നിരപരാധിയുടെ തടവറ
നിങ്ങൾക്ക് എന്‍റെ പേരറിയാം എന്‍റെ ജീവിതമറിയില്ല ജീവിതമറിയാമെങ്കിൽ തന്നെ അത് വഴിപ്പോക്കർ ചൊല്ലിയ കെട്ടുകഥകളാണ് ആകാശത്തോളം മോഹങ്ങളുമായി സ്വപ്നങ്ങളുടെ ചിറകു വിടർത്തി കഠിനാധ്വാനമെന്ന മേലാടയുമണിഞ്ഞു വിദൂരതയിലേക്ക് പറന്നുകൊണ്ടിരിക്കെ വിധിയെന്നെ കുറ്റവാളിയാക്കി ദാരുണമായ അനീതിക്ക് വില പേശി

നിങ്ങൾക്ക് എന്‍റെ പേരറിയാം
എന്‍റെ ജീവിതമറിയില്ല
ജീവിതമറിയാമെങ്കിൽ തന്നെ
അത് വഴിപ്പോക്കർ ചൊല്ലിയ കെട്ടുകഥകളാണ്
ആകാശത്തോളം മോഹങ്ങളുമായി
സ്വപ്നങ്ങളുടെ ചിറകു വിടർത്തി
കഠിനാധ്വാനമെന്ന മേലാടയുമണിഞ്ഞു
വിദൂരതയിലേക്ക് പറന്നുകൊണ്ടിരിക്കെ
വിധിയെന്നെ കുറ്റവാളിയാക്കി
ദാരുണമായ അനീതിക്ക് വില പേശി
ഇരുമ്പഴികളിലേക്കെന്നെ വലിച്ചെറിഞ്ഞു
മറഞ്ഞിരുന്ന പടുകുഴികൾ ആഴമേറിയതായിരിന്നു
ചതിയും വഞ്ചനമെന്നെ കോമാളിയാക്കി
ഭാവനയിലെ ആകാശത്തിനിപ്പോൾ ചന്തമില്ല
മഴത്തുള്ളികിലുക്കങ്ങൾക്കു കുളിർമ തെല്ലുമില്ല
ഉയിരെ പറക്കും പക്ഷിജാലകം അസൂയ പടർത്തുന്നു
സ്വാതന്ത്ര്യത്തെ നിർവചിക്കുവാനിന്നറിയില്ല
കണ്ണുന്നീർ തുടക്കുവാൻ എന്‍റെ കരങ്ങൾ മാത്രം
ഘനമേറിയ ദുഃഖം പങ്കുവച്ചതും എന്നോട് തന്നെ
ആത്മസംഘർഷങ്ങൾ ഉള്ളറകളെ ഭേദിക്കുമ്പോൾ
ആത്മസംവാദങ്ങൾ നീതിക്കായി നിലവിളിക്കുന്നു
കേൾക്കുന്നവർ ബധിരരെന്നു നടിക്കുന്നു
അനർഹമായ ശിക്ഷ നീരാളിയെപോൽ കടന്നുപിടിക്കുന്നു
ഉണങ്ങിവരണ്ട കണ്ണുന്നീർച്ചാലുകളും
മുറിവുണങ്ങിയ മനസുമെന്നോടു മന്ത്രിക്കുന്നു
നീണ്ട രാത്രി പോലും പുലരികൊണ്ടവസാനിക്കുന്നു
വിശ്വവാസത്തോടെ പ്രതീക്ഷ തൻ തിരി തെളിയിക്കുക
നീതി നിന്നെ ചുംബിക്കുന്നതു വരെ
യുദ്ധം തുടരേണ്ടിയിരിക്കുന്നു
അടക്കപ്പെട്ട കവാടം സ്വാതന്ത്ര്യത്തിലേക്ക് തുറക്കും വരെ
പോരാട്ടം തുടർന്നുകൊണ്ടേയിരിക്കുക
നീതി നിൻ കൈവിലങ്ങു അഴിക്കുമ്പോൾ
ഒരുനാൾ കൂട് തുറന്ന പക്ഷിയെ പോലെ
ബാക്കിവച്ച ജീവിതത്തിലേക്ക് നീ വീണ്ടും പറന്നുയരും.