പ്രവാസ ജീവിത മികവിന് അംഗീകാരമായി 8 പ്രതിഭകൾക്ക് കേരള സെന്റർ അവാർഡ് സമാനിച്ചു
ന്യൂയോർക്ക്∙ കേരള സെന്റർ 31 മത് അവാർഡ് നിശ ന്യൂയോർക്കിലെ എൽമോണ്ടിൽ സമാപിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 8 പേർക്കാണ് ഇക്കുറി പുരസ്‌കാരം സമർപ്പിച്ചത്. ലൈഫ് ടൈം അച്ചിവമെന്‍റ് അവാർഡ് ഡോക്ടർ ശ്യാം സുന്ദർ കൊട്ടിലിൽ ഡയറക്ടർ ഹ്യൂമൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ബാൾട്ടിമോർ- ബിസിനസ് അവാർഡ് സജീബ് കോയ കാനഡ
ന്യൂയോർക്ക്∙ കേരള സെന്റർ 31 മത് അവാർഡ് നിശ ന്യൂയോർക്കിലെ എൽമോണ്ടിൽ സമാപിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 8 പേർക്കാണ് ഇക്കുറി പുരസ്‌കാരം സമർപ്പിച്ചത്. ലൈഫ് ടൈം അച്ചിവമെന്‍റ് അവാർഡ് ഡോക്ടർ ശ്യാം സുന്ദർ കൊട്ടിലിൽ ഡയറക്ടർ ഹ്യൂമൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ബാൾട്ടിമോർ- ബിസിനസ് അവാർഡ് സജീബ് കോയ കാനഡ
ന്യൂയോർക്ക്∙ കേരള സെന്റർ 31 മത് അവാർഡ് നിശ ന്യൂയോർക്കിലെ എൽമോണ്ടിൽ സമാപിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 8 പേർക്കാണ് ഇക്കുറി പുരസ്‌കാരം സമർപ്പിച്ചത്. ലൈഫ് ടൈം അച്ചിവമെന്‍റ് അവാർഡ് ഡോക്ടർ ശ്യാം സുന്ദർ കൊട്ടിലിൽ ഡയറക്ടർ ഹ്യൂമൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ബാൾട്ടിമോർ- ബിസിനസ് അവാർഡ് സജീബ് കോയ കാനഡ
ന്യൂയോർക്ക്∙ കേരള സെന്റർ 31 മത് അവാർഡ് നിശ ന്യൂയോർക്കിലെ എൽമോണ്ടിൽ സമാപിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 8 പേർക്കാണ് ഇക്കുറി പുരസ്‌കാരം സമർപ്പിച്ചത്. ലൈഫ് ടൈം അച്ചിവമെന്‍റ് അവാർഡ് ഡോക്ടർ ശ്യാം സുന്ദർ കൊട്ടിലിൽ ഡയറക്ടർ ഹ്യൂമൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ബാൾട്ടിമോർ- ബിസിനസ് അവാർഡ് സജീബ് കോയ കാനഡ ,സാഹിത്യം ജയന്ത് കാമിച്ചേരിൽ(ഫിലഡൽഫിയ ) , മെഡിസിൻ -ഡോക്ടർ ഷെൽബി കുട്ടി (മേരി ലാൻഡ് )നഴ്സിംഗ്- ഡോക്ടർ അന്നാ ജോർജ് (ന്യൂ യോർക്ക് )ലീഗൽ സർവീസ് -ലത മേനോൻ (ഒന്‍റ്റാറിയോ കാനഡ )കമ്മ്യൂണിറ്റി സർവീസ് ഗോപാല പിള്ള( ഡാലസ് ) മീഡിയ ആൻഡ് ജേർണലിസം- അജയ്ഘോഷ് (കനക്‌ടികട്ട്) എന്നിവരായിരുന്നു പുരസ്‌കാര ജേതാക്കൾ
റിയ റോയിയുടെയും ബിൻസി ചെറിയാന്റെയും അമേരിക്കന്‍, ഇന്ത്യന്‍ ദേശീയ ഗാനാലപത്തോടെ പുരസ്‌കാര ചടങ്ങിന്റെ തിരശീല ഉയർന്നു. പ്രസിഡന്റ് അലക്സ് കെ. എസ്തപ്പാൻ സെന്ററിന്റെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും ഹൃസ്വമായി വിവരിച്ചു..കഴിഞ്ഞ മുപ്പത് വർഷങ്ങളിൽ കേരള സെന്റർ ആദരിച്ച 170 ഓളം അമേരിക്കൻ മലയാളികൾ കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ ശ്രമിക്കുന്നതിലും സേവനത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകുന്നതിലും വളരെ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് അലക്സ് എസ്തപ്പാൻ തന്റെ തന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു
ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസും നാസ കൗണ്ടി ലെജിസ്ലേറ്റർ കാരി സോളെജസും ആശംസകൾ അറിയിക്കുകയും അവാർഡുകൾ സമ്മാനിക്കുകയും ചെയ്തു. ട്രസ്റ്റി ബോർഡ് ചെയർമാനും അവാർഡ് കമ്മിറ്റി അംഗവുമായ ഡോ.തോമസ് എബ്രഹാം വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തുകയും കേരള സെന്ററിന്റെ ആരംഭത്തെപ്പറ്റിയും അത് കടന്നുപോയ
നാളുകളെപ്പറ്റിയുമൊക്കെ വിവരിക്കുകയും ചെയ്തു.
