സൗദിയിൽ പരസ്യ മേഖലയിൽ വിശ്വാസ്യത ഉറപ്പാക്കാൻ മൗതുഖ് ഡിജിറ്റൽ കാർഡ്; ഇൻഫ്ലുവൻസർമാർക്കും ബാധകം
സൗദിയിൽ പരസ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ വിശ്വാസവും സുതാര്യതയും വർധിപ്പിക്കാൻ വഴിയൊരുക്കുന്ന മൗതുഖ് ഡിജിറ്റൽ കാർഡ് സേവനത്തിന് തുടക്കമായി.

റിയാദ് ∙ സൗദിയിൽ പരസ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ വിശ്വാസവും സുതാര്യതയും വർധിപ്പിക്കാൻ വഴിയൊരുക്കുന്ന മൗതുഖ് ഡിജിറ്റൽ കാർഡ് സേവനത്തിന് തുടക്കമായി. ജനറൽ അതോറിറ്റി ഫോർ മീഡിയ റഗുലേഷൻ, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അതോറിറ്റിയുടെ (എസ്ഡിഎഐഎ) സഹകരണത്തോടെ തവക്കൽന ആപ്ലിക്കേഷനിലൂടെയാണ് പുതിയ സേവനം തുടങ്ങിയത്.
പരസ്യ ലൈസൻസുള്ളവർക്ക് അവരുടെ ഡിജിറ്റൽ കാർഡ് ഉപയോഗിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും പങ്കിടുന്നതിനും സമഗ്രമായ ദേശീയ ആപ്ലിക്കേഷനാണ് "മൗതുഖ്" ഡിജിറ്റൽ കാർഡ്. ക്യുആർ കോഡ് വഴി ലൈസൻസിന്‍റെ വിശ്വാസ്യത പരിശോധിക്കുന്നതിനുള്ള ഫീച്ചർ നൽകുമ്പോൾ, പരസ്യദാതാക്കളെ എളുപ്പത്തിൽ തിരിച്ചറിയുന്ന പ്രക്രിയ സുഗമമാക്കിക്കൊണ്ട് സുതാര്യത വർധിപ്പിക്കുകയാണ് ഈ തലത്തിലൂടെ ലക്ഷ്യമിടുന്നത്.
ഡിജിറ്റൽ കാർഡിന്‍റെ നേട്ടങ്ങളിൽ പ്രധാനം ഉപയോക്താക്കളെ എളുപ്പത്തിലും വേഗത്തിലും ലൈസൻസ് തുറന്ന് പ്രവർത്തിപ്പിക്കുന്നത് പ്രാപ്തരാക്കുന്നത് ഉൾപ്പെടുന്നു. അതേപോലെ തന്നെ പരസ്യ ഉള്ളടക്കം നൽകുന്നതിന് ലൈസൻസുള്ളവരാണെന്ന് തിരിച്ചറിയാൻ ഉള്ളടക്ക നിർമാതാക്കളെ (കണ്ടന്‍റ് ക്രിയേറ്റേഴ്സ്) സഹായിക്കുന്നുമുണ്ട്.
സമൂഹ മാധ്യമങ്ങളിലടക്കം വിവിധ പരസ്യങ്ങൾ ചെയ്യുന്ന ഇൻഫ്ലുവൻസർമാരടക്കമുള്ളവർ പ്രത്യേകം ലൈസൻസ് (മൌതൂഖ്) നേടിയിരിക്കണമെന്ന നിയമം സൗദിയിൽ കർശനമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പരസ്യങ്ങളുടെ വിശ്വസ്തത ഉറപ്പുവരുത്തുന്നതിനായി പരസ്യ ദാതാവിന്‍റെയും പരസ്യങ്ങൾ ചെയ്യുന്നവരുടേയും ലൈസൻസ് വിവരങ്ങൾ തിരിച്ചറിയുന്നതിനായി മൗതുഖ് ഡിജിറ്റൽ കാർഡ് ആപ്ലിക്കേഷൻ തവക്കൽന വഴി ലഭ്യമാക്കിയിരിക്കുന്നത്.