മറൈൻ ഡിസ്ട്രസ് സിഗ്നലുകളുമായി കാണികൾ; ചാംപ്യൻസ് ട്രോഫി ഫൈനലിന് ആവേശം അതിരുവിട്ടാൽ കനത്ത പിഴയും തടവും
മറൈൻ ഡിസ്ട്രസ് സിഗ്നലുകൾ (വലിയ പ്രകാശമുള്ള ഫ്ലാഷ് ലൈറ്റുകൾ, പടക്കങ്ങൾ, കാതടപ്പിക്കുന്ന ശബ്ദമുള്ള ഹോണുകൾ) കായിക മത്സര വേദിയിൽ കാണികൾ ഉപയോഗിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് കർശന നിർദേശം നൽകിയത്.

ദുബായ് ∙ നാളെ ഇന്ത്യ – ന്യൂസീലൻഡ് ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ആവേശം അതിരുവിടരുതെന്ന് ദുബായ് പൊലീസ്. സ്റ്റേഡിയത്തിലെത്തുന്നവർ നിരോധിത വസ്തുക്കൾ, സ്ഫോടക വസ്തുക്കൾ, തീപിടിക്കാൻ സാധ്യതയുള്ള സാധനങ്ങൾ, പടക്കങ്ങൾ തുടങ്ങിയവ കൊണ്ടുവരരുതെന്ന് പൊലീസ് അറിയിച്ചു. കളിക്കാരുടെയും കാണികളുടെയും ജീവനു ഭീഷണിയാകുന്ന ഒന്നും സ്റ്റേഡിയത്തിലോ പരിസരത്തോ അനുവദിക്കില്ല.
കപ്പൽ യാത്രയിൽ അപകടം സംഭവിക്കുമ്പോൾ സന്ദേശം അയയ്ക്കാൻ ഉപയോഗിക്കുന്ന മറൈൻ ഡിസ്ട്രസ് സിഗ്നലുകൾ (വലിയ പ്രകാശമുള്ള ഫ്ലാഷ് ലൈറ്റുകൾ, പടക്കങ്ങൾ, കാതടപ്പിക്കുന്ന ശബ്ദമുള്ള ഹോണുകൾ) കായിക മത്സര വേദിയിൽ കാണികൾ ഉപയോഗിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് കർശന നിർദേശം നൽകിയത്. ദുബായിൽ പല ഫുട്ബോൾ മത്സരങ്ങളിലും ഇത്തരം ഡിസ്ട്രസ് സിഗ്നലുകൾ ഉപയോഗിച്ചിരുന്നു.
കളിക്കാരുടെയും സംഘാടകരുടെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ മുന്നൊരുക്കങ്ങളും പൊലീസ് നടത്തിയതായി ഓപ്പറേഷൻ കാര്യ അസി. കമൻഡാന്റ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗെയ്തി പറഞ്ഞു. സുരക്ഷ, പ്രത്യേക പരിശോധന, ഗതാഗത നിയന്ത്രണം, കുതിര പൊലീസ് തുടങ്ങി വ്യത്യസ്ത തലങ്ങളിലാണ് സുരക്ഷ ഒരുക്കിയത്. നിയമ ലംഘകർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കാണികൾ മികച്ച കായിക സംസ്കാരം പ്രകടിപ്പിക്കണമെന്നും പൊലീസ് പറഞ്ഞു.
കാണികൾക്കുള്ള നിർദേശങ്ങൾ
∙ അനുവാദമില്ലാതെ ഗ്രൗണ്ടിൽ ഇറങ്ങരുത്. കായിക താരങ്ങൾ ഇരിക്കുന്ന സ്ഥലവും സംഘാടകരുടെ സ്ഥലവും അടക്കം പ്രത്യേക മേഖലയിൽ പ്രവേശിക്കരുത്.
∙ അപകടം ഉണ്ടാക്കുന്ന ഒരു വസ്തുവും കൈവശമുണ്ടാകരുത്. പ്രത്യേകിച്ച് പടക്കങ്ങൾ
∙ നിയമം ലംഘിക്കുന്നവർക്ക് 3 മാസം വരെ തടവും 5000 മുതൽ 30,000 ദിർഹം വരെ പിഴയും ലഭിക്കും.
∙ ഒരു തരത്തിലുള്ള അക്രമവും സ്റ്റേഡിയത്തിൽ അനുവദിക്കില്ല.
∙ പോർ വിളികളും കുപ്പിയേറും മറ്റും ഉണ്ടാകരുത്.
∙ ആക്ഷേപിക്കുന്ന തരം ബാനറുകൾ, പ്ലക്കാർഡുകൾ, ആംഗ്യങ്ങൾ തുടങ്ങിയവ ശിക്ഷാർഹം.
∙ ഗാലറികളിൽ രാഷ്ട്രീയ പ്രചാരണ പരിപാടികൾ അനുവദിക്കില്ല.
∙ ഇത്തരം കുറ്റ കൃത്യങ്ങൾക്കും തടവോ 10000 മുതൽ 30000 ദിർഹം വരെ പിഴയോ ലഭിക്കും.