ഇന്ത്യൻ, മലയാളി വംശജരായ വിദ്യാർഥികൾ തന്നെ മികച്ച വിദ്യാർഥിയാക്കിയെന്നും അത് ജോർജ്ജ് ടൗൺ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടാൻ സഹായിച്ചെന്നും അമേരിക്കയെ സ്നേഹിക്കുമ്പോൾ തന്നെ നമ്മുടെ നാടിനെ സ്നേഹിക്കുന്നതിൽ തെറ്റില്ലെന്നും നാസ കൗണ്ടി ലെജിസ്ലേറ്റർ കാരി സോളെജസും അഭിപ്രായപ്പെട്ടു. അവാർഡ് കമ്മിറ്റിയുടെയും ഡയറക്‌ടർ ബോർഡിന്റെയും ചെയർമാനായ ഡോ.മധു ഭാസ്‌കരൻ അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ വിവരിച്ച് സംസാരിച്ചു.
ഇക്കുറി ലൈഫ് അച്ചീവേമെന്റ് അവാർഡ് ജേതാവും ലോക പ്രശസ്ത വൈറോളജിസ്റ്മായ ഡോക്ടർ ശ്യാം സുന്ദർ കൊട്ടിലിൽ ആയിരുന്നു മുഖ്യ പ്രഭാഷണം നടത്തിയത് . ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ
പ്രകാശം പരത്തുന്ന എൽഇഡി ഫെയ്‌ഡ് (facade) ലൈറ്റിങ്ങിന് പിന്നിൽ പ്രവർത്തിച്ച സജീബ് കോയക്കാണ് സംരംഭകത്വത്തിനുള്ള
പുരസ്‌കാരം. രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾക്ക് ഉടമയായ ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സജീബും സംഘവും അഭിമാനിക്കുന്നു.
മാധ്യമ പത്രപ്രവർത്തന മേഖലകളിലെ നേട്ടങ്ങൾക്ക് അവാർഡ് നേടിയ അജയ് ഘോഷ് ദി യൂണിവേഴ്‌സൽ ന്യൂസ് നെറ്റ്‌വർക്കിന്റെ (www/theunn.com) ചീഫ് എഡിറ്ററും കോ-പബ്ലിഷറുമാണ്. അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (AAPI), ITServe അലയൻസ് എന്നിവയുടെ മീഡിയ കോർഡിനേറ്ററായി അദ്ദേഹം പ്രവർത്തിക്കുന്നു
ടെക്‌സസിലും ഡിട്രോയിറ്റിലും നിരവധി സംഘടനകളുടെ പ്രസിഡന്റായും ബോർഡ് മെമ്പറായും സേവനമനുഷ്ഠിച്ചിട്ടുള്ള ഗോപാല പിള്ളയ്‌ക്കാണ് സാമൂഹിക സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. 1995 മുതൽ വേൾഡ് മലയാളി കൗൺസിലിന്റെ സെക്രട്ടറി,പ്രസിഡന്റ്, ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഈ സംഘടനകളിലൂടെ സമൂഹനന്മയ്ക്കായി നിരവധി സേവനങ്ങൾ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു.
വൈദ്യശാസ്ത്രത്തിലെ മികച്ച നേട്ടങ്ങൾക്കുള്ള പുരസ്കാരം ലഭിച്ചത് ഡോ. ഷെൽബി കുട്ടിക്കാണ്. ഫിസിഷ്യൻ സയന്റിസ്റ്റും അക്കാദമിക് നേതാവുമായ ഡോ. ഷെൽബി കുട്ടി, ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ ഹെലൻബി തൗസിഗ് പ്രഫസറും പിഡിയാട്രിക് ആൻഡ് കൺജെനിറ്റൽ കാർഡിയോളജി ഡയറക്ടറുമായി സേവനമനുഷ്ഠിക്കുന്നു. ജോൺസ് ഹോപ്കിൻസിലെ അനലിറ്റിക് ഇന്റലിജൻസ് പ്രോഗ്രാമിന്റെ ചെയർമാനും മൾട്ടിമോഡാലിറ്റി കാർഡിയോവാസ്കുലർ ഇമേജിംഗിലെ ലോകത്തെ പ്രമുഖ വിദഗ്ധരിൽ ഒരാളുമാണ് ഡോ.കുട്ടി.
