ലഹരി കടത്ത് കേസിലെ 6 പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി; സൗദി സ്ഥാനപതിയോട് പ്രതിഷേധമറിയിച്ച് ഇറാൻ
സൗദിയിലേക്കു വൻ തോതിൽ ലഹരി കടത്തുന്നതിനിടെ പിടിക്കപ്പെട്ട 6 ഇറാൻ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി.
സൗദിയിലേക്കു വൻ തോതിൽ ലഹരി കടത്തുന്നതിനിടെ പിടിക്കപ്പെട്ട 6 ഇറാൻ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി.
സൗദിയിലേക്കു വൻ തോതിൽ ലഹരി കടത്തുന്നതിനിടെ പിടിക്കപ്പെട്ട 6 ഇറാൻ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി.
അബുദാബി ∙ സൗദിയിലേക്കു വൻ തോതിൽ ലഹരി കടത്തുന്നതിനിടെ പിടിക്കപ്പെട്ട 6 ഇറാൻ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. അന്വേഷണത്തിൽ കുറ്റക്കാരെന്ന് തെളിഞ്ഞതിനെ തുടർന്ന് പ്രാഥമിക കോടതി വിധിച്ച വധശിക്ഷ അപ്പീൽകോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു. ഭരണാധികാരിയുടെ അനുമതികൂടി ലഭിച്ചതോടെ ഇന്നലെ രാവിലെ ശിക്ഷ നടപ്പാക്കി.
ലഹരിമരുന്നിന്റെ വിപത്തിൽനിന്ന് പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കള്ളക്കടത്തുകാർക്കും ലഹരി കച്ചവടക്കാർക്കും എതിരെ നിയമം അനുശാസിക്കുന്ന ശിക്ഷ നടപ്പാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇതേസമയം, വധശിക്ഷയിൽ ഇറാന്റെ പ്രതിഷേധം ടെഹ്റാനിലെ സൗദി സ്ഥാനപതിയെ വിളിച്ചുവരുത്തി അറിയിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ മതിയായ വിശദീകരണവും ആവശ്യപ്പെട്ടു. 2016 മുതൽ അകന്നുനിന്നിരുന്ന ഇറാനും സൗദിയും ചൈനയുടെ മധ്യസ്ഥതയിൽ 2023 മാർച്ചിലാണ് നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചത്.
സൗദിയിൽ മലപ്പുറം കോട്ടയ്ക്കൽ സ്വദേശി കുഞ്ഞലവി നമ്പീടത്ത് കൊല്ലപ്പെട്ട കേസിൽ ഒരു ഈജിപ്തുകാരനെയും കഴിഞ്ഞ ദിവസം വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു.