റിയാദ് കെഎംസിസി മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ “എസ്പെരൻസ സീസൺ 2” ക്യാംപെയ്ന് തുടക്കം. ബത്ഹയിലെ നൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റിയാദ് കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ ഷൗക്കത്ത് കടമ്പോട്ട് ക്യാംപെയ്ൻ പ്രഖ്യാപന ഉദ്ഘാടനം നിർവഹിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ റിയാദ് കെഎംസിസി മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ “എസ്പെരൻസ സീസൺ 2” ക്യാംപെയ്ന് തുടക്കം. ബത്ഹയിലെ നൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റിയാദ് കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ ഷൗക്കത്ത് കടമ്പോട്ട് ക്യാംപെയ്ൻ പ്രഖ്യാപന ഉദ്ഘാടനം നിർവഹിച്ചു. റിയാദ് കെഎംസിസി സൗദി നാഷനൽ കമ്മിറ്റി ഉപാധ്യക്ഷൻ ഉസ്മാനാലി പാലത്തിങ്ങൽ ക്യാംപയ്ൻ ലോഗോ പ്രകാശനം നടത്തി. മണ്ഡലം പ്രസിഡന്റ് ബഷീർ ഇരുമ്പുഴി അധ്യക്ഷനായിരുന്നു.

ആറു മാസം നീണ്ടു നിൽക്കുന്ന ക്യാംപെയ്ന്റെ ഭാഗമായി വ്യത്യസ്തമായ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. പാണക്കാട് കുടുംബത്തെ പ്രമേയമാക്കി സെമിനാർ, പ്രാദേശിക ചരിത്ര വർത്തമാനം, പുസ്തക പ്രകാശനം ടെക്നിക്കൽ അവയർനസ്സ് വർക്ക്‌ഷോപ്, ബാലകേരളം, കലാ-കായിക മത്സരങ്ങൾ ഇതിന്റെ ഭാഗമായി നടക്കും.

ADVERTISEMENT

പ്രഖ്യാപന സംഗമത്തിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ജില്ലാ സെക്രട്ടറി യൂനുസ് നാണത്ത് തുടങ്ങിയവർ സംബന്ധിച്ചു. ക്യാംപെയ്ൻ ഡയറക്ടറായി യൂനുസ് കൈതക്കോടൻ, കൺവീനറായി ഷുക്കൂർ വടക്കേമണ്ണ, ഫിനാൻസ് കമ്മിറ്റി അംഗങ്ങളായി മുജീബ് പൂക്കോട്ടൂർ, അബ്ദുറഹ്മാൻ മൊറയൂർ, ഷറഫു പൂക്കോട്ടൂർ എന്നിവരെ തിരഞ്ഞെടുത്തു. ക്യാംപെയ്ൻ വിശദീകരണം അമീറലി നിർവഹിച്ചു.

മലപ്പുറം മുസ്‌ലിം ലീഗ് ജില്ലാകമ്മിറ്റി നടപ്പാക്കിയ 'ഹൃദ്യം' പ്രവർത്തനത്തിന്റെ ഫണ്ട് മണ്ഡലം ഭാരവാഹികൾ ചേർന്ന് ഹൃദ്യം ഫണ്ട് റിയാദ് കോഓർഡിനേറ്റർ ഉസ്മാനാലി പാലത്തിങ്ങലിനു കൈമാറുന്നു.

ക്യാംപെയ്ന് മുന്നോടിയായി നടന്ന വാർഷിക ജനറൽ ബോഡിയിൽ 2023 -24 വർഷത്തെ പ്രവർത്തന റിപ്പോർട്ട് യൂനുസ് തോട്ടത്തിൽ, ഫിനാൻസ്  റിപ്പോർട്ട് യൂനുസ് കൈതക്കോടൻ എന്നിവർ അവതരിപ്പിച്ചു. യൂണിറ്റ്തലം മുതൽ ജില്ലാതലം വരെയുള്ള സംഘടനാപ്രവർത്തനത്തിനായി മലപ്പുറം മുസ്‌ലിം ലീഗ് ജില്ലാകമ്മിറ്റി നടപ്പാക്കിയ 'ഹൃദ്യം' പ്രവർത്തനത്തിന്റെ ഫണ്ട് മണ്ഡലം ഭാരവാഹികൾ ചേർന്ന് ഹൃദ്യം ഫണ്ട് റിയാദ് കോഓർഡിനേറ്റർ ഉസ്മാനാലി പാലത്തിങ്ങലിനു കൈമാറി. പരിപാടിയിൽ ഉത്തർപ്രദേശിലെ സംഭൽ ഷാഹി ജുമാ മസ്ജിദ് സർവ്വേ നീതി ഉറപ്പാക്കുക, സമാധാനം കാക്കുക എന്ന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി.  മലപ്പുറം മണ്ഡലം ചെയർമാൻ ഷുക്കൂർ വടക്കേമണ്ണ പ്രമേയം അവതരിപ്പിച്ചു.

ADVERTISEMENT

ഷൗക്കത്ത് പുല്പറ്റയുടെ ഖിറാഅത്തോട് കൂടി തുടങ്ങിയ പരിപാടയിൽ മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ സികെ സ്വാഗതവും ഷറഫു പൂക്കോട്ടൂർ നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.

English Summary:

KMCC Malappuram Mandal Committee's "Esperanza Season 2" campaign