ന്യൂയോർക്ക് ∙ ട്വൻറി-20 പാർട്ടിയുടെ ന്യൂയോർക്ക് ചാപ്റ്റർ 23 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ (Kerala Center, 1824 Fairfax Street, Elmont, NY 11003) കൂടുന്ന യോഗത്തിൽ വച്ച് ട്വൻറി-20 പ്രസിഡന്റ് സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു. ട്വൻറി-20 സാരഥി സാബുവിന് എൽമോണ്ടിൽ ശനിയാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ട്വൻറി-20 പാർട്ടിയുടെ ന്യൂയോർക്ക് ചാപ്റ്റർ 23 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ (Kerala Center, 1824 Fairfax Street, Elmont, NY 11003) കൂടുന്ന യോഗത്തിൽ വച്ച് ട്വൻറി-20 പ്രസിഡന്റ് സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു. ട്വൻറി-20 സാരഥി സാബുവിന് എൽമോണ്ടിൽ ശനിയാഴ്ച സ്വീകരണം നൽകുന്നതിനുള്ള ക്രമീകരണം സംഘാടകർ ചെയ്യുന്ന സാഹചര്യത്തിലാണ് പാർട്ടിയുടെ ചാപ്റ്റർ ഉദ്ഘാടനം ചെയ്യുന്നതിന് സാബു തീരുമാനിച്ചത്. ട്വൻറി-20-യുടെ ആശയത്തോട് യോജിച്ച് പ്രവർത്തിക്കുവാൻ താൽപ്പര്യമുള്ളവർക്ക് അവസരം നൽകുന്നത് ഇതുപോലുള്ള ചാപ്റ്റർ രൂപീകരണത്തിലൂടെ സാദ്ധ്യമാകും എന്നാണ് സാബു ജേക്കബ് വിശ്വസിക്കുന്നത്.

എൽമോണ്ടിൽ ശനിയാഴ്ച (നാളെ) വൈകിട്ട് 5 മണിക്കാണ് പരിപാടി. സംഘാടക സമിതി അംഗങ്ങളായ ഫിലിപ്പ് മഠത്തിൽ (917-459-7819), അലക്സ് എസ്തപ്പാൻ (516-503-9387), മാത്യുക്കുട്ടി ഈശോ (516-455-8596), വി. എം. ചാക്കോ, റെജി  കുര്യൻ,  സിബി ഡേവിഡ്, റെജി കടമ്പേലിൽ, ഡെൻസിൽ ജോർജ്, ജെയിംസ് എബ്രഹാം, രാജു എബ്രഹാം, മാത്യു തോമസ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ എല്ലാ നല്ലവരായ മലയാളികളും ഒത്തുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ADVERTISEMENT

പ്രസ്തുത സമ്മേളനത്തിൽ വച്ച് 2023-ലെ  ന്യൂയോർക്ക് കർഷകശ്രീ - പുഷ്പശ്രീ അവാർഡ് ജേതാക്കൾക്ക് ട്രോഫികളും സമ്മാനിക്കുന്നതാണ്. കർഷകശ്രീ ജേതാവ് ജോസഫ് കുരിയൻ (രാജു), കർഷകശ്രീ  രണ്ടാം സ്ഥാനം പ്രസന്ന കുമാർ, മൂന്നാം സ്ഥാനം ജസ്റ്റിൻ ജോൺ വട്ടക്കളം, പുഷ്‌പശ്രീ ജേതാവ് ഡോ. ഗീതാ മേനോൻ, പുഷ്‌പശ്രീ രണ്ടാം സ്ഥാനം ഡോ. അന്നാ ജോർജ്, മൂന്നാം സ്ഥാനം ഏലിയാമ്മ ജോൺസൻ എന്നീ ജേതാക്കൾ സാബു ജേക്കബിൽ നിന്നും ട്രോഫികൾ ഏറ്റുവാങ്ങുന്നതാണ്. കർഷകശ്രീയ്ക്കുള്ള ഒന്നാം സമ്മാനമായ എവർ റോളിങ് ട്രോഫി  വ്യവസായിയും എറിക് ഷൂസ്, ഹാനോവർ ബാങ്ക് എന്നിവയുടെ സാരഥിയുമായ വർക്കി എബ്രഹാമാണ് സ്പോൺസർ ചെയ്തിരിക്കുന്നത്. പുഷ്‌പശ്രീയുടെ ഒന്നാം സമ്മാനമായ എവർ റോളിങ് ട്രോഫി വ്യവസായിയും യാക്കോബായ സഭാ കമ്മാൻഡറുമായ വർഗ്ഗീസ് ചാമത്തിലാണ് സ്പോൺസർ ചെയ്തിരിക്കുന്നത്. പ്രസ്തുത യോഗത്തിലേക്ക് ഏവർക്കും സ്വാഗതം. 

English Summary:

Twenty-20 New York Chapter will be Inaugurated by Sabu Jacob