മ്മടെ തൃശൂർ പൂരം; നിരക്ക് കൂടും മുൻപേ ടിക്കറ്റെടുക്കാം
ദുബായ് ∙ തൃശൂർ പൂരത്തിന്റെ മാതൃകയിൽ ദുബായിൽ നടക്കുന്ന മ്മടെ തൃശൂർ പൂരത്തിന് ഇനി അഞ്ചുനാൾ.
ദുബായ് ∙ തൃശൂർ പൂരത്തിന്റെ മാതൃകയിൽ ദുബായിൽ നടക്കുന്ന മ്മടെ തൃശൂർ പൂരത്തിന് ഇനി അഞ്ചുനാൾ.
ദുബായ് ∙ തൃശൂർ പൂരത്തിന്റെ മാതൃകയിൽ ദുബായിൽ നടക്കുന്ന മ്മടെ തൃശൂർ പൂരത്തിന് ഇനി അഞ്ചുനാൾ.
ദുബായ് ∙ തൃശൂർ പൂരത്തിന്റെ മാതൃകയിൽ ദുബായിൽ നടക്കുന്ന മ്മടെ തൃശൂർ പൂരത്തിന് ഇനി അഞ്ചുനാൾ. ഡിസംബർ 2ന് ദുബായ് ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടിലാണ് പൂരത്തിന്റെ അഞ്ചാം പതിപ്പ് അരങ്ങേറുക. അവസാന ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാനും നിരക്കിളവ് നേടാനും ആദ്യ ദിനങ്ങളിൽ തന്നെ ടിക്കറ്റ് എടുക്കാനുള്ള ആവേശത്തിലാണ് പ്രവാസികൾ. platinumlist.net എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. സിംഗിൾ എൻട്രി ടിക്കറ്റിന് 75 ദിർഹം, 4 പേർക്ക് 275 ദിർഹം, 10 പേർക്ക് 649 എന്നിങ്ങനെയാണ് നിലവിലെ നിരക്ക്.
നേരത്തെ ടിക്കറ്റ് എടുക്കുന്നവർക്ക് ഈ നിരക്കിൽ ലഭിക്കും. മൂന്നാം ഘട്ടത്തിൽ സിംഗിൾ എൻട്രി ടിക്കറ്റിന് 99 ദിർഹമാണ്. ഫാമിലി, ഗ്രൂപ്പ് ടിക്കറ്റുകളുടെ നിരക്കും വർധിച്ചേക്കും. വിധു പ്രതാപ്, അപർണ ബാലമുരളി, ശ്രീരാഗ് ഭരതൻ എന്നിവരുടെ ലൈവ് മ്യൂസിക്കൽ നൈറ്റിന് പുറമെ അഗ്നി ബാൻഡിന്റെ പ്രകടനവും ജെഎം ഫൈവിന്റെ ഡിജെയും ഉണ്ടായിരിക്കും. രുചിവൈവിധ്യങ്ങൾ സമ്മേളിക്കുന്ന പൂരം ഫുഡ് ഫെസ്റ്റാണ് മറ്റൊരു ആകർഷണം.
രാവിലെ 8 മുതൽ രാത്രി 11 വരെയാണ് പരിപാടികൾ. 5 ഗജ വീരന്മാരുടെ റോബട്ടിക് മാതൃകകൾ അണിനിരക്കും. മച്ചാട് മാമാങ്കവും ഇതോടൊപ്പം നടക്കും. കൂടാതെ ഇലഞ്ഞിത്തറമേളം, പഞ്ചാരി മേളം, പഞ്ചവാദ്യം, നാദസ്വര മേളം, ശിങ്കാരി മേളം, കുടമാറ്റം എന്നിവയ്ക്കു പുറമെ ആനച്ചമയ പ്രദർശനവും പൂരത്തിന് ആവേശം പകരും. ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ്, മലയാള മനോരമ തുടങ്ങിയവയുടെ സഹകരണത്തോടെ ഒരുക്കുന്ന 'മ്മടെ തൃശൂര് പൂരം' സന്ദർശകർക്ക് കൈനിറയെ സമ്മാനം നേടാനും അവസരം ഒരുക്കും.