കുവൈത്ത്‌ സിറ്റി ∙ ഇന്ത്യന്‍ സമൂഹത്തിനെടെയില്‍ കുവൈത്ത് തെഴില്‍-നിയമ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ എംബസി പബ്ലിക് മാന്‍പവര്‍ അതോറിറ്റി (പിഎഎം), ഡെമേസ്റ്റിക് ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് ബോധവല്‍ക്കരണ സെഷന്‍ സംഘടിപ്പിച്ചു.എംബസി ഓഡിറ്റോറിയത്തില്‍ ലേബര്‍ വിഭാഗത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്‌ സിറ്റി ∙ ഇന്ത്യന്‍ സമൂഹത്തിനെടെയില്‍ കുവൈത്ത് തെഴില്‍-നിയമ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ എംബസി പബ്ലിക് മാന്‍പവര്‍ അതോറിറ്റി (പിഎഎം), ഡെമേസ്റ്റിക് ലേബര്‍ ഓഫിസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് ബോധവല്‍ക്കരണ സെഷന്‍ സംഘടിപ്പിച്ചു. എംബസി ഓഡിറ്റോറിയത്തില്‍ ലേബര്‍ വിഭാഗത്തിന്റെ നേത്യത്വത്തില്‍ നടന്ന പരിപാടി അംബാസഡര്‍ ഡോ. ആദര്‍ശ് സൈ്വക (SWAIKA) ഉദ്ഘാടനം ചെയ്തു.

പരാതിയുള്ള ഏതെരു ഇന്ത്യന്‍ പൗരനും എംബസിയെ എപ്പോള്‍ വേണമെങ്കില്ലും സമീപിക്കാം. പരാതികള്‍ പരിഹരിക്കുന്നതിന് എംബസിയുടെ അടിയന്തിര വാട്ട്‌സ്ആപ്പ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ലഭ്യമാണ്. കൂടാതെ, ആശങ്കകള്‍ നേരിട്ട് ഉദ്യോഗസ്ഥരുമായി നേരിട്ട് ബോധിപ്പിക്കാന്‍ 'ഓപ്പണ്‍ ഹൗസ്' സംവിധാനം ഉപയോഗിക്കണമെന്നും അംബാസഡര്‍ പറഞ്ഞു. സ്വകാര്യമേഖലയിലും (ആര്‍ട്ടിക്കിള്‍ 18) ഗാര്‍ഹിക തൊഴില്‍(ആര്‍ട്ടിക്കിള്‍ 20) രംഗത്തെ വിദേശ തൊഴിലാളികളുടെ വിവിധ അവകാശങ്ങളും ചട്ടങ്ങളും നിയന്ത്രണങ്ങളെക്കുറിച്ച് കുവൈത്ത് ഉദ്യോഗസ്ഥർ വിവരണം നല്‍കി. സ്വകാര്യ കമ്പിനി ജീവനക്കാര്‍ക്ക്, തൊഴിലുടമയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ലംഘനങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനുള്ള രീതികള്‍ വിവരിച്ചു. ഒപ്പം, ഏതെങ്കിലും പരാതി ഉണ്ടെങ്കില്‍ പിഎഎമ്മില്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

ഗാര്‍ഹികമേഖലയിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍,അവകാശങ്ങള്‍, നിയന്ത്രണങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ഡൊമസ്റ്റിക് ലേബര്‍ വിഭാഗം അധികാരികള്‍ അവതരിപ്പിച്ചു. വിവിധ ഇന്ത്യന്‍ അസോസിയേഷനുകളുടെ പ്രതിനിധികള്‍, ഇന്ത്യന്‍ കമ്പനികളില്‍ നിന്നുള്ള എച്ച്.ആര്‍ ഉദ്യോഗസ്ഥര്‍, കുവൈത്ത് ആസ്ഥാനമായുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ എന്നിവര്‍ സെഷനില്‍ പങ്കെടുത്തു. ആര്‍ട്ടിക്കിള്‍ 18, ആര്‍ട്ടിക്കിള്‍ 20 വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ കുവൈത്ത് അധികൃതരുമായി സംവദിച്ചു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

എംബസിയുടെ സേവനങ്ങളിലൂടെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എങ്ങനെ ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ക്ക് സഹായം തേടാം എന്നതിനെക്കുറിച്ചുള്ള പവര്‍പോയിന്റെ് അവതരണം എംബസിയുടെ തൊഴില്‍ വിഭാഗം മേധാവി മാനസ് രാജ് പട്ടേല്‍ നടത്തി. എംബസി പബ്ലിക് മാന്‍പവര്‍ അതോറിറ്റിയില്‍ നിന്ന് മഹാ ഹമൂദ് അല്‍ അസ്മി, ഡേ.അദ്‌നാന്‍ അല്‍ ബിലൂഷി, ഡൊമസ്റ്റിക് ലേബര്‍ വിഭാഗത്തില്‍ നിന്ന് നാസില്‍ ഖാലിദ് അല്‍ കന്ദരി, അദല്‍ അല്‍ റഷീദി എന്നീവരാണ് സെക്ഷനില്‍ നിയമവശങ്ങള്‍ വിവരിച്ചത്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
English Summary:

Organized labor and law awareness at the Indian Embassy in Kuwait