എംഎസ്എസ് ഈദ്-അൽ ഇത്തിഹാദ് ഫെസ്റ്റ് പോസ്റ്റർ പ്രകാശനം
ദുബായ് ∙ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന മോഡൽ സർവീസ് സൊസൈറ്റി (MSS, ദുബായ്) യും ജലീൽ ഹോൾഡിങ്സും ദുബായ് സംയുക്തമായി അമ്പത്തിമൂന്നാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ത്തിന്റെ 7 എമിറേറ്റ്‌സുകളിൽ നിന്നുള്ള അറുപതോളം സ്ക്കൂളുകളുടെ പങ്കാളിത്തത്തോടെ കെജി 1 തുടങ്ങി പ്ലസ് 2 വരെ യുള്ള 1500 ലധികം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് - എംഎസ്എസ് യൂത്ത് ഫെസ്റ്റ് 24 ഡിസംബർ 1 നു ഞായറാഴ്ച്ച ദുബായ് മുഹൈസിനയിൽ ഉള്ള ന്യൂ ഡാൺ പ്രൈവറ്റ് സ്കൂളിൽ വെച്ച് നടത്തുന്നു.

ദുബായ് ∙ കമ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന മോഡൽ സർവീസ് സൊസൈറ്റി (എംഎസ്എസ്, ദുബായ്) യും ജലീൽ ഹോൾഡിങ്സും ദുബായ് സംയുക്തമായി അൻപത്തി മൂന്നാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ത്തിന്റെ 7 എമിറേറ്റ്‌സുകളിൽ നിന്നുള്ള അറുപതോളം സ്കൂളുകളുടെ പങ്കാളിത്തത്തോടെ കെജി 1 തുടങ്ങി പ്ലസ് 2 വരെയുള്ള 1500 ലധികം വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ട് -എംഎസ്എസ് യൂത്ത് ഫെസ്റ്റ് 24 ഡിസംബർ 1 നു ഞായറാഴ്ച്ച ദുബായ് മുഹൈസിനയിൽ ഉള്ള ന്യൂ ഡാൺ പ്രൈവറ്റ് സ്കൂളിൽ വച്ച് നടത്തുന്നു.
ഈദ് അൽ ഇത്തിഹാദ് പരിപാടിയിലെ പ്രധാന ആകര്‍ഷണം എംഎസ്എസ് ക്വിസ് ചാംപ്യൻഷിപ്പ് സീസൺ 6 ആണ്. കൂടാതെ വിദ്യാർഥികൾക്ക് വേണ്ടി ക്രയോൺ കളറിങ്, പെൻസിൽ ഡ്രോയിങ്, ടാലെന്റ് ഷോ, മെമ്മറി ടെസ്റ്റ്, പബ്ലിക് സ്പീക്കിങ് (ഇംഗ്ലിഷ്), സ്റ്റോറി ടെല്ലിങ് (ഇംഗ്ലിഷ്), മോണോ ആക്ട് (ഇംഗ്ലിഷ്), ഖുർആൻ പാരായണം, കാലിഗ്രാഫി (അറബിക്) എന്നീ ഇനങ്ങളിൽ മത്സരങ്ങളും സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്ന സ്‌ക്കൂളുകളിൽ പോയിന്റ് അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന സ്ക്കൂളിനു ഓവർഓൾ സമ്മാനമായി നൽകുന്നത് ഹൈക് വിഷൻ സമ്മാനിക്കുന്ന 75" സ്മാർട്ട് ബോർഡ് ആണ്.
പ്രസ്തുത പരിപാടിയുടെ പോസ്റ്റർ പ്രകാശനം എംഎസ്എസ് ഓഫിസിൽ വച്ച് ചെയർമാൻ അബ്ദുൽ അസീസ് നിർവഹിച്ചു. പ്രോഗ്രാം സെക്രട്ടറി നസീർ അബൂബക്കർ, കൺവീനർ സിതിൻ നാസർ, ജനറൽ സെക്രട്ടറി ഷജിൽഷൌക്കത്ത്, പ്രോഗ്രാം ഡയറക്ടർ ഫയാസ് അഹ്മദ്, ട്രഷറർ നിസ്താർ, മീഡിയ ടീം മുഹമ്മദ് ഷാഫി, മുഹമ്മദ് ഷമീം, മുഹമ്മദ് അക്ബർ, ജിബി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പ്രവേശനം സൗജന്യമായ ഈ ഉത്സവ മാമാങ്കത്തിൽ പങ്കെടുക്കുന്ന രക്ഷിതാക്കൾക്കും ആകർഷകമായ സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
http://youthfest.mssgulf.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ,
+971547352524 നമ്പറിലേക്ക് വാട്ട്സ്ആപ്പിൽ ബന്ധപ്പെടാം.