സാബ്രീസ് ബിസിനസ് ഗ്രൂപ്പ് ഒമാനിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നു. രാജ്യത്ത് പ്രീമിയം ഹെൽത്ത് കെയർ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി വിവിധ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙  സാബ്രീസ് ബിസിനസ് ഗ്രൂപ്പ് ഒമാനിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നു. രാജ്യത്ത് പ്രീമിയം ഹെൽത്ത് കെയർ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി വിവിധ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സാബ്രി ഹാരിദിന്റെയും ഷാലി സാബ്രിയുടെയും  നേതൃത്വത്തിൽ സാബ്രീസ് ഹെൽത്ത് കെയർ, സാബ്രീസ് പോളി ക്ലിനിക്ക്, സാബ്രീസ് വിസ മെഡിക്കൽ സർവീസസ്, സ്പീച്ച് തെറാപ്പി സെന്റർ, ഫാർമസി എന്നിവയാണ് ഒമാന്റെ വിവിധ ഇടങ്ങളിലായി ഉടൻ പ്രവർത്തനം ആരംഭിക്കുന്നത്.

ADVERTISEMENT

അൽ ഹെയ്‌ലിൽ ആരംഭിക്കുന്ന വീസ മെഡിക്കൽ സേവനങ്ങൾക്ക് മാത്രമായുള്ള സെന്റർ ഇന്ന്  വൈകിട്ട് 7 മണിക്ക്  ഉദ്ഘാടനം ചെയ്യും. വിശിഷ്ടാതിഥികളും വിവിധ സമൂഹത്തിൽ നിന്നുള്ള നേതാക്കളും മറ്റു പ്രമുഖരും സന്നിഹിതരാകുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

മത്രയിൽ പ്രവർത്തിക്കുന്ന സാബ്രീസ് മെഡിക്കൽ സെന്ററിൽ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ജനറൽ പ്രാക്ടീഷ്ണർ (ജി പി) സേവനങ്ങൾ, പീഡിയാട്രിക് കെയർ, ഡെന്റൽ സേവനങ്ങൾ, വിസ മെഡിക്കൽ എന്നിവ ലഭ്യമാണു. നിസ്‌വയിൽ വീസ മെഡിക്കൽ പരിശോധനകളും പി ഡി ഒ മെഡിക്കൽ സേവനങ്ങളും ജനറൽ ഹെൽത്ത് കെയറും ഡെന്റൽ കെയറും പീഡിയാട്രിക് സേവനങ്ങളും ഉൾപ്പെടുന്ന  പോളി ക്ലിനിക്കും ഉടൻ തുറക്കും.

ADVERTISEMENT

അത്യാധുനിക സൗകര്യങ്ങളും പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ സേവനവും സമർപ്പിത സംഘത്തിന്റെ നേതൃത്വവും ഉറപ്പുവരുത്തി ലോകോത്തര മെഡിക്കൽ പരിചരണം ലഭ്യമാക്കുകയാണ് ലക്ഷ്യമാക്കുന്നതെന്നും ഒമാനിലെ ജനങ്ങൾക് വിശ്വസനീയമായ ആരോഗ്യ സംരക്ഷണ പങ്കാളിയായി മാറാൻ സാബ്രീസ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതായും മാനേജിംഗ് ഡയറക്ടർ സാബ്രി ഹാരിദ് പറഞ്ഞു. ജനറൽ മാനേജർ ശറഫുദ്ദീൻ, ഡെപ്യൂട്ടി ജനറൽ മാനേജർ സലീൽരാജ്, ബിസിനസ് ഹെഡ് മുഹമ്മദ് സമീർ, കൺസൾട്ടേഷൻ ഹെഡ് ഫിറോസ് അഷ്‌റഫ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

English Summary:

Sabries Group officially begins operations in Oman