തായ്‌ലൻഡിനെ പിടിച്ചുലച്ച സയനൈഡ് കൊലപാതക പരമ്പര; യുവതിക്ക് വധശിക്ഷ വിധിച്ച് കോടതി
തായ്‌ലൻഡിനെ പിടിച്ചുലച്ച പരമ്പര കൊലപാതക കേസിലെ യുവതിക്ക് വധശിക്ഷ വിധിച്ച് തായ് കോടതി. പണം തട്ടിയെടുക്കുന്നതിനായ് സരരത് രംഗ്‌സിവുതപോൺ (36) എന്ന യുവതി തന്റെ സുഹൃത്തിന് ഭക്ഷണത്തിൽ സയനൈഡ് കലർത്തി കൊലപ്പെടുത്തിയ കേസിലാണ് കോടതി വധശിക്ഷ വിധിച്ചത്.

ബാങ്കോക്ക് ∙ തായ്‌ലൻഡിനെ പിടിച്ചുലച്ച പരമ്പര കൊലപാതക കേസിലെ യുവതിക്ക് വധശിക്ഷ വിധിച്ച് തായ് കോടതി. പണം തട്ടിയെടുക്കുന്നതിനായ് സരരത് രംഗ്‌സിവുതപോൺ (36) എന്ന യുവതി തന്റെ സുഹൃത്തിന് ഭക്ഷണത്തിൽ സയനൈഡ് കലർത്തി കൊലപ്പെടുത്തിയ കേസിലാണ് കോടതി വധശിക്ഷ വിധിച്ചത്. സുഹൃത്തിൽ നിന്ന് 4,400 ഡോളറിലധികം വിലമതിക്കുന്ന സ്വത്താണ് യുവതി തട്ടിയെടുത്തത്.
14 കൊലപാതക കേസുകളാണ് യുവതിയ്ക്കെതിരെയുള്ളത്. മൊത്തം 80 ഓളം കുറ്റകൃത്യങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
ചൂതാട്ടത്തിന് അടിമയായ യുവതി തന്റെ കടങ്ങൾ വീട്ടാനായി കൊലപാതകത്തിലേക്കും കവർച്ചയിലേക്കും തിരിയുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി.വധശിക്ഷയ്‌ക്ക് പുറമേ, മോഷ്‌ടിക്കപ്പെട്ട വസ്തുക്കൾ കണ്ടെത്താത്തതിന് നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. അതേസമയം കേസിൽ യുവതി ഇതുവരെ കുറ്റസമ്മതം നടത്തിയിട്ടില്ല.