കാൽപന്ത് മാമാങ്കം വീണ്ടും അറബ് മണ്ണിലേക്ക്: 'ഒരുമിച്ച് വളരാൻ' സൗദി; ഫിഫ ലോകകപ്പ് ആതിഥേയത്വത്തിന് ദൂരം 10 വർഷം!
റിയാദ്∙ സൗദി അറേബ്യയുെട ഫിഫ ലോകകപ്പ് ആതിഥേയത്വത്തിന് ഇനി 10 വർഷത്തിന്റെ ദൂരം. 2034 ഫിഫ ലോകകപ്പിൽ ഖത്തർ ലോകത്തിന് സമ്മാനിച്ചതു പോലെ മറ്റൊരു അവിസ്മരണീയ കായിക കാഴ്ചകൾ സൗദിയും സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം. ഡിസംബർ 11ന് നടക്കുന്ന ഫിഫ കോൺഗ്രസിൽ ആതിഥേയത്വത്തിന്റെ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുന്നത്
റിയാദ്∙ സൗദി അറേബ്യയുെട ഫിഫ ലോകകപ്പ് ആതിഥേയത്വത്തിന് ഇനി 10 വർഷത്തിന്റെ ദൂരം. 2034 ഫിഫ ലോകകപ്പിൽ ഖത്തർ ലോകത്തിന് സമ്മാനിച്ചതു പോലെ മറ്റൊരു അവിസ്മരണീയ കായിക കാഴ്ചകൾ സൗദിയും സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം. ഡിസംബർ 11ന് നടക്കുന്ന ഫിഫ കോൺഗ്രസിൽ ആതിഥേയത്വത്തിന്റെ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുന്നത്
റിയാദ്∙ സൗദി അറേബ്യയുെട ഫിഫ ലോകകപ്പ് ആതിഥേയത്വത്തിന് ഇനി 10 വർഷത്തിന്റെ ദൂരം. 2034 ഫിഫ ലോകകപ്പിൽ ഖത്തർ ലോകത്തിന് സമ്മാനിച്ചതു പോലെ മറ്റൊരു അവിസ്മരണീയ കായിക കാഴ്ചകൾ സൗദിയും സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം. ഡിസംബർ 11ന് നടക്കുന്ന ഫിഫ കോൺഗ്രസിൽ ആതിഥേയത്വത്തിന്റെ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുന്നത്
റിയാദ് ∙ സൗദി അറേബ്യയുെട ഫിഫ ലോകകപ്പ് ആതിഥേയത്വത്തിന് ഇനി 10 വർഷത്തിന്റെ ദൂരം. 2034 ഫിഫ ലോകകപ്പിൽ ഖത്തർ ലോകത്തിന് സമ്മാനിച്ചതു പോലെ മറ്റൊരു അവിസ്മരണീയ കായിക കാഴ്ചകൾ സൗദിയും സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം. ഡിസംബർ 11ന് നടക്കുന്ന ഫിഫ കോൺഗ്രസിൽ ആതിഥേയത്വത്തിന്റെ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.
2034 ലോകകപ്പിന്റെ ആതിഥേയത്വത്തിൽ നിന്ന് ഓസ്ട്രേലിയ പിന്മാറിയതോടെയാണ് കാൽപന്തിന്റെ മാമാങ്കം വീണ്ടും അറബ് മണ്ണിലേക്ക് എത്തിയത്. യൂറോപ്യൻ രാജ്യങ്ങളിൽ മാത്രമായിരുന്ന ഫിഫ ലോകകപ്പിന്റെ ആതിഥേയത്വം അറബ് മണ്ണിലേക്ക് ആദ്യമായി എത്തിച്ചത് ഖത്തർ എന്ന കൊച്ചു രാജ്യമാണ്. ലോകത്തെ മുഴുവൻ സ്വാഗതം ചെയ്ത് 8 സ്റ്റേഡിയങ്ങളിലായി ഒരു മാസം നീണ്ട മത്സരങ്ങൾക്കൊപ്പം ഫാൻസോണുകളിലും സുപ്രധാന ഇടങ്ങളിലുമായി നടത്തിയ കായിക, വിനോദ, സാംസ്കാരിക, ടൂറിസം ഇവന്റുകളും കാർണിവലുകളും കാണികളുടെ പ്രതീക്ഷകൾക്കും അപ്പുറത്തെ 'വൈബ്' ആണ് സമ്മാനിച്ചത്.
