കുട്ടികളിൽ പ്രമേഹരോഗികൾ കൂടുന്നു; ജീവിതശൈലി മാറ്റി ‘മധുര’പ്രതികാരം
രണ്ടുദിവസം മുൻപ് ലോക പ്രമേഹ ദിനമായിരുന്നു. അന്നു തന്നെയായിരുന്നു ഇന്ത്യയിൽ ശിശുദിനവും.
രണ്ടുദിവസം മുൻപ് ലോക പ്രമേഹ ദിനമായിരുന്നു. അന്നു തന്നെയായിരുന്നു ഇന്ത്യയിൽ ശിശുദിനവും.
രണ്ടുദിവസം മുൻപ് ലോക പ്രമേഹ ദിനമായിരുന്നു. അന്നു തന്നെയായിരുന്നു ഇന്ത്യയിൽ ശിശുദിനവും.
രണ്ടുദിവസം മുൻപ് ലോക പ്രമേഹ ദിനമായിരുന്നു. അന്നു തന്നെയായിരുന്നു ഇന്ത്യയിൽ ശിശുദിനവും. ശിശുദിനവും പ്രമേഹ ദിനവും ഒന്നിച്ചു വന്നത് ശരിയായില്ലെന്നതായിരുന്നു ഇതുവരെയുള്ള ചിന്ത. കുട്ടികളുടെ ദിവസം വയസ്സായവരുടെ രോഗം ഓർക്കുന്നതെന്തിന്? ഏതോ ഒരു പ്രായം കഴിഞ്ഞു വരുന്ന രോഗമായിരുന്നു ഒരുകാലത്ത് പ്രമേഹം അഥവാ ഷുഗർ. പണ്ട് കയ്യിൽ പത്ത് പുത്തനുള്ളവർ അവരുടെ അഭിമാന ചിഹ്നമായും ഷുഗറിനെയും പ്രഷറിനെയും കൊളസ്ട്രോളിനെയും കൊണ്ടുനടന്നിരുന്നു.
ഇത്തിരി കാപ്പിത്തോട്ടവും ഏലകൃഷിയുമുണ്ടെന്നു പറയുന്നതു പോലായിരുന്നു, ഇത്തിരി ഷുഗറും കൊളസ്ട്രോളുമുണ്ടെന്ന് പറഞ്ഞിരുന്നത്. കാരണം, വീട്ടിൽ ഇറച്ചിയും മീനുമൊക്കെ കഴിക്കാനും സ്ക്വാഷ് കലക്കാനുമുള്ള വകുപ്പുള്ളതു കൊണ്ടാണല്ലോ ഈ രോഗമൊക്കെ വന്നത്.
കാലം മാറിയപ്പോൾ കഥയും മാറി. ഈ രോഗമൊന്നും അഭിമാന ചിഹ്നങ്ങളല്ലെന്നും ജീവിതത്തിനു സഡൻ ബ്രേക്കിടുന്ന വില്ലന്മാരാണെന്നും ഇന്നു തിരിച്ചറിഞ്ഞു. ഇനി മറ്റൊന്നു കൂടി പറയാം, ഇത് വയസ്സായവർക്കു വരുന്ന രോഗമൊന്നുമല്ല. സത്യത്തിൽ പ്രമേഹ ബോധവൽക്കരണം നടത്താൻ പറ്റിയ ദിവസമാണ് ശിശുദിനം. കുട്ടികളെ മെരുക്കാൻ പറ്റിയ സാധനമാണ് മധുരം. മിഠായി കാണിച്ചു വശീകരിച്ചു പിള്ളേരെ തട്ടിക്കൊണ്ടുവരെ പോയിരുന്നു. ഇന്നും കിഡ്നാപ്പേഴ്സ് ആദ്യമെടുക്കുന്ന ആയുധം ചോക്ലേറ്റ് ആണ്. കുട്ടികൾക്ക് മധുരത്തോടുള്ള ഭ്രമം ലോക പ്രസിദ്ധമാണ്. വയറ്റിൽ കിടക്കുന്ന കുഞ്ഞിനു വേണ്ടിയെന്നു പറഞ്ഞ് എത്ര മധുരമാണ് അമ്മമാർ കഴിച്ചിരിക്കുന്നത്.
