ജീവൻ തുടിക്കുന്ന വരികളുമായി ഓസ്ട്രേലിയൻ മലയാളി, 'നെഞ്ചോട്ചേർത്ത്' താരങ്ങൾ; ‘അകലുന്ന ജീവൻ’ മനുഷ്യനിസ്സഹായാവസ്ഥയുടെ നേർസാക്ഷ്യം
ഈണങ്ങൾക്ക് അതീതമായ അർഥങ്ങൾ തീർത്ത വരികളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്ന് കയറുകയാണ് മാതമംഗലത്തെ റിട്ട. അധ്യാപകൻ നാരായണൻ നമ്പീശന്റെയും ദേവികയുടെയും മകൾ രേണുക വിജയകുമാരൻ. ഓസ്ട്രേലിയയിലെ ജീവിതത്തിനിടെയാണ് എക്കാലവും മലയാളികൾക്ക് നെഞ്ചോട് ചേര്‍ത്ത് വെക്കാന്‍കഴിയുന്ന ഗാനങ്ങൾ രേണുക സമ്മാനിച്ചത്. ജീവൻ
ഈണങ്ങൾക്ക് അതീതമായ അർഥങ്ങൾ തീർത്ത വരികളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്ന് കയറുകയാണ് മാതമംഗലത്തെ റിട്ട. അധ്യാപകൻ നാരായണൻ നമ്പീശന്റെയും ദേവികയുടെയും മകൾ രേണുക വിജയകുമാരൻ. ഓസ്ട്രേലിയയിലെ ജീവിതത്തിനിടെയാണ് എക്കാലവും മലയാളികൾക്ക് നെഞ്ചോട് ചേര്‍ത്ത് വെക്കാന്‍കഴിയുന്ന ഗാനങ്ങൾ രേണുക സമ്മാനിച്ചത്. ജീവൻ
ഈണങ്ങൾക്ക് അതീതമായ അർഥങ്ങൾ തീർത്ത വരികളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്ന് കയറുകയാണ് മാതമംഗലത്തെ റിട്ട. അധ്യാപകൻ നാരായണൻ നമ്പീശന്റെയും ദേവികയുടെയും മകൾ രേണുക വിജയകുമാരൻ. ഓസ്ട്രേലിയയിലെ ജീവിതത്തിനിടെയാണ് എക്കാലവും മലയാളികൾക്ക് നെഞ്ചോട് ചേര്‍ത്ത് വെക്കാന്‍കഴിയുന്ന ഗാനങ്ങൾ രേണുക സമ്മാനിച്ചത്. ജീവൻ
ഈണങ്ങൾക്ക് അതീതമായ അർഥങ്ങൾ തീർത്ത വരികളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്ന് കയറുകയാണ് മാതമംഗലത്തെ റിട്ട. അധ്യാപകൻ നാരായണൻ നമ്പീശന്റെയും ദേവികയുടെയും മകൾ രേണുകാ വിജയകുമാരൻ. ഓസ്ട്രേലിയയിലെ ജീവിതത്തിനിടെയാണ് എക്കാലവും മലയാളികൾക്ക് നെഞ്ചോട് ചേര്‍ത്ത് വെക്കാന്‍കഴിയുന്ന ഗാനങ്ങൾ രേണുക സമ്മാനിച്ചത്. ജീവൻ തുടിക്കുന്ന വരികളിലൂടെ മനുഷ്യരുടെ നിസ്സഹായാവസ്ഥയുടെ ചിത്രങ്ങളാണ് രേണുകാ ആസ്വദക ഹൃദയങ്ങളിൽ വരച്ച് ചേർത്തിരിക്കുന്നത്.
രേണുകാ വിജയകുമാരന്റെ അകലുന്ന ജീവൻ എന്ന ഗാനം അനൂപ് മേനോൻ, സുരഭി ലക്ഷ്മി, അജു വർഗീസ്, മാല പാർവത്, സൈജു കുറുപ്പ് തുടങ്ങി നിരവധി താരങ്ങളുടെ സമൂഹമാധ്യമ പേജിലൂടെയാണ് റിലീസ് ചെയ്തത്. ഗാനം രേണുകയുടെ യുട്യൂബിലൂടെയും ലോകം കേട്ടു. രചനയും ആശയവും നിർമ്മാണവും രേണുകാ വിജയകുമാരൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ബിജു നാരായണൻ ആലപിച്ച ഈ ഗാനത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് സംഗീത സംവിധായകനായ സാജൻ കെ റാമാണ്. 25 വർഷത്തിലധികമായി സിനിമാ മേഖലയിൽ അറിയപ്പെടുന്ന ഛായാഗ്രാഹകനായ പ്രശാന്ത് പ്രണവമാണ് കാമറ ചലിപ്പിച്ചിരിക്കുന്നത്. സിനിമാരംഗത്തെ അണിയറ പ്രവർത്തകർ ചേർന്നൊരുക്കിയ ഈ ഗാനത്തിൽ സിനിമ താരങ്ങളായ ശ്രീപഥ് യാൻ, ഡോ.അമർ, ലോറൈൻ, അദേവ എന്നിവരും രംഗത്തെത്തുന്നു.
