട്രക്കുകൾ നിരോധിക്കും. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് പൊലീസുമാണ് ഇന്ന് നിയന്ത്രണം പ്രഖ്യാപിച്ചത്.
ദുബായിലെ പ്രധാന റോഡുകളിൽ ട്രക്ക് ഗതാഗത നിരോധനം വ്യാപിപ്പിക്കാനുള്ള ആർടിഎ പദ്ധതിയുടെ ഭാഗമാണ് തീരുമാനം. റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം നിയുക്ത തെരുവുകളിലെ സ്വകാര്യ വാഹനങ്ങളുടെ ഗതാഗതത്തിരക്ക് കുറയ്ക്കാനും റോഡ് ശേഷി വർധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.
ഏപ്രിലിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിൽ വിപുലീകരിച്ച ട്രക്ക് നിരോധനം ആർടിഎ നടപ്പാക്കാൻ തുടങ്ങി. 2025 മുതൽ ഈ നിയന്ത്രണം ഷാർജയിലേയ്ക്കുള്ള എമിറേറ്റ്‌സ് റോഡിലേക്കും വൈകിട്ടത്തെ തിരക്കുള്ള സമയത്തും നീട്ടും.