പ്രവാസി മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾക്കുള്ള പുരസ്‌കാരം നേടിയത് 2022 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ ജയന്ത് കാമിച്ചേരിൽ ആണ്. അദ്ദേഹത്തിന്റെ “ഒരു കുമരകം കാരന്റെ കുരുത്തംകെട്ട ലിഖിതങ്ങൾ” എന്ന പുസ്തകത്തിനാണ് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്.
ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്കിന്റെ (INANY) നിലവിലെ പ്രസിഡന്റ് ഡോ. അന്ന ജോർജിനാണ് നഴ്‌സിങിലെ മികച്ച സേവനത്തിനുള്ള അവാർഡ്. അന്ന ഒരു നഴ്സായി പ്രവർത്തിച്ച് വരുന്നു. മനുഷ്യാവകാശ പ്രവർത്തക, സാമൂഹിക പ്രവർത്തകയെന്ന നിലയിലും ശ്രദ്ധേയമാണ് അന്നയുടെ പ്രവർത്തനങ്ങൾ.
നിയമസേവനത്തിനുള്ള അവാർഡ് നേടിയ ലതാ മേനോൻ പ്രഗത്ഭയായ അഭിഭാഷകയാണ്. അഭിഭാഷക എന്ന നിലയിലുള്ള തന്റെ പ്രഫഷണൽ പ്രവർത്തനങ്ങൾക്ക് പുറമേ, ലത സാമൂഹ്യ പ്രവർത്തനത്തിനും സ്ത്രീ സമത്വത്തിനും അവകാശങ്ങൾക്ക് വേണ്ടിയും പ്രവർത്തിക്കുന്നു.
ഈ അവാർഡ് ദാന ചടങ്ങിനോടനുബന്ധിച്ചിറക്കിയ സുവനീറിന്റെ പ്രകാശനം കമ്മിറ്റി അംഗങ്ങളായ പി. റ്റി. പൗലോസും ജോസ് കാടാപുറവും യു. എ. നസീറിന് ഒരു കോപ്പി നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.ജാനനീ പത്രധിപർ ജെ മാത്യൂസ് , ബേബി ഊരാളിൽ കൂടെ ഫോമയും ഫൊക്കാനയും ഉൾപ്പെടെ നിരവധി കമ്മ്യൂണിറ്റി സംഘടനാ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
അവാർഡ് ഡിന്നർ പ്രോഗ്രാമിന്റെ ചെയർമാൻ ജെയിംസ് തോട്ടവും വൈസ് ചെയർമാൻ ജെയിംസ് മാത്യുവും ആയിരുന്നു. ഡയറക്ടർ ബോർഡ് അംഗങ്ങങ്ങളായ എബ്രഹാം തോമസ്, മാത്യു വാഴപ്പള്ളി, ജോൺ പോൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്‍കി.
ചടങ്ങിന്റെ എംസിയായിരുന്നത് ഡയ്സി സ്റ്റീഫൻ പള്ളിപ്പറമ്പിലായിരുന്നു. തഹ്‌സീൻ,ബിൻസി, സിബിഡേവിഡ്,, ടോണി, ഹീര എന്നിവരുടെ മധുര മനോഹരമായ ഗാനങ്ങളും നൂപുര ഡാൻസ് സ്കൂളിലെ കലാകാരികളുടെ നൃത്തച്ചുവടുകളും അവാർഡ് ചടങ്ങിന് വർണ്ണപ്പകിട്ടേകി. കേരള സെന്റർ സെക്രട്ടറി രാജു തോമസ് നന്ദി പറഞ്ഞു.വിഡിയോ ആൻഡ് ഫൊട്ടോ നിർവഹിച്ചത് ജേക്കബ് മാനുവൽ , ഷാജി എണ്ണശേരിൽ എന്നിവരായിരുന്നു .കൊട്ടിലിയൻ കേറ്റർ ചെയ്ത വിഭവ സമൃദ്ധമായ അത്താഴത്തോടയാണ് ചടങ്ങുകൾ സമാപിച്ചത്.