എല്ലാം സ്മാർട്ട്; മദീനയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പന്ത്രണ്ടുനില കെട്ടിടം
സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളിലൊന്നായ മസ്ജിദുന്നബവിക്കു സമീപം പന്ത്രണ്ടു നിലയിൽ സ്മാർട്ട് പാർക്കിങ് സംവിധാനം വരുന്നു.

മദീന∙ സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളിലൊന്നായ മസ്ജിദുന്നബവിക്കു സമീപം പന്ത്രണ്ടു നിലയിൽ സ്മാർട്ട് പാർക്കിങ് സംവിധാനം വരുന്നു. മദീന സെന്‍ട്രല്‍ ഏരിയയിലാണ് വിസ്മയം തീർക്കുന്ന ബഹുനില പാർക്ക് വരുന്നത്. ഇവിടെ ഒരേസമയം 400 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാകും. മദീനയിലെ ആദ്യത്തെ ബഹുനില പാർക്കിങ് സംവിധാനം പൂർണ്ണമായും സ്മാര്‍ട്ട് ഓട്ടോമാറ്റിക്, മെക്കാനിക് രീതിയിലാണ് പ്രവര്‍ത്തിക്കുക. ബിലാല്‍ ബിന്‍ റബാഹ് മസ്ജിദിനു സമീപം 982 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ഒമ്പതു കോടി റിയാല്‍ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
മാനുഷിക സഹായമില്ലാതെ കെട്ടിടത്തിന് പ്രവർത്തിക്കാനാകും. ആരുടെയും സഹായമില്ലാതെ പാർക്കിങ് കെട്ടിടത്തിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും കഴിയും. ഏറ്റവും നൂതനമായ സംവിധാനമാണ് ഇവിടെ പ്രവർത്തിക്കുന്നത്. മദീനയിലെ 18 സ്ഥലങ്ങളിലായി 4,666 ലേറെ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഒരുക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് മദീന നഗരസഭ.