മധ്യപൂർവ ദേശത്തേക്ക് വീണ്ടുമൊരു ഫിഫ ലോകകപ്പ് എത്തുമ്പോൾ തൊട്ടടുത്ത് വീണ്ടുമൊരു ലോകകപ്പ് കാണാമെന്ന സന്തോഷത്തിലാണ് ഗൾഫ്, അറബ് മേഖലകളിലെയും ഇന്ത്യയിലെയും ഫുട്ബോൾ പ്രേമികൾ, ഇസ്‍ലാമിക് മൂല്യങ്ങളും നിയമങ്ങളും മുറുകെ പിടിക്കുന്ന സൗദി കായിക ലോകത്തിനായി മികച്ച ഫുട്ബോൾ സൗഹൃദ രാജ്യമായി മാറുമെന്നാണ് പ്രതീക്ഷ. 'ഒരുമിച്ച് വളരാം' എന്ന മുദ്രാവാക്യമാണ് ആതിഥേയത്വത്തിനുള്ള ബിഡ് പ്രക്രിയയിൽ സൗദി അടയാളപ്പെടുത്തിയത്. ഫുട്ബോൾ ലോകത്തിനായി സൗഹൃദ രാജ്യമായി സൗദി മുന്നേറുമെന്നതിന്റെ ശുഭസൂചന കൂടിയാണിത്. ലോക ഫുട്ബോളിലേക്ക് അതിവേഗ വളർച്ച കൈവരിച്ച രാജ്യങ്ങളിലൊന്നായ സൗദിയുടെ ദേശീയ ഫുട്ബോൾ സ്ട്രാറ്റജി അധികം താമസിയാതെ പ്രഖ്യാപിക്കും. എല്ലാവർക്കും വേണ്ടി കായികത്തെ വളർത്തുകയാണ് രാജ്യത്തിന്റെ പ്രധാന ലക്ഷ്യം. ലോകത്തെ മുഴുവൻ സ്വാഗതം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങളും ശേഷിയും സൗദിയ്ക്കുണ്ട്.
∙ അറിയാൻ ഏറെ, കാണാനും
മധ്യപൂർവദേശത്തെ കരുത്തന്മാരായ സൗദി അറേബ്യയെന്ന വലിയ രാജ്യത്തെക്കുറിച്ച് അറിയാൻ ഏറെയുണ്ട്. രാജഭരണമാണ് ഇവിടെ. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉൽപാദകർ, ഇസ്‌ലാം മതത്തിന്റെ ഉത്ഭവ േകന്ദ്രം, അറേബ്യൻ കുതിരകളുടെ നാട്, എണ്ണിയാലൊടുങ്ങാത്ത ആസ്തികൾ എന്നീ കാര്യങ്ങളിലാണ് സൗദി അറേബ്യ കൂടുതലും അറിയപ്പെടുന്നത്. സൗദിയുടെ പ്രധാന വ്യാപാര പങ്കാളികളിലൊന്ന് ഇന്ത്യയാണ്.
മധ്യപൂർവദേശത്തെ ഒന്നാമത്തെയും ഏഷ്യയിലെ അഞ്ചാമത്തെയും ലോകത്തിലെ 14–ാമത്തെയും ഏറ്റവും വലിയ രാജ്യം. ഏഴാം നൂറ്റാണ്ടിൽ ഇസ്‌ലാം മതത്തിന്റെ പിറവി ഇവിടെയാണ്. ഇസ്‌ലാമിലെ പുണ്യ ഭൂമിയായ മക്കയും മദീനയും സ്ഥിതി ചെയ്യുന്നതും സൗദിയിലാണ്. മധ്യപൂർവദേശത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുള്ള സൗദിക്ക് നാമമാത്ര ജിഡിപിയുടെ കാര്യത്തിൽ ലോകത്തിൽ 19–ാം സ്ഥാനമുണ്ട്. ജി–20യിലെ വൻകിട സമ്പദ് വ്യവസ്ഥകളിലെ ഏക അറബ് രാജ്യം. കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തിൽ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യം. ലോകത്തിലെ ഏറ്റവും ചെറുപ്പക്കാരുള്ള രാജ്യവും (ജനസംഖ്യയിൽ പകുതിയും 25 വയസ്സിൽ താഴെയുള്ളവരാണ്) സൗദിയാണ്.
സൗദിയിലേക്ക് എത്തുന്ന ഫുട്ബോൾ ആരാധകർക്ക് ഒരു മാസം കൊണ്ട് കണ്ടു തീർക്കാൻ കഴിയാത്തത്ര ടൂറിസം കാഴ്ചകളാണ് ഇവിടെയുള്ളത്. പ്രകൃതി രമണീയമായ ഒട്ടനവധി സ്ഥലങ്ങളും ചരിത്ര, സാംസ്കാരിക കേന്ദ്രങ്ങളും തുടങ്ങി സൗദിയുടെ ടൂറിസം കാഴ്ചകൾ സമ്പന്നമാണ്. സുസ്ഥിര വികസനത്തിനും ജീവിതത്തിനും മികച്ച മാതൃകയായി വാർത്തെടുക്കുന്ന, പ്രകൃതിഭംഗി നിറഞ്ഞ നിയോം എന്ന നഗരമാണ് അടുത്തിടെ സൗദിയിലേക്ക് ലോകത്തിന്റെ കൂടുതൽ ശ്രദ്ധ നേടി കൊടുത്തത്. തബൂക്ക് പ്രവിശ്യയിലാണ് മനോഹരമായ നിയോം നഗരം നിർമിക്കുന്നത്.
