ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ ‘പ്രണയഗാനങ്ങൾ’ ആസ്വാദകരുടെ മനം കവർന്നു
ഹൂസ്റ്റൺ മലയാളി അസോസിയേഷൻ്റെ വാലൻ്റൈൻസ് ഡേ ആഘോഷമായ “പ്രണയഗാനങ്ങൾ” ഗംഭീരമായ വിജയമായിരുന്നു. ഈ അവസരത്തിൽ തങ്ങളുടെ ഹൃദയംഗമമായ ചിന്തകൾ പങ്കുവെക്കാനും പാടാനും എല്ലാവരും ഒത്തുകൂടി എന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് സംഘാടകർ അറിയിച്ചു. സിനിമാ സംവിധായകർ, സംഗീത സംവിധായകർ എന്നിവരുടെ സാന്നിന്ദ്യം കൊണ്ട്

ഹൂസ്റ്റൺ∙ ഹൂസ്റ്റൺ മലയാളി അസോസിയേഷൻ വാലന്റെൻസ് ഡേയുടെ ഭാഗമായി ‘പ്രണയഗാനങ്ങൾ’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. സിനിമാ – സംഗീത സംവിധായകർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിൽ അക്കൗണ്ടന്‍റ് ടോം ജോർജ്, നഴ്‌സിങ് ലീഡർമാർ, കമ്മ്യൂണിറ്റി നേതാക്കളായ താരാ സാജൻ, ജയ എന്നിവരും സന്നിഹിതരായിരുന്നു. സാമുദായിക നേതാവും എഴുത്തുകാരനുമായ എ സി ജോർജ് , രാജൻ പടവത്തിൽ, എബ്രഹാം കളത്തിൽ, ഫോർട്ട്ബെൻഡ് കൗണ്ടി കമ്മീഷണർ സ്ഥാനാർത്ഥി തരൽ പട്ടേൽ, എച്ച്എംഎ പ്രസിഡന്‍റ് പ്രതീശൻ പാണഞ്ചേരി എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി, മനോഹരമായ ഗാനങ്ങൾ ആലപിച്ചു.
എച്ച്എംഎ മുൻ വിപി ജിജു ജോൺ കുന്നംപള്ളിൽ അവതരാകനായിരുന്നു. പ്രസിഡന്‍റ് എമിരിറ്റസ് ഷീല ചെറു അതിഥികളെ സദസ്സിനു പരിചയപ്പെടുത്തി. ഷാരോൺ എബ്രഹാം, ജിനു വിശാൽ സോഷി, സാവിയോ ജോസഫ്, ജോർജ് കിരിയന്തൻ, ആനി ജോർജ്ജ് എന്നിവർ മികച്ച രീതിയിൽ ഗാനങ്ങൾ ആലപിച്ചു.
(വാർത്ത: സുമോദ് തോമസ് നെല്ലിക്കാല)