മാറഞ്ചേരി പ്രവാസി കൂട്ടായ്മയുടെ ദേശീയ ദിനാഘോഷം: പരിച്ചകം ഫാൽക്കൺസ് ഓവറോൾ ചാംപ്യന്മാർ
ദുബായ്∙ യുഎഇയുടെ അമ്പത്തിമൂന്നാം ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി മാറഞ്ചേരി പഞ്ചായത്ത് പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച "തണ്ണീർ പന്തൽ" ആഘോഷപ്പന്തൽ വൻ വിജയമായി. പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ എന്നിവർ പങ്കെടുത്ത വിവിധ മത്സരങ്ങളിൽ ടീം പരിച്ചകം ഫാൽക്കൺസ് ഓവറോൾ ചാംപ്യന്മാരായി. പനമ്പാട് പാന്തേഴ്സ്, ടീം

ദുബായ്∙ യുഎഇയുടെ അമ്പത്തിമൂന്നാം ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി മാറഞ്ചേരി പഞ്ചായത്ത് പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച "തണ്ണീർ പന്തൽ" ആഘോഷപ്പന്തൽ വൻ വിജയമായി. പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ എന്നിവർ പങ്കെടുത്ത വിവിധ മത്സരങ്ങളിൽ ടീം പരിച്ചകം ഫാൽക്കൺസ് ഓവറോൾ ചാംപ്യന്മാരായി. പനമ്പാട് പാന്തേഴ്സ്, ടീം മാസ്റ്റർപടി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കമ്പവലി മത്സരത്തിൽ പുറങ്ങു ഫൈറ്റേഴ്‌സ് ഒന്നാമതെത്തി.
ഷൂട്ട് ഔട്ട് , പഞ്ചഗുസ്തി , മോൾക്കി, ബാസ്‌ക്കറ്റ് ബോൾ ത്രോ , ലാഡർ ടോസ് , കോൺഹോൾ എന്നിവ കൂടാതെ നാടൻ കളികളായ പനങ്കുരു സ്രാദ് , ഗോട്ടി നൂറാം കുഴി തുടങ്ങിയ മത്സരങ്ങൾ അരങ്ങേറി. സ്ത്രീകളുടെ പഞ്ച ഗുസ്തി മത്സരവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തെയ്യം , തിറ , കരിങ്കാളി, ശിങ്കാരി മേളം. കളരിപ്പയറ്റ് , കോൽക്കളി, മാജിക് ഷോ, മ്യൂസിക് ബാൻഡ് , സിനിമാറ്റിക് ഡാൻസ്, കൈമുട്ടിപ്പാട്ട്, ഡിജെ, വൈവിധ്യമാർന്ന തട്ടുകടകൾ, മിഠായിക്കടകൾ , നാടോർമ്മയുണർത്തുന്ന പെട്ടി ഐസ് സൈക്കിൾ , കോളാമ്പി എന്നിവയടങ്ങിയ കാർണിവൽ മുഖ്യ ആകർഷണമായിരുന്നു.
നടനും റേഡിയോ അവതാരകനുമായ മിഥുൻ രമേശ് ഉദ്ഘാടനം നിർവഹിച്ചു. അബുദാബി ഘടകം പ്രസിഡന്‍റ് ലത്തീഫ് കൊട്ടിലുങ്ങൽ , ദുബായ് ഘടകം പ്രസിഡന്‍റ് ഷുക്കൂർ മന്നിങ്ങയിൽ, ഷാർജ ഘടകം പ്രസിഡന്‍റ് ഷമീം മുഹമ്മദ് , ആഘോഷപ്പന്തൽ ചെയർമാൻ നിയാസ് എന്നിവർ പ്രസംഗിച്ചു.
സംരംഭകൻ സുകേഷ് ഗോവിന്ദൻ, കൺവീനർ നുശൂർ , കോഒാർഡിനേറ്റർ ഫക്രുദീൻ , നജീം റഹ്മാൻ, സജീർ ബിൻ മൊയ്‌ദു, ജലീൽ മാക്കാട്ടിപ്പറമ്പിൽ, ജംഷിദ് പനമ്പാട്, അബ്ദുല്ല കുട്ടി, സുധീർ മന്നിങ്ങയിൽ, അക്ബർ വടിക്കിനിത്തേൽ, ഷാജഹാൻ തറയിൽ, ഷഹീർ അന്തൂരയിൽ, മനാഫ് പുറങ്ങ് എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ കൈമാറി.
അലി മന്നിങ്ങയിൽ, മുഹമ്മദ് ഷാനിർ, ഫാറൂഖ് കിഴക്കയിൽ, റയീസ് കൊട്ടിലുങ്ങൽ, അഷ്‌റഫ് ചുള്ളിയിൽ, സിദ്ദീഖ് അഹമ്മദ്, സലാം സി. ഹൈദ്രോസ്, ഷറഫുദ്ദീൻ, അജേഷ്‌കുമാർ , നസീബ് മൊയ്‌ദുണ്ണി, നിഷാദ്, ഷാഫി കാഞ്ഞിരമുക്ക് , സുബൈർ കാണാത്തെൽ ,നിയാസ് പനമ്പാട് , റൂഫസ് , അമീൻ, മൂസ, ഷുക്കൂർ മരക്കാത്തേൽ, നൗഷാദ് കാട്ടിൽ, സത്യൻ മേച്ചേരി, യൂസഫ് മംഗലത്തേൽ, റഫീസ് മാറഞ്ചേരി, ഷാജഹാൻ ഇളയേടത്ത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. വ്യവസായി നാസർ മന്നിങ്ങയിൽ, ഷമൽ കരീം, അബൂബക്കർ മടപ്പാട്ട് എന്നിവർ മുഖ്യാതിഥികളായിരുന്നു.