വാസ്തുശിൽപകലയുടെ അത്ഭുതങ്ങളെന്ന് വിശേഷിപ്പിക്കുന്ന റിയാദിലെ അൽ ഫൈസലിയ സെന്റർ, പ്രാചീന ശിൽപങ്ങളും കയ്യെഴുത്തു പ്രതികളും ആഭരണങ്ങളും തുടങ്ങി പ്രാചീന കാലത്തിന്റെ തിരുശേഷിപ്പുകൾ നിറഞ്ഞ ദേശീയ മ്യൂസിയമായ കിങ് അബ്ദുല്ലസീസ് ഹിസ്റ്റോറിക്കൽ കേന്ദ്രം, ജിദ്ദയിലെ ഒഴുകും പള്ളി, ലോകത്തിലെ ഏറ്റവും വലിയ ഫൗണ്ടൻ ആയ കിങ് ഫഹദ് ഫൗണ്ടൻ, കടലിന്റെ മനോഹാരിത നിറഞ്ഞ ദമാം കോർണിഷ്, ദമാമിലെ ഹെറിറ്റേജ് വില്ലേജ്, സവിശേഷമായ ഹാഫ് മൂൺ ബേ, പ്രവാചകന്റെ കാലത്തെ കാഴ്ചകളുമായി മദീന മ്യൂസിയം, ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം പള്ളിയും മക്കയിലെ പുണ്യനഗരങ്ങളിലൊന്നുമായ മസ്ജിദ് അൽ ഹറാം, ലോകത്തിലെ രണ്ടാമത്തെ വലിയ മോസ്ക് ആയ അൽ മസ്ജിദ് അൻ–നബാവി, മുന്നൂറിലധികം അപൂർവ ഇനത്തിൽപ്പെട്ട വന്യജീവികൾ നിറഞ്ഞ അസിർ ദേശീയ പാർക്ക്, സൗദിയിലെ പുരാതന വ്യാപാര കേന്ദ്രമായ ഖ്വെയ്സരിയ സൂഖ് എന്നിങ്ങനെ കാഴ്ചകൾ ഏറെയുണ്ട് ഇവിടെ.
സൗദി ഒറ്റനോട്ടത്തിൽ
∙ വിസ്തീർണം 2.24 ദശലക്ഷം ചതുരശ്ര കിലോമീറ്റർ
∙ ഭരണാധികാരികൾ–സൽമാൻ ബിൻ അബ്ദുല്ലസീസ് അൽ സൗദ് രാജാവ് ആണ് സൗദിയുടെ ഭരണാധികാരി. പ്രധാനമന്ത്രി കൂടിയായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുല്ലസീസ് അൽ സൗദ് ആണ് കിരീടാവകാശി.
∙ തലസ്ഥാനം– റിയാദ്
∙കറൻസി – സൗദി റിയാൽ
∙ ജനസംഖ്യ –3.69 കോടി (2023 ലെ കണക്കനുസരിച്ച്)
∙ ഭാഷ– അറബിക്
∙ ദേശീയ ദിനം–സെപ്റ്റംബർ 23.
∙ നിയമ വ്യവസ്ഥ – ഇസ്‌ലാമിലെ ശരീയത് പ്രകാരം
∙ഏറ്റവും വലിയ നഗരം തലസ്ഥാനമായ റിയാദ് ആണ്. ജിദ്ദ, മക്ക, മദീന, ദമാം എന്നിവയാണ് പ്രധാന നഗരങ്ങൾ. ആകെ 66 നഗരങ്ങൾ. 13 പ്രവിശ്യകൾ. പ്രവിശ്യകൾ ഭരിക്കുന്നത് ഗവർണർമാർ.
∙ പടിഞ്ഞാറ് ചെങ്കടലും വടക്ക് ജോർദാൻ, ഇറാഖ്, കുവൈത്ത് രാജ്യങ്ങളും കിഴക്ക് പേർഷ്യൻ ഗൾഫ്, ബഹ്റൈൻ, ഖത്തർ, യുഎഇ, തെക്ക്–കിഴക്ക് ഒമാൻ, തെക്ക് യമൻ എന്നിങ്ങനെയാണ് സൗദിയുടെ അതിർത്തി. ചെങ്കടലിന്റെയും പേർഷ്യൻ ഗൾഫിന്റെയും തീരത്തിന് അടുത്തായുള്ള ഏക രാജ്യവും സൗദിയാണ്.