ലോകകേരള സഭ തുടങ്ങിയ സമയത്ത് 3 ആഫ്രിക്കൻ രാജ്യങ്ങൾ മാത്രമായിരുന്നു പ്രതിനിധികളായി ഉണ്ടായിരുന്നത്. എന്നാൽ നിലവിൽ 113 രാജ്യങ്ങളിലെ പ്രതിനിധികൾ ഉണ്ട്. ഈ വിഷയത്തിലെ സർക്കാരിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു. പ്രവാസി സംഘടനകളുടെ സഹായത്തോടെ ആഫ്രിക്കക്കാരായ കുട്ടികൾക്ക് കേരളത്തിലെ വിദ്യാലയങ്ങളിൽ പഠനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ലോകകേരള സഭയിൽ ആഫ്രിക്കയിലെ സാധ്യതകൾ, എമിഗ്രേഷൻ പ്രശ്നങ്ങൾ, തൊഴിൽ, വിദ്യാഭ്യാസം മറ്റു പ്രശ്നങ്ങൾ ചർച്ച ചെയ്തു. ലോകകേരള സഭയുടെ തുടക്കത്തിൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങൾ മാത്രമായിരുന്നു പ്രതിനിധികളായി ഉണ്ടായിരുന്നത്. എന്നാൽ നിലവിൽ 113 രാജ്യങ്ങളിലെ പ്രതിനിധികളുണ്ട്.

ബാങ്കിങ്, ഇൻഷുറൻസ് സെക്ടറുകളിലെ വെല്ലുവിളികൾ മറികടക്കാനായി നോർക്കയുടെയും കേരള സർക്കാരിന്റെയും ഇടപെടൽ നൈജീരിയ കേരള സമാജം പ്രസിഡന്റ് ഷിജു പ്രഭാകരൻ ലോക കേരള സഭയിൽ ആവശ്യപ്പെട്ടു. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് എത്തിച്ചേരാൻ നേരിട്ടുള്ള ഫ്ലൈറ്റുകൾ ഇല്ലാത്ത പ്രതിസന്ധി പരിഹരിക്കണമെന്നും അദ്ദേഹം സഭാ പ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തി.

ADVERTISEMENT

സൂപ്പർവൈസർ തസ്തികയിലേക്ക് ആഫ്രിക്കൻ രാജ്യങ്ങളിൽ അവസരമുണ്ട്. പോളിടെക്നിക്ക് കോളജുകളുടെ അപര്യാപ്തതയെ തുടർന്ന് ആഫ്രിക്കൻ രാജ്യങ്ങളിലെ  വിദ്യാർഥികൾക്ക് കേരളത്തിലെ കോളേജുകളിലും സർവശാലകളിലും പോളിടെക്നിക്കും മറ്റ് കോഴ്സുകളും പഠിക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നത് സംബന്ധിച്ചും ചർച്ചകൾ നടന്നു. 

ആഫ്രിക്കൻ ഗവൺമെന്റുമായി ബന്ധപ്പെട്ട് PPP മോഡലിൽ കൃഷി ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ, മെഡിക്കൽ ഫീൽഡിലെ അവസരങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന രീതിയിലുള്ള സംവിധാനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ജനറേറ്റർ, പൈപ്പുകൾ, വാൽവുകൾ എന്നിവക്ക് ആഫ്രിക്കയിൽ ഉള്ള സാധ്യതകൾ, ഇന്ത്യയിൽ നിന്നും ആരോഗ്യ മേഖലയിൽ ബിരുദം നേടിയവർക്ക് ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രാക്ടീസ് ചെയ്യുന്നതിനായി റെകഗ്‌നീഷൻ ലഭ്യമാക്കാനുള്ള നടപടി, പ്രവാസി യൂണിവേഴ്സിറ്റി ആരംഭിക്കുന്ന കാര്യം, ആഫ്രിക്കൻ രാജ്യങ്ങളിൽ കേരളത്തിലെ ആയുർവ്വേദ ചികിത്സ ലഭ്യമാക്കാനുള്ള സാധ്യതകൾ പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളും സഭയിൽ ഉയർത്തി. 

ADVERTISEMENT

ആഫ്രിക്കയിൽ 54 രാജ്യങ്ങളാണ് ഉള്ളത്. ബോട്‌സ്വാനയിൽ നിർമ്മാണ മേഖലയിലെ സാധ്യതകളും ടൂറിസവുമായി ബന്ധപ്പെട്ട് നിക്ഷേപ സാധ്യതകളുമുണ്ട്. എംബിബിഎസ് വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് മൌറീഷ്യസിൽ ധാരാളം സാധ്യതയുണ്ട്. ബെർലിനിൽ മാനുഫാക്ടറിങ് അവസരങ്ങളുമുണ്ട്, ഇവ പ്രയോജനപ്പെടുത്തണമെന്നും സഭയിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു.

English Summary:

Possibilities of African Countries Discussed in Loka Kerala Sabha