ഒരു കാലത്ത് മധുരത്തിനു വേണ്ടി കൊതിച്ചിരുന്ന കുഞ്ഞുങ്ങളാണ് ഇന്നത്തെ മാതാപിതാക്കളിൽ ബഹുഭൂരിപക്ഷവും. വലുതാകുമ്പോൾ ഒരുപാട് മിഠായി വാങ്ങിച്ചു തിന്നുമെന്ന് പറഞ്ഞവരാണിവർ. അവർക്കു കുഞ്ഞുങ്ങളുണ്ടായപ്പോൾ പണ്ടു കണ്ട് കൊതിച്ച മിഠായികളെല്ലാം വാങ്ങി അവരെ കഴിപ്പിച്ചും സ്വയം കഴിച്ചും ഭൂതകാലത്തോടു പക വീട്ടുകയാണ് പലരും.
എന്നാൽ, ഇനിയതു പാടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. കാരണമെന്തന്നറിഞ്ഞാൽ ഞെട്ടും. കുഞ്ഞുങ്ങളിൽ ഒരു വിഭാഗം പ്രമേഹ രോഗികളാണത്രേ! പ്രമേഹം മാത്രമല്ല പൊണ്ണത്തടിയുമുണ്ട്. കാലത്തോടു മധുരപ്രതികാരം ചെയ്യാൻ ഇറങ്ങിയവരോട് മധുരം തിരിച്ചു പ്രതികാരം ചെയ്തു തുടങ്ങിയിരിക്കുന്നു. ഡോക്ടർമാർ പറയുന്ന കണക്ക് അനുസരിച്ചു യുഎഇയിൽ 24,000 കുട്ടികൾ ടൈപ്പ് 1 പ്രമേഹരോഗികളാണ്.
ഇതിന് ഒന്നാമത്തെ കാരണം ജീവിതശൈലി തന്നെ. വറുത്തതും പൊരിച്ചതും കഴിക്കുമ്പോൾ കോള കുടിക്കാതെ തരമില്ല. മധുരത്തിനു മേൽ പഞ്ചസാര സിറപ്പും തേനും ഒഴിച്ചില്ലെങ്കിൽ രുചിയുണ്ടാവില്ലല്ലോ? അങ്ങനെ തിന്നതിനെല്ലാം ശരീരം കണക്കു ചോദിച്ചുതുടങ്ങി. ക്രമേണ ൈടപ്പ് 2 ഡയബിറ്റീസിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടെത്തിക്കുന്നു. ഇതിനു പുറമെ, ഉയർന്ന രക്ത സമ്മർദ്ദത്തിനും സാധ്യതയുണ്ട്.
മധുരം കഴിക്കുമ്പോൾ അതിനോടു സമരസപ്പെടാൻ നമ്മുടെ ശരീരവും ചിലതു ചെയ്യുന്നുണ്ട്. ഇൻസുലിൻ പ്രതിരോധം കൂട്ടാൻ ശരീരം ശ്രമിക്കുമ്പോൾ രക്ത ധമനികൾക്കു കട്ടി കൂടും. ഇത് പതിയെ ഉയർന്ന രക്ത സമ്മർദ്ദത്തിലെത്തിക്കും. ഈ സമയം രക്തം പമ്പ് ചെയ്യാൻ നമ്മുടെ ഹൃദയം ഓവർ ടൈം പണിയെടുക്കേണ്ടി വരും. ഒടുക്കം ഇവരിൽ ഒരാളെങ്കിലും പണി മുടക്കും.
കുട്ടികളിൽ പ്രമേഹത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ചികിത്സിക്കണം. മരുന്നുകളേക്കാൾ അടിയന്തരമായി വേണ്ടത് ജീവിത ശൈലിയിലുള്ള മാറ്റമാണ്. പണ്ട് എത്ര മധുരം കഴിച്ചാലും അതിനെ കത്തിച്ചും അലിയിച്ചും കളയാൻ പറമ്പിലെ ഓടിക്കളിക്കും മാവേലേറിനും കഴിഞ്ഞിരുന്നു.
ഇന്ന് മധുരമുണ്ടാൽ, നേരെ ടിവി അതുമല്ലെങ്കിൽ ടാബ്, കൂട്ടിനു ഫോൺ. ഇതിലെ ഒരു ഗെയിമിനും കൊഴുപ്പിനെയോ പഞ്ചസാരയെയോ കത്തിച്ചു കളയാൻ കഴിയില്ലെന്ന് ഓർത്താൽ നന്ന്. അല്ലെങ്കിൽ ശിശുദിനം പൂർണമായും പ്രമേഹ ദിനമായി മാറും.