കാക്കപ്പടം – സത്യൻ മാടാക്കര എഴുതിയ കവിത
കവിസദസ്സ് തീർന്നു കവികൾ പുറത്തിറങ്ങി എല്ലാ തലയിലും കാക്ക തൂറി. വൈലോപ്പിള്ളി ചിരിച്ചു കാക്ക തൂറിയാൽ ഭാഗ്യമെന്ന് പാടൂ കാറ്റ് കൈമുട്ടി വില്ലേജ് ചവറുകൾ കൊത്തിത്തിന്നാൻ വാ, കാക്കേ മഴ ശക്തിയോടെ പെയ്തു കാക്ക ഒന്നും മൈൻഡാക്കിയില്ല തെങ്ങിൻ മണ്ടയിലെ കൂടിലേക്ക് പറന്നു.

കവിസദസ്സ് തീർന്നു
കവികൾ പുറത്തിറങ്ങി
എല്ലാ തലയിലും കാക്ക തൂറി.
വൈലോപ്പിള്ളി ചിരിച്ചു
കാക്ക തൂറിയാൽ ഭാഗ്യമെന്ന് പാടൂ
കാറ്റ് കൈമുട്ടി
വില്ലേജ് ചവറുകൾ
കൊത്തിത്തിന്നാൻ വാ, കാക്കേ
മഴ ശക്തിയോടെ പെയ്തു
കാക്ക ഒന്നും മൈൻഡാക്കിയില്ല
തെങ്ങിൻ മണ്ടയിലെ
കൂടിലേക്ക് പറന്നു.
കാക്കയെക്കുറിച്ച് തീസ്സിസുമായി
ബുജികൾ
കാക്കക്കറുപ്പുമായി
അവൾ കണ്ണിറുക്കി
കാക്ക വീസയുമായി ചില കാക്കകൾ മണലാരണ്യത്തിലെത്തി.
ഞാൻ പൂമുഖത്ത്
കാക്കപ്പടം തൂക്കിയിട്ടു.
വീട് പറഞ്ഞു..
നന്നായി
കവിതയേക്കാൾ ഭേദം
ഈ ആദരവ്.