ഈ വർഷത്തെ പാലിയേറ്റീവ് ദിനാചരണപ്രമേയത്തെക്കുറിച്ചും ഗാനം അവേബോധം നൽകുന്നു. രാജ്യാന്തര ഫിലിം ഫെസ്റ്റവിൽ വേദികളിലും രേണുകയുടെ ഗാനം ശ്രദ്ധ നേടി. തന്റെ പ്രിയതമയുടെ അവസാന കാലങ്ങളിൽ താനനുഭവിച്ച സംഘർഷ ഭരിതമായ മാനസിക വിചാര വികാരങ്ങളും അനുഭവങ്ങളും യാദൃശ്ചികമെങ്കിലും അതേപടി പകർത്തിയ ഗാനമായതിനാൽ അത്രയേറെ സ്നേഹവും ഓർമകളും നിറച്ചാണ് ആലപിച്ചതെന്ന് ബിജു നാരായണൻ പറഞ്ഞു.
അകാലത്തിൽ മരണമടഞ്ഞ തന്റെ പ്രിയപത്നി ശ്രീലത പത്തു മാസത്തോളം ആശുപത്രിയിലായിരുന്നപ്പോഴും അവസാന നിമിഷങ്ങളിലും മുന്നോട്ടുള്ള തന്റെ ജീവിതത്തിന് ശക്തി പകരുകയായിരുന്നുവെന്നു വികാരാധീനനായി ബിജു നാരായണൻ ഓർമിച്ചു.
അറിയപ്പെടുന്ന സാഹിത്യകാരിയായ രേണുകാ വിജയകുമാരന് കഥാപ്രസംഗം, അക്ഷര ശ്ലോകം, നാടകം, ചെറുകഥാ രചന, കവിതാ രചന, കവിതാലാപാനം തുടങ്ങി വിവിധ കലകപരിപാടികളിൽ കുട്ടിക്കാലം മുതൽ തന്നെ മികവ് പുലർത്തിയിരുന്നു. സന്നദ്ധസേവനങ്ങളിലും സജീവ സാന്നിധ്യമായ രേണുക അച്ഛനിൽ നിന്നും പകർന്ന് കിട്ടിയ സാഹിത്യത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാത്തുസൂക്ഷിക്കുന്നുണ്ട്. കോവിഡ് കാലത്ത് നിരാശരായിരിക്കുന്ന ജനങ്ങൾക്ക് പ്രതീക്ഷകളും പ്രേരണകളും നൽകുന്ന അനവധി എഴുത്തുകളും രേണുകയുടെ തൂലികയിൽ പിറവിയെടുത്തു.
പിന്നണി ഗായകൻ സുദീപ് കുമാർ ആലപിച്ച് മലയാള സിനിമാരംഗത്തെ വിദഗ്ദ്ധർക്കൊപ്പം പ്രവർത്തിച്ച്, ഓസ്ത്രേലിയയിലെ മെൽബണിൽ വച്ച് രേണുകയുടെ സംവിധാനത്തിൽ തന്നെ ചിത്രീകരിച്ച അച്ഛന്‍റെ തേങ്ങൽ എന്ന ഗാനവും ശ്രദ്ധേയമായിരുന്നു. എന്‍റെ കണ്ണൻ,ഏകാന്തപഥികൻ,വിരുന്നുവന്നൊരു ശലഭം തുടങ്ങിയ ഗാനങ്ങളും രേണുകയുടെ രചനയിൽ നിന്നും രൂപം കൊണ്ടതാണ്.
റിട്ട. പ്രിൻസിപ്പലായി വിരമിച്ച അച്ഛൻ മാതമംഗലത്തെ നാരായണൻ നമ്പീശൻ രചനയും സംവിധാനവും നിർവഹിച്ച് വർഷങ്ങൾക്കപ്പുറം അരങ്ങേറിയ ഭക്തപ്രഹ്ലാദ എന്ന പുണ്യപുരാണ നാടകത്തിൽ അവതരിപ്പിച്ച പ്രഹ്ലാദൻ എന്ന മുഖ്യ കഥാപാത്രത്തിന്റെ വേഷം ഏഴാം വയസ്സിൽ രേണുക അവതരിപ്പിച്ച് മാതമംഗലം കൈതപ്രം നാടിന്റെ കണ്ണിലുണ്ണിയായി മാറിയിരുന്നു, മികവുറ്റ ഈ നാടകത്തിലെ പ്രധാന ഗാനങ്ങളുടെ ആലാപനം നിർവഹിച്ചത് കൈതപ്രം വിശ്വനാഥനായിരുന്നു.ഈ നാടകത്തിലെ ഗാനങ്ങളുടെ രചനയും സംഗീത സംവിധാനവും അച്ഛൻ നാരായണൻ നമ്പീശൻ തന്നെയായിരുന്നു. ഗണിത ശാസ്ത്രത്തിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഭർത്താവ് മാത്തിൽ സ്വദേശി വിജയകുമാരനോടും മക്കളോടുമൊപ്പം കുറേക്കാലം മലേഷ്യയിലും പിന്നീട് ഓസ്ട്രേലിയയിലും വാസമുറപ്പിച്ചു. തൊഴിലിനോടൊപ്പം ഉപരി പഠനവും തുടർന്നു. സർക്കാർ സ്ഥാപനത്തിൽ സേവനം തുടരുന്നതോടൊപ്പം സിഎസ്ഐആർഒ (ദ് കോമൺവെൽത്ത് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് ഓർഗനൈസേഷൻ), 3zzz എത്നിക് കമ്യൂണിറ്റി റേഡിയോ (92.3 എഫ്എം) തുടങ്ങി വിവിധ മേഖലകളിലും സന്നദ്ധ സേവനങ്ങൾ നൽകി വരുന്ന രേണുക 3zzz എഫ്എം മലയാളം കമ്മിറ്റിയിലും അംഗമാണ്. മക്കൾ: രാഹുൽ വിജയ് നാരായൺ, രഞ്ജന വിജയ് നാരായൺ
English Summary: Australian Malayali, Renuka vijayakumaran with soulful lyrics